Hardik Pandya: ഹാര്‍ദിക്കിനെ എല്ലാവരും ചേര്‍ന്ന് പറ്റിച്ചു, അവന്റെ ചങ്ക് തകര്‍ന്നിരിക്കുകയാണ്: സഞ്ജയ് ബാംഗർ
Sanjay Bangar about Hardik Pandya: ഹാര്‍ദിക്കിന്റെ ഫിറ്റ്‌നസ് സംബന്ധിച്ച് സെലക്ടര്‍മാര്‍ക്ക് ആശങ്ക ഉണ്ടായതുകൊണ്ടാണ് ഈ തീരുമാനം എന്നാണ് റിപ്പോര്‍ട്ടുകള്‍ പറയുന്നത്. ഹാര്‍ദിക്കിന്റെ ജോലിഭാരം കുറയ്ക്കാന്‍ സെലക്ടര്‍മാര്‍ ആഗ്രഹിച്ചുവെന്നും അതുകൊണ്ട് സൂര്യകുമാറിനെ തിരഞ്ഞെടുക്കുകയായിരുന്നുവെന്നുമാണ് റിപ്പോര്‍ട്ടുകളില്‍

ടി20യില്‍ നിന്ന് രോഹിത് ശര്‍മ വിരമിച്ചപ്പോള്‍ ഹാര്‍ദിക് പാണ്ഡ്യയെ ആയിരുന്നു അടുത്ത ടി20 ഐ ക്യാപ്റ്റന്‍ ആക്കേണ്ടിയിരുന്നതെന്ന് മുന്‍ ഇന്ത്യന്‍ ബാറ്റിങ് കോച്ച് സഞ്ജയ് ബാംഗര്‍. പുതിയ ക്യാപ്റ്റനായി സൂര്യകുമാര്‍ യാദവിനെ തിരഞ്ഞെടുക്കുമെന്ന് ആരും പ്രതീക്ഷിച്ചിരുന്നില്ല എന്നും അദ്ദേഹം പറഞ്ഞു. Instagram Image

എല്ലാവരെയും ഞെട്ടിച്ചുകൊണ്ടാണ് ഹാര്‍ദിക്കിനെ ഒഴിവാക്കി സൂര്യകുമാര്‍ യാദവ് ഐ ക്യാപ്റ്റനായത്. 2024ല്‍ രോഹിത് ശര്‍മയുടെ നേതൃത്വത്തിലുള്ള ടീം കപ്പ് നേടിയപ്പോള്‍ ഹാര്‍ദിക് പാണ്ഡ്യയായിരുന്നു വൈസ് ക്യാപ്റ്റന്‍. Instagram Image

ഫൈനലിന് പിന്നാലെ രോഹിത് വിരമിച്ചു. ഹാര്‍ദിക്കിന് പുതിയ റോള്‍ നല്‍കാതെ സെലക്ടര്‍മാരും പുതിയ ഹെഡ് കോച്ച് ഗൗതം ഗംഭീറും ചേര്‍ന്ന് സൂര്യകുമാറിനെ തിരഞ്ഞെടുത്തു. ഇത് വലിയ അമ്പരപ്പാണ് ഉണ്ടാക്കിയത്. Instagram Image

ഹാര്‍ദിക്കിന്റെ ഫിറ്റ്‌നസ് സംബന്ധിച്ച് സെലക്ടര്‍മാര്‍ക്ക് ആശങ്ക ഉണ്ടായതുകൊണ്ടാണ് ഈ തീരുമാനം എന്നാണ് റിപ്പോര്‍ട്ടുകള്‍ പറയുന്നത്. ഹാര്‍ദിക്കിന്റെ ജോലിഭാരം കുറയ്ക്കാന്‍ സെലക്ടര്‍മാര്‍ ആഗ്രഹിച്ചുവെന്നും അതുകൊണ്ട് സൂര്യകുമാറിനെ തിരഞ്ഞെടുക്കുകയായിരുന്നുവെന്നുമാണ് റിപ്പോര്‍ട്ടുകളില്‍ പറയുന്നത്. Instagram Image

ഇന്ത്യയുടെ വൈസ് ക്യാപ്റ്റനായിരുന്ന ഹാര്‍ദിക് പാണ്ഡ്യയോട് അനീതി നടന്നുവെന്ന് ബാംഗര്‍ ആവര്‍ത്തിച്ചു. സ്റ്റാര്‍ സ്‌പോര്‍ട്‌സിലെ ഫോളോ ദ ബ്ലൂസ് ഷോയില്‍ സംസാരിക്കവെയാണ് സഞ്ജയ് ഇക്കാര്യം വ്യക്തമാക്കിയത്. Instagram Image