ഇലക്കറികൾ കഴുകുമ്പോൾ ഇക്കാര്യങ്ങൾ ശ്രദ്ധിക്കണം | How to Clean Leafy Greens Properly, Easy and Effective Washing Tips Malayalam news - Malayalam Tv9

Tips to Wash Leafy Greens: ഇലക്കറികൾ കഴുകുമ്പോൾ ഇക്കാര്യങ്ങൾ ശ്രദ്ധിക്കണം

Published: 

07 Jun 2025 12:19 PM

How to Clean Leafy Greens Properly: ഇലക്കറികൾ കഴുകി വൃത്തിയാക്കുമ്പോൾ ചില കാര്യങ്ങൾ ശ്രദ്ധിക്കണം. അവ എന്തൊക്കെയാണെന്ന് അറിയാം.

1 / 6ഇലക്കറികൾ വാങ്ങിയപ്പാടെ ഫ്രിഡ്ജിൽ സൂക്ഷിക്കുന്നത് നല്ലതല്ല. ഇത് വൃത്തിയായി കഴുകേണ്ടത് വളരെ പ്രധാനമാണ്. അതുപോലെ തന്നെ ഇലക്കറികൾ കഴുകി വൃത്തിയാക്കുമ്പോൾ ചില കാര്യങ്ങൾ ശ്രദ്ധിക്കണം. അവ എന്തൊക്കെയാണെന്ന് അറിയാം. (Image Credits: Freepik)

ഇലക്കറികൾ വാങ്ങിയപ്പാടെ ഫ്രിഡ്ജിൽ സൂക്ഷിക്കുന്നത് നല്ലതല്ല. ഇത് വൃത്തിയായി കഴുകേണ്ടത് വളരെ പ്രധാനമാണ്. അതുപോലെ തന്നെ ഇലക്കറികൾ കഴുകി വൃത്തിയാക്കുമ്പോൾ ചില കാര്യങ്ങൾ ശ്രദ്ധിക്കണം. അവ എന്തൊക്കെയാണെന്ന് അറിയാം. (Image Credits: Freepik)

2 / 6

ഇലക്കറികൾ കഴുകുന്നതിന് മുമ്പ് അതിലെ തണ്ടുകൾ മുറിച്ചു മാറ്റണം. അതുപോലെ തന്നെ പഴുത്തതോ കേടുവന്നതോ ആയ ഇലകളും കളയണം. ഈ തണ്ടുകളിലാണ് കൂടുതലും കീടനാശിനികളും, രാസവസ്തുക്കളും ഉണ്ടാകാൻ സാധ്യത. (Image Credits: Freepik)

3 / 6

ഇലക്കറികൾ ഒഴുകുന്ന വെള്ളത്തിൽ നന്നായി കഴുകിയെടുക്കുന്നതാണ് ഉചിത്രം. കൈകൾ ഉപയോഗിച്ച് ഓരോ ഇലയും ഉരച്ച് വൃത്തിയായി കഴുകാം. അഴുക്കിനെ നീക്കം ചെയ്യാൻ ഇത് സഹായിക്കുന്നു. (Image Credits: Freepik)

4 / 6

തണുത്ത വെള്ളത്തിൽ അൽപം ഉപ്പ് ചേർത്ത ശേഷം ഇതിൽ 10 മിനിറ്റ്‌ ഇലക്കറികൾ മുക്കിവയ്ക്കണം. അഴുക്കിനെയും അണുക്കളെയും നീക്കം ചെയ്യാൻ ഉപ്പ് സഹായിക്കുന്നു. ശേഷം ഉപ്പിന്റെ രുചി മാറാനായി നല്ല വെള്ളത്തിൽ ഒന്ന് കഴുകിയെടുക്കാം. (Image Credits: Freepik)

5 / 6

ഒരു പാത്രത്തിൽ വിനാഗിരി എടുത്ത ശേഷം ഒരു 10 മിനിറ്റ് ഇലക്കറികൾ ഇതിൽ മുക്കിവയ്ക്കണം. അണുക്കളെയും കീടനാശിനിയെയും ഇല്ലാതാക്കാൻ വിനാഗിരി സഹായിക്കും. ശേഷം നല്ല വെള്ളത്തിൽ നന്നായി കഴുകിയെടുക്കാം. (Image Credits: Freepik)

6 / 6

ഇലക്കറികൾ കഴുകിയതിന് ശേഷം നന്നായി ഉണക്കിയെടുക്കാൻ മറക്കരുത്. ഈർപ്പം കളയാനായി പേപ്പർ ടവൽ ഉപയോഗിക്കാവുന്നതാണ്. ഈർപ്പം തങ്ങി നിന്നാൽ അണുക്കൾ ഉണ്ടാകാനും ഇലക്കറികൾ കേടുവരാനും സാധ്യത കൂടുതലാണ്. (Image Credits: Freepik)

കളങ്കാവലിനായി മമ്മൂട്ടി വാങ്ങിയ പ്രതിഫലം?
മഞ്ഞള്‍പ്പൊടിയിലെ മായം കണ്ടെത്താന്‍ ഒരു ഗ്ലാസ് വെള്ളം മതി
ആപ്പിൾ ഇങ്ങനെ കഴിച്ചാൽ മരണം! ഉള്ളിലുള്ളത് സയനൈഡ്
കാർത്തിക ദീപ ശോഭയിൽ തിളങ്ങി ആദിയോഗി
എവിഎം ശരവണന് അന്ത്യാഞ്ജലി അർപ്പിച്ച് രജിനികാന്ത്
പുട്ടിനെ ആലിംഗനം ചെയ്ത് സ്വീകരിച്ച് മോദി
പനമരത്ത് നിന്നും പിടികൂടിയ പെരുമ്പാമ്പ്
ഷൂ ശ്രദ്ധിച്ചില്ലെങ്കിൽ പണി പാളും