ആരോഗ്യകരമായ ആർത്തവചക്രത്തിന് പരീക്ഷിക്കൂ ഈ ഹെർബൽ ചായ | Here are some Herbal Teas That May Support A Healthier Menstrual Cycle and regulate periods in a natural way Malayalam news - Malayalam Tv9

Menstrual Cycle: ആരോഗ്യകരമായ ആർത്തവചക്രത്തിന് പരീക്ഷിക്കൂ ഈ ഹെർബൽ ചായ

Published: 

06 Apr 2025 21:40 PM

Herbal Tea For Menstrual Cycle: കഠിനമായ വയറുവേദന, നടുവേദന, ക്ഷീണം, ഓക്കാനം, ഛർദ്ദി തുടങ്ങിയ അവസ്ഥകളിലൂടെയാണ് പലരും കടന്നുപോകുന്നത്. ചില സ്ത്രീകൾ ക്രമരഹിതമായ ആർത്തവം പോലുള്ള സങ്കീർണതകളും നേരിടുന്നു. അത്തരകാർക്ക് കുടിക്കാവുന്ന ചില ഹെർബൽ ചായ ഏതെല്ലാമെന്ന് നോക്കാം.

1 / 5ഒരു സ്ത്രീയുടെ ഏറ്റവും വെല്ലുവിളി നിറഞ്ഞ ദിവസങ്ങളാണ് അവളുടെ ആർത്തവ ദിനങ്ങൾ. കഠിനമായ വയറുവേദന, നടുവേദന, ക്ഷീണം, ഓക്കാനം, ഛർദ്ദി തുടങ്ങിയ അവസ്ഥകളിലൂടെയാണ് പലരും കടന്നുപോകുന്നത്. ചില സ്ത്രീകൾ ക്രമരഹിതമായ ആർത്തവം പോലുള്ള സങ്കീർണതകളും നേരിടുന്നു. (Image Credits: Freepik)

ഒരു സ്ത്രീയുടെ ഏറ്റവും വെല്ലുവിളി നിറഞ്ഞ ദിവസങ്ങളാണ് അവളുടെ ആർത്തവ ദിനങ്ങൾ. കഠിനമായ വയറുവേദന, നടുവേദന, ക്ഷീണം, ഓക്കാനം, ഛർദ്ദി തുടങ്ങിയ അവസ്ഥകളിലൂടെയാണ് പലരും കടന്നുപോകുന്നത്. ചില സ്ത്രീകൾ ക്രമരഹിതമായ ആർത്തവം പോലുള്ള സങ്കീർണതകളും നേരിടുന്നു. (Image Credits: Freepik)

2 / 5

ഈ അസ്വസ്ഥതകൾ അകറ്റുന്നതിനായി, പലരും മരുന്നുകളിലേക്കും ആയുർവേദ ചികിത്സകളിലേക്കും ഭക്ഷണക്രമത്തിലേക്കും തിരിയുന്നു. വാസ്തവത്തിൽ, ചില വീട്ടുവൈദ്യങ്ങൾ ഭക്ഷണത്തിൽ ഉൾപ്പെടുത്തുന്നത് ആർത്തവചക്രം നിയന്ത്രിക്കാനും വിവിധ ലക്ഷണങ്ങൾ ലഘൂകരിക്കാനും സഹായിക്കും.

3 / 5

ഇഞ്ചി ചായ: ഇഞ്ചിയിൽ സജീവ സംയുക്തമായ ജിഞ്ചറോൾ അടങ്ങിയിട്ടുണ്ട്, ഇതിന് ആന്റിഓക്‌സിഡന്റും ആന്റി-ഇൻഫ്ലമേറ്ററി ഗുണങ്ങളുമുണ്ട്. ആർത്തവസമയത്ത് ശരീരത്തിലെ വീക്കം, വേദന, ഓക്‌സിഡേറ്റീവ് സമ്മർദ്ദം എന്നിവ കുറയ്ക്കാൻ ഇത് സഹായിച്ചേക്കാം.

4 / 5

കറുവപ്പട്ട ചായ: കറുവപ്പട്ട വീക്കം തടയുന്ന ഗുണങ്ങൾക്കും രക്തചംക്രമണം വർദ്ധിപ്പിക്കാനുള്ള കഴിവിനും പേരുകേട്ട സു​ഗന്ധവ്യഞ്ജനമാണ്. ആർത്തവചക്രം ക്രമരഹിതമായിട്ടുള്ള സ്ത്രീകൾക്ക് ഈ ചായ കുടിക്കാവുന്നതാണ്. ഇത് ആർത്തവ സമയത്തെ അസ്വസ്ഥതകൾ നീക്കം ചെയ്യും.

5 / 5

ശതാവരി ചായ: ആർത്തവ ആരോഗ്യത്തിനും മൊത്തത്തിലുള്ള പ്രത്യുൽപാദന ക്ഷേമത്തിനും സഹായിക്കുന്നതിന് വ്യാപകമായി ഉപയോഗിക്കുന്ന ഒരു ആയുർവേദ സസ്യമാണ് ശതാവരി. സമ്മർദ്ദവും ഹോർമോൺ അസന്തുലിതാവസ്ഥയും കാരണം ക്രമരഹിതമായ ആർത്തവം അനുഭവിക്കുന്നവർക്ക് ഇത് ഉപയോഗപ്രദമാകും.

Related Photo Gallery
Navya Nair: അച്ഛൻ പോലും തെറ്റിദ്ധരിച്ചു..! തന്റെ മോർഫ് ചെയ്ത ചിത്രങ്ങൾ പ്രചരിപ്പിക്കുന്നതിനെതിരെ നവ്യ നായർ
T20 World Cup 2026: ‘ഞങ്ങളുടെ ക്യാപ്റ്റൻ എവിടെ?’; ഐസിസി പോസ്റ്ററിൽ സൽമാൻ അലി ആഘ ഇല്ലാത്തതിനെ ചോദ്യം ചെയ്ത് പിസിബി
Dandruff Treatment: താരൻ പോകത്താതിന് കാരണം ഇതെല്ലാം; പരിഹാരവും ഇവിടുണ്ട്
Suryakumar Yadav: ഗില്ലിനെ വിമര്‍ശിക്കുന്നതിനിടയില്‍ രക്ഷപ്പെട്ട് പോകുന്നയാള്‍; സൂര്യകുമാര്‍ യാദവിന് മുന്നറിയിപ്പ്‌
Christmas 2025 Recipe: ക്രിസ്മസ് വിരുന്നിന് എന്ത് ഉണ്ടാക്കുമെന്ന ടെൻഷൻ വേണ്ട; സുറിയാനി ക്രിസ്ത്യാനികളുടെ ഈ സ്പെഷ്യൽ’പിടി’ പിടിച്ചാലോ!
Triprayar ekadashi 2025: പുതുവർഷത്തിനു മുന്നോടിയായി വരുന്ന ഏകാദശി! ഈ കാര്യങ്ങൾ ചെയ്യരുത്
കുക്കറിൽ ചായ ഉണ്ടാക്കിയാലോ ?
പ്രമേഹമുള്ളവര്‍ക്ക് ഉരുളക്കിഴങ്ങ് കഴിക്കാമോ?
ഇഞ്ചിയും വെളുത്തുള്ളിയും ഒരുമിച്ച് കഴിച്ചാൽ എന്താണ് പ്രശ്നം?
ഓറഞ്ചിൻ്റെ തൊലി കളയല്ലേ! പഴത്തേക്കാൾ ​ഗുണമാണ്
70 അടി നീളമുള്ള മെസിയുടെ പ്രതിമ
മെസിക്കൊപ്പം രാഹുൽ ഗാന്ധി
യുഡിഎഫ് ജയിക്കില്ലെന്ന് പന്തയം; പോയത് മീശ
മെസിയെ കാണാൻ സാധിച്ചില്ല, സ്റ്റേഡിയം തകർത്ത് ആരാധകർ