Gopi Sundar Mayoni: ‘ഞാൻ പുതിയതായി പരിചയപ്പെടുത്തുന്നു…‘; മയോനിയെ സംഗീത ലോകത്തേയ്ക്ക് സ്വാഗതം ചെയ്ത് ഗോപി സുന്ദർ
Gopi Sundar Introduce Mayoni: ‘താനാരാ’ എന്ന ചിത്രത്തിൽ പ്രിയ ആലപിച്ച ഗാനവും ഗോപി സുന്ദർ പങ്കുവെച്ചിട്ടുണ്ട്. ‘സോന ലഡ്‌കി’ എന്ന ഗാനമാണ് പ്രിയ നായർ ആലപിച്ചത്. ബി കെ ഹരിനാരായണന്റേതാണ് പാട്ടിൻ്റെ വരികൾ.

സുഹൃത്ത് മയോനി എന്ന പ്രിയ നായരെ സംഗീത ലോകത്തേയ്ക്ക് സ്വാഗതം ചെയ്ത് ഗോപി സുന്ദർ. സോഷ്യൽ മീഡിയയിൽ പങ്കുവെച്ച കുറിപ്പിലൂടെയാണ് ഗോപി സുന്ദർ ഗായികയെ ആരാധകർക്ക് പരിചയപ്പെടുത്തിയിരിക്കുന്നത്. ഹരിദാസിൻ്റെ സംവിധാനത്തിൽ ഗോപി സുന്ദർ ഈണമിടുന്ന ‘താനാരാ’ എന്ന ചിത്രത്തിലൂടെയാണ് മയോനിയുടെ അരങ്ങേറ്റം. (Image credits: Instagram)

‘ഞാൻ പുതിയതായി പരിചയപ്പെടുത്തുന്നു, ഗായിക മയോനി’ എന്ന അടിക്കുറിപ്പോടെയാണ് ഗോപി സുന്ദർ സുഹൃത്തിനൊപ്പമുള്ള ചിത്രം പങ്കുവെച്ചിരിക്കുന്നത്. ‘താനാരാ’ എന്ന ചിത്രത്തിൽ പ്രിയ ആലപിച്ച ഗാനവും ഗോപി സുന്ദർ പങ്കുവെച്ചിട്ടുണ്ട്. ‘സോന ലഡ്‌കി’ എന്ന ഗാനമാണ് പ്രിയ നായർ ആലപിച്ചത്. (Image credits: Instagram)

ബി കെ ഹരിനാരായണന്റേതാണ് പാട്ടിൻ്റെ വരികൾ. ഷൈൻ ടോം ചാക്കോ, വിഷ്ണു ഉണ്ണികൃഷ്ണൻ, അജു വർഗീസ്, ദീപ്തി സതി, ചിന്നു ചാന്ദിനി, സ്നേഹ ബാബു, ജിബു ജേക്കബ് എന്നിവർ പ്രധാന വേഷങ്ങളിൽ എത്തുന്ന ചിത്രമാണ് ‘താനാരാ’. (Image credits: Instagram)

നിരവധിയാളുകൾ ഇതിനോടകം പോസ്റ്റിന് കമെന്റുമായി എത്തിയിട്ടുണ്ട്. ഗായികയുടെ പാട്ടിനെ പ്രശംസിച്ചുകൊണ്ടും നിരവധിപ്പേർ എത്തുന്നുണ്ട്. ഗോപി സുന്ദറിൻ്റെ പോസ്റ്റിന് മറുപടി നൽകി പ്രിയയും എത്തി. (Image credits: Instagram)

ഗോപി സുന്ദർ ഈണം നൽകിയ ഒരു മനോഹരമായ ഗാനത്തിലൂടെ മലയാള സംഗീത മേഖലയിൽ തുടക്കം കുറിക്കാൻ സാധിച്ചതിൽ സന്തോഷമുണ്ട്. വളരെ സ്പെഷ്യലായ ആളോടൊപ്പം ഗാനം ആലപിക്കാൻ അവസരം ലഭിച്ചതിൽ സന്തോഷമുണ്ടെന്നും പ്രിയ പറഞ്ഞു. (Image credits: Instagram)