Carrot -Ginger Juice: കാലാവസ്ഥാ മാറിയാലും ഇനി രോഗം വരില്ല; കാരറ്റ്, ഇഞ്ചി ജ്യൂസ് ദിവസവും പതിവാക്കൂ
Carrot -Ginger Juice Benefits: ശരീരത്തിന് ആവശ്യമായ എന്തെങ്കിലും ഗുണം ലഭിക്കണമെങ്കിൽ ഭക്ഷണക്രമം മാറ്റിയെ മതിയാകൂ. അതിന് ക്യാരറ്റ്- ഇഞ്ചി ജ്യൂസ് അത്യുത്തമമാണ്. വിറ്റാമിനുകൾ, ആന്റിഓക്‌സിഡന്റുകൾ, ആന്റി-ഇൻഫ്ലമേറ്ററി ഗുണങ്ങൾ എന്നിവയ്ക്ക് പേരുകേട്ടതാണ് ഈ ജ്യൂസ്. മറ്റ് ഗുണങ്ങൾ അറിയാം.

നമ്മളിൽ മിക്കവരും ദിവസം ആരംഭിക്കുന്നത് ഒരു കപ്പ് ചൂടുള്ള ചായയോ കാപ്പിയോ കുടിച്ചുകൊണ്ടാണ്. എന്നാൽ ഈ ശീലം നമുക്ക് അത്ര നല്ലതല്ല. ശരീരത്തിന് ആവശ്യമായ എന്തെങ്കിലും ഗുണം ലഭിക്കണമെങ്കിൽ ഭക്ഷണക്രമം മാറ്റിയെ മതിയാകൂ. അതിന് ക്യാരറ്റ്- ഇഞ്ചി ജ്യൂസ് അത്യുത്തമമാണ്. വിറ്റാമിനുകൾ, ആന്റിഓക്‌സിഡന്റുകൾ, ആന്റി-ഇൻഫ്ലമേറ്ററി ഗുണങ്ങൾ എന്നിവയ്ക്ക് പേരുകേട്ടതാണ് ഈ ജ്യൂസ്. മറ്റ് ഗുണങ്ങൾ അറിയാം. (Image Credits: Gettyimages)

കണ്ണിന്റെ ആരോഗ്യം: 2024-ൽ ന്യൂട്രീഷൻ റിസർച്ച് ആൻഡ് പ്രാക്ടീസിൽ പ്രസിദ്ധീകരിച്ച ഗവേഷണമനുസരിച്ച്, കാരറ്റിൽ ബീറ്റാ കരോട്ടിൻ ധാരാളം അടങ്ങിയിട്ടുണ്ട്, ഇത് നല്ല കാഴ്ചയ്ക്ക് അത്യാവശ്യമായ വിറ്റാമിൻ എ നൽകുന്നു. കാരറ്റും ഇഞ്ചി ജ്യൂസും പതിവായി കഴിക്കുന്നത് കാഴ്ചശക്തിയെ പിന്തുണയ്ക്കാൻ സഹായിച്ചേക്കാം. ദീർഘനേര സ്ക്രീൻ സമയം മൂലമുണ്ടാകുന്ന വീക്കം ഇതിലൂടെ കുറയ്ക്കാം.

ദഹനം മെച്ചപ്പെടുത്തും: ദഹനക്കേട്, ഓക്കാനം, വയറു വീർക്കൽ എന്നിവയ്ക്കുള്ള ഒരു വീട്ടുവൈദ്യമാണ് ഇഞ്ചി. കാരറ്റും ഇഞ്ചിയും യോജിപ്പിച്ച് കുടിച്ചാ, ദഹന കേടിന് നല്ലതാണ്. ഭക്ഷണം കഴിച്ചതിനുശേഷം നിങ്ങൾക്ക് പലപ്പോഴും മന്ദതയോ അസ്വസ്ഥതയോ അനുഭവപ്പെടുന്നുണ്ടെങ്കിൽ, ഒരു ചെറിയ ഗ്ലാസ് കാരറ്റ്, ഇഞ്ചി ജ്യൂസ് കുടിക്കുന്നത് നിങ്ങളുടെ കുടൽ ആരോഗ്യത്തിന് വളരെ നല്ലതാണ്.

രോഗപ്രതിരോധ ശേഷി: ഇവ രണ്ടും രോഗപ്രതിരോധ സംവിധാനത്തെ പിന്തുണയ്ക്കുന്നു. കാരറ്റ് വിറ്റാമിൻ സി, ആന്റിഓക്‌സിഡന്റുകൾ എന്നിവ നൽകുന്നു. അതേസമയം ഇഞ്ചി ആന്റിമൈക്രോബയൽ, ആന്റി-ഇൻഫ്ലമേറ്ററി ഗുണങ്ങൾ നൽകുന്നു. ഈ ജ്യൂസ് പതിവായി കുടിക്കുന്നത് ശരീരത്തിന് സാധാരണ അണുബാധകളെ ചെറുക്കാൻ സഹായിക്കും.

ചർമ്മാരോഗ്യം: ഈ ജ്യൂസ് നിങ്ങളുടെ കുടലിനും പ്രതിരോധശേഷിക്കും മാത്രമല്ല, ചർമ്മത്തിനും വളരെ നല്ലതാണ്. കാരറ്റിലും ഇഞ്ചിയിലും അടങ്ങിയിരിക്കുന്ന ആന്റിഓക്‌സിഡന്റുകൾ ഫ്രീ റാഡിക്കലുകളെ ചെറുക്കുന്നു, ഇത് വാർദ്ധക്യത്തിന്റെ ലക്ഷണങ്ങൾ മന്ദഗതിയിലാക്കുന്നു. 2021 ലെ ഒരു പഠനത്തിൽ ഇഞ്ചി ആന്റി-ഇൻഫ്ലമേറ്ററി ഇഫക്റ്റുകൾ കാരണം മുഖക്കുരുവും ചുവപ്പും കുറയ്ക്കാൻ സഹായിക്കുമെന്നും കണ്ടെത്തിയിട്ടുണ്ട്.