Diwali 2024: ഷുഗർ കട്ടുകാരെ ഇതിലെ… ദീപാവലിക്ക് മധുരം കുറഞ്ഞ പലഹാരങ്ങളായാലോ?
Diwali Sweets: പഞ്ചസാരയുടെ അളവ് കൂടുന്നത് പൊണ്ണത്തടിക്ക് വഴിവയ്ക്കുകയും അനാരോഗ്യകരമായ അവസ്ഥയിലേക്ക് നയിക്കുകയും ചെയ്യും. ഈ ദീപാവലിയ്ക്ക് മധുരം കുറഞ്ഞ പലഹാരങ്ങളായാലോ?

ദീപങ്ങളുടെ ഉത്സവം മാത്രമല്ല, മധുരങ്ങളുടെ ഉത്സവം കൂടിയാണ് ദീപാവലി. മധുരം അധികം കഴിക്കുന്നത് ശരീരത്തിന് ദോഷമാണെങ്കിലും ചിലത് അത്ര പ്രശ്നക്കാരല്ല. കലോറി കുറവുള്ള ശരീരത്തിന് ആവശ്യമായ പോഷകങ്ങൾ നൽകുന്ന മധുര പലഹാരങ്ങളുണ്ട്. ഈ ദീപാവലിയ്ക്ക് അത്തരത്തിൽ കഴിക്കാവുന്ന മധുര പലഹാരങ്ങൾ നോക്കാം.... (Image Credits: Manogna Reddy)

കാജു കത്ത്‍ലി: ഒരു കാജു കത്ത്‍ലിയിൽ അടങ്ങിയിരിക്കുന്നത് 57 കലോറി ഉൗർജമാണ്. ഇവ മറ്റു മധുരപലഹാരങ്ങളെ അപേക്ഷിച്ച് ശരീരത്തിന് അത്ര ദോഷമുള്ളതല്ല. (Image Credits: South China Morning Post)

പുരൻ ബോളി: ചപ്പാത്തി പോലെ നമ്മുടെ ബോളിയ്ക്ക് സമമായ മധുരപലഹാരം. 80 കലോറി ഉൗർജ്ജമാണ് ഇതിൽ അടങ്ങിയിരിക്കുന്നത്. (Image Credits: Social Media)

പായസം: പാൽ അടങ്ങിയിരിക്കുന്നതിൽ മികച്ച ആഹാരം. പൊട്ടാസ്യം എന്നിവ അടങ്ങിയിരിക്കുന്നതിനാൽ ശരീരത്തിന് ഉത്തമം. (Image Credits: ajaykampani)

പേഡ: പൊട്ടാസ്യത്തിന്റെ അളവ് കൂടുതലുള്ള ഒരു കഷണം പേഡയിൽ അടങ്ങിയിരിക്കുന്നത് 82 കലോഫി ഉൗർജം. (Image Credits: ajaykampani)

ആൽമണ്ട് ബർഫി: പൊട്ടാസ്യം അടങ്ങിയിട്ടുള്ള ഇത്തരം ബർഫിയിൽ ഒരു കഷണത്തിൽ ഏതാണ്ട് 135 കാലറി അടങ്ങിയിട്ടുണ്ട്. (Image Credits: Jupiterimages)