Gopi Sundar: ‘ഞങ്ങളുടെ ആനന്ദകരമായ ഇടം’; മയോനിയെ ചേർത്തുപിടിച്ച് ഗോപി സുന്ദർ
Gopi Sundar Along With Mayoni: മയോനിയെ ചേർത്തുപിടിച്ചു നിൽക്കുന്ന ഗോപി സുന്ദറാണ് ചിത്രത്തിൽ. ചിത്രം പങ്കുവച്ച് നിമിഷ നേരം കൊണ്ട് തന്നെ നിരവധി പേരാണ് കമന്റുകളുമായി എത്തിയത്.

നിരന്തരം സോഷ്യൽ മീഡിയയിൽ വിമർശനങ്ങളും പരിഹാസങ്ങളും നേരിടുന്ന താരമാണ് സംഗീതസംവിധായകൻ ഗോപി സുന്ദർ. സോഷ്യൽ മീഡിയയിൽ സജീവമായ താരം എന്നും തന്റെ വിശേഷങ്ങൾ ഒക്കെ സോഷ്യൽ മീഡിയയിൽ പങ്കുവയ്ക്കാറുണ്ട് സുഹൃത്തുക്കൾക്കൊപ്പമുള്ള ചിത്രങ്ങൾ താരം പങ്കുവയ്ക്കുന്നത് പലപ്പോഴും തെറ്റായ രീതിയിൽ വ്യാഖ്യാനിക്കപ്പെടാറുണ്ട്. (image credits:instagram-gopi sundar)

ഇതിനു താരം ശക്തമായ ഭാഷയിൽ പ്രതികരിക്കാറുമുണ്ട്. ഇപ്പോഴിതാ താരം പങ്കുവച്ച ചിത്രമാണ് സോഷ്യൽ മീഡിയയിൽ വൈറലാകുന്നത്. സുഹൃത്ത് മയോനി എന്ന പ്രിയ നായർക്കൊപ്പമുള്ള ചിത്രമാണ് താരം പുതിയതായി പങ്കുവച്ചത്. ‘ഞങ്ങളുടെ ആനന്ദകരമായ ഇടം’ എന്ന അടിക്കുറിപ്പോടെയാണ് ചിത്രം ഇൻസ്റ്റഗ്രാമിൽ പോസ്റ്റ് ചെയ്തിരിക്കുന്നത്. (image credits:instagram-gopi sundar)

മയോനിയെ ചേർത്തുപിടിച്ചു നിൽക്കുന്ന ഗോപി സുന്ദറാണ് ചിത്രത്തിൽ. ചിത്രം പങ്കുവച്ച് നിമിഷ നേരം കൊണ്ട് തന്നെ നിരവധി പേരാണ് കമന്റുകളുമായി എത്തിയത്. സാധാരണയായി കമന്റ് ബോക്സ് ഓഫ് ചെയ്താണ് ഗോപി സുന്ദർ സുഹൃത്തുക്കൾക്കൊപ്പമുള്ള ചിത്രങ്ങൾ പങ്കുവയ്ക്കുന്നത്. എന്നാലിത്തവണ അങ്ങനെയല്ല. അതുകൊണ്ടുതന്നെ ചിത്രം കണ്ട് പലരും പരിഹാസങ്ങളുമായി എത്തുന്നുണ്ട്. (image credits:instagram-gopi sundar)

ഇതിനു മുൻപും മയോനിക്കൊപ്പമുള്ള ചിത്രം ഗോപി സുന്ദര്‍ പങ്കുവച്ചിരുന്നു. താരം സംഗീതസംവിധാനംചെയ്ത ചിത്രത്തില്‍ ഒരു പാട്ട് മയോനി പാടിയിരുന്നു. ഹരിദാസ് സംവിധാനംചെയ്ത താനാരാ എന്ന ചിത്രത്തിലെ സോന ലഡ്കി എന്ന ഗാനമാണ് ഇവര്‍ പാടിയത്. 'എന്റെ പുതിയ പരിചയപ്പെടുത്തല്‍, ഗായിക പ്രിയ നായര്‍', എന്ന അടിക്കുറിപ്പോടെ അന്ന് ഗോപി സുന്ദര്‍ ഇരുവരുമൊത്തുള്ള ചിത്രം പങ്കുവെച്ചിരുന്നു. (image credits:instagram-gopi sundar)

അടുത്തിടെ മയോനിക്കൊപ്പമാണ് ഗോപി തന്റെ ജന്മദിനം ആഘോഷിച്ചത്. ‘എക്കാലത്തെയും മികച്ച ജന്മദിനം’ എന്നാണ് ഗോപി സുന്ദർ ആ ആഘോഷത്തെ വിശേഷിപ്പിച്ചത്. (image credits:instagram-gopi sundar)