Moringa Leaves Benefits: എന്നാലും എന്റെ മുരിങ്ങേ നീ ഇത്രയ്ക്ക് സംഭവമാണോ! മുരിങ്ങയുടെ ആരോഗ്യഗുണങ്ങള്‍
Health Benefits Of Moringa Leaves: മുരിങ്ങ, പേരില്‍ അത്ര ഗുമ്മില്ലെങ്കിലും ആളത്ര നിസാരനല്ല. നിരവധി ആരോഗ്യഗുണങ്ങളാണ് ഈ കൊച്ചുമിടുക്കന്‍ നമുക്ക് നല്‍കുന്നത്. മുരിങ്ങ ഏത് വിധേന ശരീരത്തിനുള്ളിലെത്തായും നല്ലതാണെന്നാണ് ആരോഗ്യ വിദഗ്ധര്‍ പറയുന്നത്.

മുരിങ്ങ ഇലകളില്‍ വൈറ്റമിനുകളും ധാതുക്കളും കാല്‍സ്യവും പൊട്ടാസ്യവും ഇരുമ്പുമെല്ലാം ധാരാളം അടങ്ങിയിട്ടുണ്ട്. മുരിങ്ങയിലയില്‍ ഒരു ഓറഞ്ചിലുള്ളതിനേക്കാള്‍ കൂടുതല്‍ വൈറ്റമിന്‍ സിയും പാലില്‍ ഉള്ളതിനേക്കാള്‍ കൂടുതല്‍ കാത്സ്യവും അടങ്ങിയിരിക്കുന്നു. (Image Credits: Pexels)

ആന്റിഓക്‌സിന്റുകളുടെ കലവറ തന്നെയാണ് മുരിങ്ങയില. ഇവ രോഗപ്രതിരോധത്തിനും വളരെ മികച്ചതാണ്. ക്വെര്‍സെറ്റിന്‍ ക്ലോറോജെനിക് ആസിഡ് തുടങ്ങിയ സംയുക്തങ്ങള്‍ ഫ്രീ റാഡിക്കലുകളെ നിര്‍വീര്യമാക്കാനും ഓക്‌സിഡേറ്റീവ് സമ്മര്‍ദം കുറയ്ക്കാനും സഹായിക്കുന്നു. (Image Credits: Pexels)

മുരിങ്ങയില്‍ അടങ്ങിയിട്ടുള്ള നാരുകള്‍ ദഹനത്തിനും സഹായിക്കുകയും മലബന്ധം തടയുകയും ചെയ്യുന്നു. മുരിങ്ങയുടെ ആന്റി ബാക്ടീരിയല്‍ ഗുണങ്ങള്‍ കുടലില്‍ മൈക്രോബയോം നിലനിര്‍ത്താന്‍ സഹായിക്കുന്നു. (Image Credits: Pexels)

രക്തത്തിലെ പഞ്ചസാരയുടെ അളവ് നിയന്ത്രിക്കാനും മുരിങ്ങ കേമന്‍ തന്നെ. ഇവയിലുള്ള ആന്റി ഇന്‍ഫ്‌ളമേറ്ററി, കൊളസ്‌ട്രോള്‍ കുറയ്ക്കുന്ന ഗുണങ്ങള്‍ ഹൃദയത്തിന്റെ ആരോഗ്യം മെച്ചപ്പെടുത്തുന്നു. (Image Credits: Pexels)

ഓര്‍മശക്തി വൈജ്ഞാനിക പ്രവര്‍ത്തനങ്ങള്‍ എന്നിവയെ പരിപോഷിപ്പിക്കുന്ന ഘടകങ്ങളും മുരിങ്ങയിലുണ്ട്. ഉയര്‍ന്ന അളവിലുള്ള ഇരുമ്പും പ്രോട്ടീനും തലച്ചോറിലേക്കുള്ള ഓക്‌സിജന്‍ ഒഴുക്കിനെ സഹായിക്കുന്നു. (Image Credits: Pexels)