Whisk AI Image Generator: ചിത്രങ്ങൾ കളറാക്കാൻ വിസ്ക്; എഐ ഇമേജ് ജനറേറ്ററുമായി ഗൂഗിൾ
Google Whisk AI-image generator: നമ്മുടെ താല്പര്യാർത്ഥം ഇമേജ് ജനറേറ്റ് ചെയ്യുന്ന പ്രക്രിയ ഇവ കൂടുതൽ ലളിതമാക്കുന്നുവെന്നാണ് റിപ്പോർട്ടുകൾ. നൽക്കുന്ന വിഷയത്തിന് അനുയോജ്യമായി ചിത്രങ്ങളെടുക്കാൻ വിസ്‌ക് നമ്മെ സഹായിക്കുന്നു. ഏത് സ്റ്റൈലിലും സീനുകൾക്കനുസരിച്ചും ഈ എഐ വിദ്യയിലൂടെ ചിത്രങ്ങൾ ജനറേറ്റ് ചെയ്‌തെടുക്കാവുന്നതാണ്.

എഐ ലോകത്താണ് നമ്മൾ ജീവിക്കുന്നത്. പുതിയ എഐ കണ്ടുപിടിത്തങ്ങളും അതിൻ്റെ മാറ്റങ്ങളും ദിവസവും വളർന്നുകൊണ്ടിരിക്കുകയാണ്. ഇപ്പോഴുതാ പുതിയ അപ്‌ഡേഷനുമായി എത്തിയിരിക്കുകയാണ് ഗൂഗിൾ. പുതിയ എഐ ഇമേജ് ജനറേറ്റീവ് പരീക്ഷണവുമായാണ് ഗൂഗിൾ എത്തുന്നത്. വിസ്‌ക് എന്നാണ് ഇതിന് പേര് നൽകിയിരിക്കുന്നത്. പ്രോംപ്റ്റുകളായി മറ്റ് ഫോട്ടോകൾ ഉപയോഗിച്ച് ചിത്രങ്ങൾ സൃഷ്ടിക്കുന്ന രീതിയാണിത്. (Image Credits: Social Media)

നമ്മുടെ താല്പര്യാർത്ഥം ഇമേജ് ജനറേറ്റ് ചെയ്യുന്ന പ്രക്രിയ ഇവ കൂടുതൽ ലളിതമാക്കുന്നുവെന്നാണ് റിപ്പോർട്ടുകൾ. നൽക്കുന്ന വിഷയത്തിന് അനുയോജ്യമായി ചിത്രങ്ങളെടുക്കാൻ വിസ്‌ക് നമ്മെ സഹായിക്കുന്നു. ഏത് സ്റ്റൈലിലും സീനുകൾക്കനുസരിച്ചും ഈ എഐ വിദ്യയിലൂടെ ചിത്രങ്ങൾ ജനറേറ്റ് ചെയ്‌തെടുക്കാവുന്നതാണ്. ശേഷം നമ്മുടെ ആവശ്യത്തിനനുസരിച്ച് ഇവയെല്ലാം മിക്‌സ് ചെയ്യാവുന്നതുമാണ്. (Image Credits: Social Media)

ജെമിനി എഐ മോഡലിലൂടെ ഈ ചിത്രങ്ങൾ വിശകലനം ചെയ്യുന്നു. അതിൽ പ്രധാന സവിശേഷതകൾ വേർതിരിച്ചെടുത്ത് വിശദമായ ടെക്സ്റ്റ് വിവരണങ്ങൾ ഉൾപ്പെടുത്തി നൽകും. ഈ വിവരണം പിന്നീട് ഗൂഗിളിന്റെ ഇമേജൻ ഇമേജ് 3 ജനറേഷൻ മോഡലിലേക്ക് മാറ്റി ശേഷം അന്തിമ ചിത്രമായി മാറുകയും ചെയ്യുന്നു. (Image Credits: Social Media)

ഈ സാങ്കേതിക വിദ്യയിലൂടെ ഇമേജ് സൃഷ്ടാക്കൾക്ക് പുതിയ ക്രിയേറ്റീവായിട്ടുള്ള ചിത്രങ്ങൾ നിർമ്മിക്കാൻ സാധിക്കും. പരീക്ഷണാടിസ്ഥാനത്തിൽ യുഎസിലെ ഉപയോക്താക്കൾക്ക് വിസ്ക് എന്ന ഇമേജ് ഇനറേറ്റർ ലഭ്യമാണ്. (Image Credits: Social Media)