വൈറൽ പനിപോലെ കരുതൽ വേണം; അറിയാം കണ്ണിലെ വൈറസ് അണുബാധയെക്കുറിച്ച് | How to prevent eye flu in monsoon season, know the symptoms and Treatment Malayalam news - Malayalam Tv9

Eye Flu: വൈറൽ പനിപോലെ കരുതൽ വേണം; അറിയാം കണ്ണിലെ വൈറസ് അണുബാധയെക്കുറിച്ച്

Published: 

24 Jul 2025 18:43 PM

Prevention Against Eye Flu: കണ്ണിന്റെ കൃഷ്‌ണമണിയിലേക്ക് അണുബാധ പടർന്നാൽ കാഴ്‌ചയെ ബാധിക്കാൻ സാധ്യതയുണ്ട്. ഇത് വളരെ വിരളമാണെങ്കിലും അസുഖബാധിതർ ഡോക്ടറുടെ സഹായം തേടുകയും കൃത്യമായി മരുന്നുപയോഗിക്കാൻ ശ്രദ്ധിക്കുകയും വേണം.

1 / 5 മഴക്കാലമായാൽ പലതരം രോ​ഗങ്ങൾ നാട്ടിലെങ്ങും പടർന്ന് പിടിക്കാറുണ്ട്. അത്തരത്തിൽ ഒന്നാണ് കണ്ണിനുണ്ടാകുന്ന അണുബാധ. ജൂലൈ, ഓഗസ്റ്റ് മാസങ്ങളിലാണ് സാധാരണയായി ഈ രോ​ഗം കാണപ്പെടുന്നത്. പകരാനുള്ള സാധ്യത കൂടുതലായതിനാൽ അതീവശ്രദ്ധ വേണ്ട രോ​ഗാവസ്ഥയാണിത്. സാധാരണ നാലോ അഞ്ചോ ദിവസത്തിനകം അസുഖം ഭേദമാകാറുണ്ട്. അതിൽ കൂടുതൽ ദിവസം വേണ്ടിവന്നാൽ അതീവ ശ്രദ്ധചെലുത്തണ്ട ആരോ​ഗ്യപ്രശ്നമാണ് ഈ കണ്ണുകളിലെ അണുബാധ. (Image Credits: Unsplash)

മഴക്കാലമായാൽ പലതരം രോ​ഗങ്ങൾ നാട്ടിലെങ്ങും പടർന്ന് പിടിക്കാറുണ്ട്. അത്തരത്തിൽ ഒന്നാണ് കണ്ണിനുണ്ടാകുന്ന അണുബാധ. ജൂലൈ, ഓഗസ്റ്റ് മാസങ്ങളിലാണ് സാധാരണയായി ഈ രോ​ഗം കാണപ്പെടുന്നത്. പകരാനുള്ള സാധ്യത കൂടുതലായതിനാൽ അതീവശ്രദ്ധ വേണ്ട രോ​ഗാവസ്ഥയാണിത്. സാധാരണ നാലോ അഞ്ചോ ദിവസത്തിനകം അസുഖം ഭേദമാകാറുണ്ട്. അതിൽ കൂടുതൽ ദിവസം വേണ്ടിവന്നാൽ അതീവ ശ്രദ്ധചെലുത്തണ്ട ആരോ​ഗ്യപ്രശ്നമാണ് ഈ കണ്ണുകളിലെ അണുബാധ. (Image Credits: Unsplash)

2 / 5

കണ്ണിലെ ചുവപ്പ്, ചൊറിച്ചിൽ, നീർവീക്കം, അസ്വസ്ഥത, കണ്ണിൽനിന്ന് വെള്ളം വരുക എന്നിവയാണ് ഇതിൻ്റെ പ്രധാന ലക്ഷണങ്ങൾ. ഈ സമയം ഏറ്റവും കൂടുതൽ കൈകൾ വൃത്തിയായി സൂക്ഷിക്കുക. അനാവശ്യമായി കണ്ണുകളിൽ സ്പർശിക്കാൻ പാടുള്ളതല്ല. ഒരാൾക്ക് രോഗം ബാധിച്ചാൽ ഇയാളുമായി സമ്പർക്കം കൂടുതലുള്ളവർക്ക് കണ്ണുമായി ബന്ധപ്പെട്ട രോഗം പകരാനുള്ള സാധ്യതയും കൂടുതലാണ്. (Image Credits: Unsplash)

3 / 5

അതേസമയം വായുവിൽക്കൂടി രോഗം പകരില്ല. രോഗമുള്ളവർക്ക് വെളിച്ചത്തിലേക്കും മറ്റും നോക്കാൻ ബുദ്ധിമുട്ടാണെങ്കിൽ കണ്ണട വയ്ക്കുന്നത് ​ഗുണം ചെയ്യും. രോഗബാധിതരായ വ്യക്തികൾ, പ്രത്യേകിച്ച് സ്കൂൾ കുട്ടികളോ ഓഫീസ് ജീവനക്കാരോ ആണെങ്കിൽ, കണ്ണിലെ ചുവപ്പ് നിറം മാറുന്നതുവരെ ഒറ്റയ്ക്ക് ഒരു റൂമിൽ തുടരാൻ ശ്രമിക്കണം. മറ്റുള്ളവരുമായുള്ള സമ്പർക്കം കുറയ്ക്കുന്നതാണ് നല്ലത്. (Image Credits: Unsplash)

4 / 5

കണ്ണിൽ സ്പർശിക്കുമെന്നതിനാൽ കൈകൾ എപ്പോഴും വൃത്തിയായി സൂക്ഷിക്കുക. കൈകൾ സോപ്പുപയോഗിച്ച് ഇടയ്ക്കിടെ കഴുകുന്നത് ശീലമാക്കുക. അസുഖബാധിതൻ ഉപയോഗിക്കുന്ന സോപ്പും തോർത്തും മറ്റാരാൾ ഉപയോഗിക്കാതിരിക്കുക. കണ്ണിൽനിന്ന് വെള്ളം വരുമെന്നതിനാൽ കണ്ണ് തുടയ്ക്കാൻ വൃത്തിയുള്ള തുണി എടുക്കുക. ഇത് ദിവസവും കഴുകി വൃത്തിയായി സൂക്ഷിക്കേണ്ടതുണ്ട്. (Image Credits: Unsplash)

5 / 5

കണ്ണിന്റെ കൃഷ്‌ണമണിയിലേക്ക് അണുബാധ പടർന്നാൽ കാഴ്‌ചയെ ബാധിക്കാൻ സാധ്യതയുണ്ട്. ഇത് വളരെ വിരളമാണെങ്കിലും അസുഖബാധിതർ ഡോക്ടറുടെ സഹായം തേടുകയും കൃത്യമായി മരുന്നുപയോഗിക്കാൻ ശ്രദ്ധിക്കുകയും വേണം. (Image Credits: Unsplash)

ഈന്തപ്പഴം നെയ് പുരട്ടി കഴിക്കൂ; പൊളിയാണ്, ഗുണങ്ങളും ഏറെ
കളങ്കാവലിനായി മമ്മൂട്ടി വാങ്ങിയ പ്രതിഫലം?
മഞ്ഞള്‍പ്പൊടിയിലെ മായം കണ്ടെത്താന്‍ ഒരു ഗ്ലാസ് വെള്ളം മതി
ആപ്പിൾ ഇങ്ങനെ കഴിച്ചാൽ മരണം! ഉള്ളിലുള്ളത് സയനൈഡ്
കൊല്ലം കൊട്ടിയത്ത് ദേശീയപാത ഇടിഞ്ഞു വീണു
ശബരിമല സ്വർണക്കൊള്ളയ്ക്ക് പിന്നിൽ രാജ്യാന്തര സംഘങ്ങൾ
ശബരിമലയിൽ സുരക്ഷ ശക്തമാക്കുന്നു
ബൈക്കിൽ പോകുന്നയാളുടെ കയ്യിൽ