Post Office Savings Scheme: 300 എറിഞ്ഞ് 17 ലക്ഷം തിരിച്ചുപിടിക്കാം; പോസ്റ്റ് ഓഫീസിന്റെ അത്യുഗ്രന്‍ പദ്ധതിയിതാ
Post Office RD Scheme Benefits: സാധാരണക്കാര്‍ക്കിടയില്‍ സമ്പാദ്യശീലം വളര്‍ത്തിയെടുത്തതില്‍ പോസ്റ്റ് ഓഫീസുകളുടെ പങ്ക് വളരെ വലുതാണ്. ഓരോരുത്തരുടെയും സാമ്പത്തിക ആവശ്യങ്ങള്‍ക്കനുസൃതമായ പദ്ധതികള്‍ പോസ്റ്റ് ഓഫീസിന് കീഴിലുണ്ട്. അനുയോജ്യമായത് കണ്ടെത്തി കൃത്യസമയത്ത് നിക്ഷേപം നടത്തുന്നതിലാണ് കാര്യം.

പോസ്റ്റ് ഓഫീസുകളില്‍ ഏറ്റവും കൂടുതല്‍ പ്രചാരമുള്ളത് റെക്കറിങ് ഡെപ്പോസിറ്റുകള്‍ അഥവാ ആര്‍ഡികള്‍ക്കാണ്. ആര്‍ഡിയില്‍ 300 രൂപ വീതം നിക്ഷേപിക്കുകയാണെങ്കില്‍ നിങ്ങള്‍ക്ക് 17 ലക്ഷം രൂപയോളം സമ്പാദ്യം ഉണ്ടാക്കിയെടുക്കാന്‍ സാധിക്കുന്നതാണ്. (Image Credits: Getty Images)

രണ്ട് മുതല്‍ അഞ്ച് വര്‍ഷം വരെ കാലാവധിയുള്ള ആര്‍ഡികള്‍ പോസ്റ്റ് ഓഫീസുകള്‍ വിഭാവനം ചെയ്യുന്നുണ്ട്. 6.7 ശതമാനം കൂട്ടുപലിശയാണ് ആര്‍ഡികള്‍ വാഗ്ദാനം ചെയ്യുന്നത്. പോസ്റ്റ് ഓഫീസ് ആര്‍ഡി സ്‌കീമിലേക്ക് പ്രതിദിനം 333 രൂപ വകയിരുത്തിയാല്‍ പ്രതിമാസം 10,000 രൂപ നിക്ഷേപിക്കാന്‍ സാധിക്കുന്നത്. (Image Credits: Getty Images)

1.20 ലക്ഷം രൂപയാണ് 10,000 രൂപ പ്രതിമാസം നിക്ഷേപിക്കുകയാണെങ്കില്‍ നിങ്ങള്‍ ഒരു വര്‍ഷത്തില്‍ സ്‌കീമില്‍ നിക്ഷേപിക്കുന്ന ആകെ തുക. അഞ്ച് വര്‍ഷം പൂര്‍ത്തിയാകുമ്പോള്‍ നിങ്ങള്‍ നിക്ഷേപിച്ച തുക 5,99,400 രൂപയായിരിക്കും. 6.7 ശതമാനം പലിശയും ലഭിക്കുന്നതോടെ അഞ്ച് വര്‍ഷത്തിനുള്ളില്‍ നിങ്ങളുടെ സമ്പാദ്യം 7,14,827 രൂപയായിരിക്കും. (Image Credits: Getty Images)

അഞ്ച് വര്‍ഷത്തിന് ശേഷം മറ്റൊരു അഞ്ച് വര്‍ഷത്തേക്ക് കൂടി ആര്‍ഡി നീട്ടുകയാണെങ്കില്‍ പത്ത് വര്‍ഷത്തിനുള്ളില്‍ 12 ലക്ഷം രൂപ നിക്ഷേപിക്കാന്‍ സാധിക്കും. അതിനോടൊപ്പം പലിശ കൂടി ചേര്‍ത്താല്‍ പത്ത് വര്‍ഷം കഴിയുമ്പോള്‍ ലഭിക്കുന്ന തുക 17 ലക്ഷമായിരിക്കും. (Image Credits: Getty Images)

നിങ്ങളുടെ സാമ്പത്തിക സ്ഥിതിക്കനുസരിച്ചുള്ള നിരവധി പദ്ധതികള്‍ പോസ്റ്റ് ഓഫീസില്‍ ലഭ്യമാണ്. അതിനാല്‍ തന്നെ നിക്ഷേപം നടത്താന്‍ ആഗ്രഹിക്കുന്നവര്‍ വിവിധ പദ്ധതികള്‍ തമ്മില്‍ താരതമ്യം ചെയ്ത് നോക്കേണ്ടതാണ്. (Image Credits: Getty Images)