Hasin Jahan: അയാള്‍ പറഞ്ഞത് കേട്ടു, ഇപ്പോള്‍ കൈയില്‍ ഒന്നുമില്ല, തുറന്നടിച്ച് ഷമിയുടെ മുന്‍ഭാര്യ
Hasin Jahan against Mohammed Shami: ഷമിക്കെതിരെ ഗാര്‍ഹിക പീഡനം ആരോപിച്ചാണ് ഹസിന്‍ കോടതിയില്‍ പോയത്. ഹസിന്‍ ജഹാന് ഷമി പ്രതിമാസം 1.5 ലക്ഷം രൂപയും, മകള്‍ക്ക് പ്രതിമാസം 2.5 ലക്ഷം രൂപയും ജീവനാംശം നല്‍കണമെന്നായിരുന്നു കൊല്‍ക്കത്ത ഹൈക്കോടതിയുടെ വിധി. എന്നാല്‍ ഈ തുക അപര്യാപ്തമാണെന്ന നിലപാടിലാണ് ഹസിന്‍

ജീവിക്കാന്‍ ഒരു നിവൃത്തിയുമില്ലെന്ന് വിലപിച്ച് ക്രിക്കറ്റ് താരം മുഹമ്മദ് ഷമിയുടെ മുന്‍ ഭാര്യ ഹസിന്‍ ജഹാന്‍. വിവാഹത്തിന് മുമ്പ് മോഡലിങും അഭിനയവുമൊക്കെ ഉണ്ടായിരുന്നെങ്കിലും തൊഴില്‍ ഉപേക്ഷിക്കാന്‍ ഷമി നിര്‍ബന്ധിച്ചെന്നും ഹസിന്‍ ആരോപിച്ചു. ഇപ്പോള്‍ സ്വന്തമായി വരുമാനമില്ലെന്നാണ് ഹസിന്‍ പറയുന്നത് (Image Credits: Social Media)

താന്‍ ഒരു വീട്ടമ്മയെ പോലെ ജീവിക്കാനാണ് ഷമി ആഗ്രഹിച്ചത്. ഷമിയെ വളരെയധികം സ്‌നേഹിച്ചിരുന്നു. അതുകൊണ്ട് അയാള്‍ പറഞ്ഞതെല്ലാം സന്തോഷത്തോടെ കേട്ടു. ഇപ്പോള്‍ വരുമാനമില്ല. ചെലവെല്ലാം ഷമി വഹിക്കണം. അതുകൊണ്ടാണ് കോടതിയിലേക്ക് പോകേണ്ടി വന്നതെന്നും ഹസിന്‍ ജഹാന്‍ തുറന്നടിച്ചു.

ദൈവത്തിന് നന്ദി. ഒരാളുമായി ബന്ധത്തിലേര്‍പ്പെടുമ്പോല്‍ അയാള്‍ മോശം സ്വഭാമുള്ളയാളാണെന്നോ, ക്രിമിനലാണെന്നോ മനസിലാക്കാന്‍ കഴിയണമെന്നില്ല. ഞാനും അങ്ങനെ ഒരു ഇരയായെന്നും ഹസിന്‍ ആരോപിച്ചു

മകളുടെ ഭാവിയെക്കുറിച്ച് പോലും അയാള്‍ ആലോചിക്കുന്നില്ല. അയാള്‍ അനീതിയുടെ പാതയിലാണ് സഞ്ചരിക്കുന്നത്. എന്നാല്‍ നീതിയുടെ പാതയിലൂടെ സഞ്ചരിക്കുന്ന തന്നെ നശിപ്പിക്കാനാകില്ലെന്നും ഷമിയുടെ മുന്‍ ഭാര്യ പറഞ്ഞു.

ഷമിക്കെതിരെ ഗാര്‍ഹിക പീഡനം ആരോപിച്ചാണ് ഹസിന്‍ കോടതിയില്‍ പോയത്. ഹസിന്‍ ജഹാന് ഷമി പ്രതിമാസം ഒന്നര ലക്ഷം രൂപയും, മകള്‍ക്ക് പ്രതിമാസം 2.50 ലക്ഷം രൂപയും ജീവനാംശം നല്‍കണമെന്നായിരുന്നു കൊല്‍ക്കത്ത ഹൈക്കോടതിയുടെ വിധി. എന്നാല്‍ ഈ തുക അപര്യാപ്തമാണെന്ന നിലപാടിലാണ് ഹസിന്‍ ജഹാന്.