Insta new settings: ഇൻസ്റ്റയിൽ 18 പ്ലസ് വീഡിയോ വരുന്നത് നിർത്തണോ… ഇങ്ങനെ ചെയ്തു നോക്കൂ…
Avoid sensitive content on Instagram: കുട്ടികളും പ്രായമായവരും കാണുന്ന ഇൻസ്റ്റ അക്കൗണ്ടിൽ 18 പ്ലസ് കണ്ടന്റുകൾ വരുന്നത് ഒഴിവാക്കാൻ ഇനി എളുപ്പവഴി ഉണ്ട്.

പലപ്പോഴും നമുക്ക് ആവശ്യമില്ലാത്ത റീലുകളും പോസ്റ്റുകളും ഇൻസ്റ്റഗ്രാമിൽ കടന്നു വരാറുണ്ട്. അതിൽ പലതും അരോചകമായി തോന്നാറുമുണ്ട്. ഇത് ഒഴിവാക്കാൻ എത്ര ശ്രമിച്ചാലും പലപ്പോഴും മാറണം എന്നില്ല (image - getty images)

കുട്ടികളും പ്രായമായവരും കാണുന്ന ഇൻസ്റ്റ അക്കൗണ്ടിൽ 18 പ്ലസ് കണ്ടന്റുകൾ വരുന്നത് ഒഴിവാക്കാൻ ഇനി എളുപ്പവഴി ഉണ്ട്. ഇതിനായി ഇൻസ്റ്റ ആദ്യം തുറക്കുക (image - getty images)

അതിന്റെ സെറ്റിങ്സിൽ സജസ്റ്റഡ് കണ്ടന്റ് എന്ന ഓപ്ഷൻ സെലക്ട് ചെയ്യുക (image - getty images)

ഇപ്പോൾ തുറന്നു വരുന്ന കണ്ടന്റ് പ്രഫറൻസ് എന്ന പേജിൽ സെൻസിറ്റീവ് കണ്ടന്റ് എന്ന ഓപ്ഷനിൽ ക്ലിക് ചെയ്യുക (image - getty images)

ഇപ്പോൾ ലഭിക്കുന്ന പേജിൽ മൂന്ന് ഓപ്ഷനുണ്ടാകും. അതിൽ ലെസ് എന്ന സെലക്ട് ചെയ്താൽ അഡൽറ്റ് ഓൺലി കണ്ടന്റുകൾ വളരെ കുറവേ നിങ്ങൾക്ക് ലഭിക്കൂ... (image - getty images)