Honor Magic 6 Pro: എഐ ട്രാൻസിലേറ്റും എഐ നോട്ട്സും; ഹോണർ മാജിക് 6 പ്രോയുടെ പുതിയ അപ്ഡേറ്റിൽ ആർട്ടിഫിഷ്യൽ ഇൻ്റലിജൻസ് ഉത്സവം
MagicOS 9 New Update With AI Features: ഹോണർ മാജിക് 6 പ്രോയുടെ ഓപ്പറേറ്റിങ് സിസ്റ്റമായ മാജിക് ഒഎസ് 9ൻ്റെ പുതിയ അപ്ഡേറ്റിൽ വിവിധ എഐ ഫീച്ചറുകൾ. എഐ നോട്ട്സും ട്രാൻസിലേറ്റും അടക്കം വിവിധ ആർട്ടിഫിഷ്യൽ ഇൻ്റലിജൻസ് ഫീച്ചറുകളാണ് ഈ അപ്ഡേറ്റിൽ ഉള്ളത്.

ഹോണർ മാജിക് 6 പ്രോയുടെ പുതിയ അപ്ഡേറ്റിൽ എഐ ഉത്സവം. ഹോണർ മാജിക് 6 പ്രോയുടെ ഓപ്പറേറ്റിങ് സിസ്റ്റമായ മാജിക് ഒഎസ് 9ൻ്റെ പുതിയ അപ്ഡേറ്റിലാണ് എഐ ട്രാൻസിലേറ്റും എഐ നോട്ട്സും ഉൾപ്പെടെ വിവിധ ആർട്ടിഫിഷ്യൽ ഇൻ്റലിജൻസ് ഫീച്ചറുകൾ ഉണ്ടാവുക. വെള്ളിയാഴ്ചയാണ് കമ്പനി ഇത് അറിയിച്ചത്. (Image Courtesy - Social Media)

ആൻഡ്രോയ്ഡ് 15 അടിസ്ഥാനമാക്കിയുള്ള അപ്ഡേറ്റ് ഇന്ത്യയിൽ ലഭിക്കുന്ന ആദ്യ ഹോണർ സ്മാർട്ട്ഫോണാണ് മാജിക് 6 പ്രോ. ചൈനയിലാണ് ഈ അപ്ഡേറ്റ് ആദ്യം പുറത്തിറങ്ങിയത്. 2024 ഒക്ടോബറിലാണ് ഈ അപ്ഡേറ്റ് ചൈനീസ് മാർക്കറ്റിൽ അവതരിപ്പിക്കപ്പെട്ടത്. എഐ ഫീച്ചറുകളാണ് ഈ അപ്ഡേറ്റിൻ്റെ സവിശേഷത. (Image Courtesy - Social Media)

വിവിധ തരം ആർട്ടിഫിഷ്യൽ ഇൻ്റലിജൻസ് ഫീച്ചറുകൾ ഈ അപ്ഡേറ്റിലുണ്ടാവും. എഐ ട്രാൻസിലേഷൻ, എഐ നോട്ട്സ് തുടങ്ങി വിവിധ ഫീച്ചറുകൾ ഈ അപ്ഡേറ്റിൽ ലഭിക്കും. റിയൽ ടൈം ട്രാൻസിലേഷന് സഹായിക്കുന്ന ഇൻ്റർപ്രെട്ടർ മോഡ് അട്ടക്കം ഈ അപ്ഡേറ്റിലുണ്ടാവുന്നാണ് കമ്പനി അവകാശപ്പെടുന്നത്. (Image Courtesy - Social Media)

ഇൻ്റർപ്രെട്ടർ മോഡ് റിയൽ ടൈം ട്രാൻസിലേഷനെ സഹായിക്കുമ്പോൾ ലൂപ് റെക്കോർഡിങ് ഫീച്ചർ തുടരെ ടാപ്പ് ചെയ്യാതെ സംഭാഷണങ്ങൾ ലൈവായി ട്രാൻസിലേറ്റ് ചെയ്യാൻ സഹായിക്കും. മാജിക് പോർട്ടൽ എന്ന എഐ ഫീച്ചർ ഗൂഗിളിൻ്റെ വിവിധ സേവനങ്ങളിലേക്ക് എളുപ്പത്തിൽ ആക്സസ് നൽകുന്നതാണ്. (Image Courtesy - Social Media)

എഐ നോട്ട്സ് ഫീച്ചറിൽ നോട്ടുകൾ റെക്കോർഡ് ചെയ്യാനുള്ള സൗകര്യമുണ്ടാവും. വോയിസ് ടു ടെക്സ്റ്റ് ഫീച്ചർ, റിയൽ ടൈം ട്രാൻസിലേഷൻ ആക്സസ് ചെയ്യൽ എന്നിവയൊക്കെ ഇതിലുണ്ട്. എഐ ഡ്യുവൽ പാത്ത് നോയിസ് റിഡക്ഷൻ, എഐ ഡീഫോക്കസ് ഡിസ്പ്ലേ തുടങ്ങിയ ഫീച്ചറുകളുമുണ്ടാവും. (Image Courtesy - Social Media)