Chilli Burns On Hands: മുളക് അരിഞ്ഞശേഷം കൈ പുകയുന്നുണ്ടോ? വഴി അടുക്കളയിൽ തന്നെയുണ്ട്
How To Control Chilli Burns On Hands: മുളകിലെ കാപ്‌സൈസിൻ ആണ് ഈ പുകച്ചിലിന് കാരണം. പാലുൽപ്പന്നങ്ങളിലെ കൊഴുപ്പ് കാപ്‌സൈസിൻ മൂലമുണ്ടാകുന്ന അസ്വസ്ഥതകൾ ഇല്ലാതാക്കി തണുപ്പ് നൽകുന്നു. തണുത്ത, പാലിലോ തൈരിലോ കൈകൾ മുക്കുക. 10-15 മിനിറ്റ് മുക്കിവയ്ക്കുക. ശേഷം നിങ്ങൾക്ക് അശ്വാസം ലഭിച്ചേക്കാം.

പാചകത്തിലെ പ്രധാനിയാണ് പച്ചമുളക്. എന്നാൽ ഇവ അരിഞ്ഞ ശേഷം കൈകളിൽ പുകച്ചിലുണ്ടാവുക സ്വാഭാവികമാണ്. പലരും ഇതിനെ കാര്യമാക്കാറില്ല. ചില സാഹചര്യങ്ങളിൽ ഈ പുകച്ചിൽ അസഹനീയമാണ്. അതിനാൽ ഇവയെ അടുക്കളയിലെ ചില വസ്തുക്കൾ ഉപയോഗിച്ച് എങ്ങനെ ഇല്ലാതാക്കാം എന്ന് നോക്കാം.

മുളകിലെ കാപ്‌സൈസിൻ ആണ് ഈ പുകച്ചിലിന് കാരണം. പാലുൽപ്പന്നങ്ങളിലെ കൊഴുപ്പ് കാപ്‌സൈസിൻ മൂലമുണ്ടാകുന്ന അസ്വസ്ഥതകൾ ഇല്ലാതാക്കി തണുപ്പ് നൽകുന്നു. തണുത്ത, പാലിലോ തൈരിലോ കൈകൾ മുക്കുക. 10-15 മിനിറ്റ് മുക്കിവയ്ക്കുക. ശേഷം നിങ്ങൾക്ക് അശ്വാസം ലഭിച്ചേക്കാം.

ഈ പുകച്ചിൽ മാറ്റാൻ എണ്ണ വളരെ നല്ലതാണ്. കുറച്ച് കടുക് എണ്ണയോ വെളിച്ചെണ്ണയോ എടുത്ത് നിങ്ങളുടെ കൈകളിൽ പുരട്ടുക. കുറച്ച് സമയം തടവാം. പിന്നീട് സോപ്പും ചെറുചൂടുള്ള വെള്ളവും ഉപയോഗിച്ച് കഴുകുക. ശേഷവും അസ്വസ്ഥത തോന്നുകയാണെങ്കിൽ വീണ്ടും ഈ രീതി തുടരുക.

ഉപ്പും നാരങ്ങയും പ്രകൃതിദത്ത എക്സ്ഫോളിയേറ്ററുകളായി പ്രവർത്തിക്കുകയും നീറ്റൽ ശമിപ്പിക്കുകയും ചെയ്യുന്നു. നാരങ്ങാനീരിൽ കുറച്ച് കല്ലുപ്പ് ഇടുക. ഒന്നോ രണ്ടോ മിനിറ്റ് നിങ്ങളുടെ കൈകളിൽ സൗമ്യമായി തടവുക. ശേഷം തണുത്ത വെള്ളത്തിൽ നന്നായി കഴുകുക.

ഐസ് വെള്ളത്തിൽ ഒരു തുണി മുക്കി കൈപ്പത്തിയിൽ പൊതിയുക. അല്ലെങ്കിൽ, വേഗത്തിലുള്ള ആശ്വാസത്തിന് ഒരു പാത്രം ഐസ് വെള്ളത്തിൽ നിങ്ങളുടെ കൈകൾ മുക്കി വയ്ക്കുക. മുളക് അരിയുമ്പോൾ കയ്യുറകൾ ഉപയോഗിക്കുക. അങ്ങനെ ഇത്തരം അസ്വസ്ഥകൾ പൂർണ്ണമായും ഒഴിവാക്കാവുന്നതാണ്.