Honey Rose: ‘എല്ലാവരും ഓകെ അല്ലേ, ആർക്കും കുഴപ്പമൊന്നും ഇല്ലല്ലോ അല്ലേ’; പാട്ടിനു ശേഷം സ്വയം ട്രോളി ഹണി റോസ്
Honey Rose sings 'Jingle Bells: ചടങ്ങിനു പിന്നാലെ സംസാരിക്കുകയായിരുന്ന താരത്തിനോട് ആരാധകർ പാട്ട് പാടാൻ ആവശ്യപ്പെട്ടു. മൈക്കിലൂടെ തന്റെ ശബ്ദം കേൾക്കുമ്പോൾ തനിക്കു തന്നെ വളരെ ചമ്മലാണെന്നായിരുന്നു താരത്തിന്റെ ആദ്യ പ്രതികരണം.

ഏറെ ആരാധകരുള്ള പ്രിയ താരമാണ് ഹണി റോസ്. ഉദ്ഘാടനവേദികളിൽ സ്ഥിര സാധിധ്യമാകുന്ന താരത്തിന്റെ വീഡിയോയും ചിത്രങ്ങളും സോഷ്യൽ മീഡിയയിൽ വൈറലാകാറുണ്ട്.ഉദ്ഘാടനങ്ങളിൽ പങ്കെടുക്കുന്നതിന്റെ പേരിൽ വലിയ തോതിൽ സൈബറാക്രമണങ്ങളും താരത്തിനെതിരെ ഉണ്ടാകാറുണ്ട്. (image credits: instagram)

ഇപ്പോഴിതാ, അത്തരത്തിലുള്ള ഒരു ഉദ്ഘാടനവേദിയിലെത്തി സ്വയം ട്രോളിയ ഹണി റോസിന്റെ വീഡിയോ ആണ് സോഷ്യൽ മീഡിയയിൽ വൈറലാകുന്നത്. ആരാധകരുടെ അഭ്യർഥന പ്രകാരം ഒരു ക്രിസ്മസ് ഗാനം പാടിയതിനു പിന്നാലെയാണ് സ്വയം ട്രോളിയത്. വെളുത്ത ഗൗൺ ധരിച്ചാണ് താരം ചടങ്ങിനെത്തിയത്. (image credits: instagram)

ചടങ്ങിനു പിന്നാലെ സംസാരിക്കുകയായിരുന്ന താരത്തിനോട് ആരാധകർ പാട്ട് പാടാൻ ആവശ്യപ്പെട്ടു. മൈക്കിലൂടെ തന്റെ ശബ്ദം കേൾക്കുമ്പോൾ തനിക്കു തന്നെ വളരെ ചമ്മലാണെന്നായിരുന്നു താരത്തിന്റെ ആദ്യ പ്രതികരണം. (image credits: instagram)

സമൂഹമാധ്യമങ്ങൾ ഇത്രയും സജീവമാകുന്നതിന് മുൻപ് ഒരു പരിപാടിയിൽ പാടിയിട്ടുണ്ടെന്നും അന്ന് അവിടെ കൂടെ നിന്നവർ ഭയങ്കര ചിരിയായിരുന്നു എന്നും താരം വെളിപ്പെടുത്തി. എന്നാൽ ആദ്യം പാടാൻ വിസമ്മതിച്ചെങ്കിലും, പിന്നീട് ആരാധകർക്കായി പാടുകയായിരുന്നു. പ്രശസ്തമായ ജിംഗിൾ ബെൽസ് എന്ന ഗാനമാണ് താരം ആരാധകർക്കായി ആലപിച്ചത്. (image credits: instagram)

പാട്ടിനു ശേഷം സ്വയം ട്രോളിയ താരം ‘എല്ലാവരും ഓകെ അല്ലേ, ആർക്കും കുഴപ്പമൊന്നും ഇല്ലല്ലോ അല്ലേ,’ എന്നായിരുന്നു താരത്തിന്റെ പ്രതികരണം. അതേസമയം, റേച്ചൽ എന്ന സിനിമയാണ് ഹണിയുടേതായി റിലീസിന് ഒരുങ്ങുന്നത്. ചിത്രം ജനുവരി 10ന് തിയറ്ററുകളിൽ എത്തും. (image credits: instagram)