ഛർദ്ദിയും ക്ഷീണവും മാറും! കരുതൽ കുറയ്ക്കരുത്; ​ഗർഭകാലത്തിൻ്റെ നാലാം മാസം മുതൽ ശ്രദ്ധിക്കേണ്ടത് | How to care the Second Trimester of Pregnancy and What to eat during this period Malayalam news - Malayalam Tv9

Pregnancy 4th Month Tips: ഛർദ്ദിയും ക്ഷീണവും മാറും! കരുതൽ കുറയ്ക്കരുത്; ​ഗർഭകാലത്തിൻ്റെ നാലാം മാസം മുതൽ ശ്രദ്ധിക്കേണ്ടത്

Updated On: 

28 Apr 2025 08:45 AM

Second Trimester Pregnancy Care Tips: ഗർഭകാലത്തിലെ ആദ്യ മൂന്ന് മാസങ്ങൾ പോലെ തന്നെ പ്രധാനമാണ് 4 മുതൽ ഏഴ് വരെയുള്ള മാസവും. ഭക്ഷണത്തിലും വിശ്രമത്തിലും അവശ്യമായ ശ്രദ്ധ നൽകേണ്ടതുണ്ട്. ഗർഭാവസ്ഥയുടെ ഹണിമൂൺ കാലഘട്ടം എന്നാണ് നാലം മാസം മുതൽ അറിയപ്പെടുന്നത്. ഊർജ്ജവും മികച്ച ഉറക്കവും ഈ മാസം മുതൽ നിങ്ങൾക്ക് ലഭിക്കും.

1 / 5നീണ്ട പത്ത് മാസത്തിൽ ഒരു സ്ത്രീയുടെ ശരീരത്തിൽ നിരവധി മാറ്റങ്ങളാണ് സംഭവിക്കുന്നത്.  ഉറക്കമില്ലായ്മ, ഹോർമോൺ മാറ്റങ്ങൾ അങ്ങനെ നീളുന്നു അവ. എന്നാൽ ആദ്യ മാസങ്ങളുടെ അത്രയും കഠിനമാകില്ല നാലാം മാസം മുതൽ. ഛർദ്ദി, ക്ഷീണം മറ്റ അസ്വസ്ഥകൾ എന്നിവയ്ക്കെല്ലാം ഒരല്പം ആശ്വാസം ഉണ്ടാകാറുണ്ട്. എന്നാൽ കരുതലിൻ്റെ കാര്യത്തിൽ വിട്ടുവിഴാച്ചയരുത്. (Image Credits: Freepik)

നീണ്ട പത്ത് മാസത്തിൽ ഒരു സ്ത്രീയുടെ ശരീരത്തിൽ നിരവധി മാറ്റങ്ങളാണ് സംഭവിക്കുന്നത്. ഉറക്കമില്ലായ്മ, ഹോർമോൺ മാറ്റങ്ങൾ അങ്ങനെ നീളുന്നു അവ. എന്നാൽ ആദ്യ മാസങ്ങളുടെ അത്രയും കഠിനമാകില്ല നാലാം മാസം മുതൽ. ഛർദ്ദി, ക്ഷീണം മറ്റ അസ്വസ്ഥകൾ എന്നിവയ്ക്കെല്ലാം ഒരല്പം ആശ്വാസം ഉണ്ടാകാറുണ്ട്. എന്നാൽ കരുതലിൻ്റെ കാര്യത്തിൽ വിട്ടുവിഴാച്ചയരുത്. (Image Credits: Freepik)

2 / 5

ഗർഭകാലത്തിലെ ആദ്യ മൂന്ന് മാസങ്ങൾ പോലെ തന്നെ പ്രധാനമാണ് 4 മുതൽ ഏഴ് വരെയുള്ള മാസവും. ഭക്ഷണത്തിലും വിശ്രമത്തിലും അവശ്യമായ ശ്രദ്ധ നൽകേണ്ടതുണ്ട്. ഗർഭാവസ്ഥയുടെ ഹണിമൂൺ കാലഘട്ടം എന്നാണ് നാലം മാസം മുതൽ അറിയപ്പെടുന്നത്. ഊർജ്ജവും മികച്ച ഉറക്കവും ഈ മാസം മുതൽ നിങ്ങൾക്ക് ലഭിക്കും.

3 / 5

നാലാം മാസം മുതൽ കുഞ്ഞിനും നേരിയ മാറ്റങ്ങൾ സംഭവിക്കുന്നു. ഏകദേശം 12 ഇഞ്ച് നീളവും 1.5 പൗണ്ട് ഭാരവും വയ്ക്കും. മുടി, ചർമ്മം, നഖങ്ങൾ, രുചി മുകുളങ്ങൾ എന്നിവ വളരാൻ തുടങ്ങുന്നു. അതിനാൽ അമ്മമാർക്ക് സ്ട്രെച്ച് മാർക്കുകൾ, ചർമ്മത്തിൽ പാടുകൾ, കണങ്കാലിലെയും വിരലിലെയും വീക്കം എന്നിങ്ങനെയുള്ള പല സാഹചര്യവും നേരിടേണ്ടി വന്നേക്കാം.

4 / 5

ഗർഭകാല ഹോർമോണുകളുടെ വർദ്ധനവ് മൂലം പല ഗർഭിണികളിലും മോണയിൽ രക്തസ്രാവം ഉണ്ടാകാറുണ്ട്. പല്ല് തേയ്ക്കുമ്പോൾ ചെറിയ രക്തസ്രാവം കാണും. എന്നാൽ ഗർഭധാരണത്തിനുശേഷം ഈ ലക്ഷണം അപ്രത്യക്ഷമാകുന്നു. ഇഷ്ടമുള്ള ഭക്ഷണങ്ങൾ എല്ലാം കഴിക്കാം. എന്നാൽ അവ വീട്ടിലുണ്ടാകുന്നതായിരിക്കണം. പുറത്തുനിന്നുള്ളവ ഒഴിവാക്കുന്നതാണ് നല്ലത്.

5 / 5

വറുത്തതും പൊരിച്ചതും, തേങ്ങയുടെ അധിക ഉപയോഗം, കിഴങ്ങുവർഗ്ഗങ്ങൾ എന്നിവ ​ഗർഭകാലത്ത് ഒഴിവാക്കുന്നതാണ് നല്ലത്. ഡോക്ടറുടെ ഉപദേശം പ്രകാരം, നിങ്ങൾക്ക് വ്യായാമം ചെയ്യാവുന്നതാണ്. ഗർഭകാലത്തെ ചുരുക്കം ചില അവസ്ഥകളിൽ മാത്രമാണ് ശാരീരിക വ്യായാമം നിർദ്ദേശിക്കാത്തത്. നിങ്ങളുടെ ശരീരത്തിന്റെ ബാലൻസ് തെറ്റി വീഴാനിടയില്ലാത്ത എല്ലാ വ്യായാമങ്ങളും ചെയ്യുന്നത് നല്ലതാണ്.

Related Photo Gallery
IPL Auction 2026: ഏറ്റവും കൂടുതല്‍ തുക കിട്ടേണ്ട താരം, മാനേജര്‍ പറ്റിച്ച പണിയില്‍ എല്ലാം നഷ്ടപ്പെട്ടേനെ; കാമറൂണ്‍ ഗ്രീനിന് സംഭവിച്ചത്‌
Curd: മീനിനൊപ്പം അബദ്ധത്തിൽപോലും ഇത് കഴിക്കല്ലേ, ജീവനെടുക്കും!
Navya Nair: അച്ഛൻ പോലും തെറ്റിദ്ധരിച്ചു..! തന്റെ മോർഫ് ചെയ്ത ചിത്രങ്ങൾ പ്രചരിപ്പിക്കുന്നതിനെതിരെ നവ്യ നായർ
T20 World Cup 2026: ‘ഞങ്ങളുടെ ക്യാപ്റ്റൻ എവിടെ?’; ഐസിസി പോസ്റ്ററിൽ സൽമാൻ അലി ആഘ ഇല്ലാത്തതിനെ ചോദ്യം ചെയ്ത് പിസിബി
Dandruff Treatment: താരൻ പോകത്താതിന് കാരണം ഇതെല്ലാം; പരിഹാരവും ഇവിടുണ്ട്
Suryakumar Yadav: ഗില്ലിനെ വിമര്‍ശിക്കുന്നതിനിടയില്‍ രക്ഷപ്പെട്ട് പോകുന്നയാള്‍; സൂര്യകുമാര്‍ യാദവിന് മുന്നറിയിപ്പ്‌
ക്രിസ്മസ് അപ്പുപ്പന് ആ തൊപ്പി കിട്ടിയതെങ്ങനെ?
കുക്കറിൽ ചായ ഉണ്ടാക്കിയാലോ ?
പ്രമേഹമുള്ളവര്‍ക്ക് ഉരുളക്കിഴങ്ങ് കഴിക്കാമോ?
ഇഞ്ചിയും വെളുത്തുള്ളിയും ഒരുമിച്ച് കഴിച്ചാൽ എന്താണ് പ്രശ്നം?
സ്കൂട്ടർ യാത്രികനെ ആക്രമിച്ച് പോത്ത്
ക്ലാസിൽ ഇരിക്കെ പെൺകുട്ടിക്ക് ഹൃദയാഘാതം
തോൽവിക്ക് പിന്നാലെ സിപിഎം ബിജെപി സംഘർഷം
സിപിഎം തോറ്റു, വടിവാളുമായി പ്രവർത്തകരുടെ ആക്രമണം