മഴക്കാലത്ത് വയറ്റിലുണ്ടാകുന്ന അസ്വസ്ഥകൾ എങ്ങനെ ഒഴിവാക്കാം? കാരണങ്ങളും അറിയാം | How To Protect Stomach Against Infections In Monsoon Season, know the reason and causes Malayalam news - Malayalam Tv9

Monsoon Illnesses: മഴക്കാലത്ത് വയറ്റിലുണ്ടാകുന്ന അസ്വസ്ഥകൾ എങ്ങനെ ഒഴിവാക്കാം? കാരണങ്ങളും അറിയാം

Published: 

09 Jul 2025 08:48 AM

How To Protect Stomach: കുട്ടികൾ, പ്രായമായവർ, ഗർഭിണികൾ എന്നിവരാണ് വയറ്റിൽ അസ്വസ്ഥകൾ ഉണ്ടാകുന്നതിനൽ ഏറ്റവും ദുർബലരായ വിഭാഗം. ആരോഗ്യ വിദഗ്ധരുടെ അഭിപ്രായത്തിൽ, മഴക്കാലത്തെ വയറ്റിലെ അണുബാധകൾക്ക് കാരണം മലിനമായ വെള്ളം, മോശം ശുചിത്വം, പുറത്ത് നിന്നുള്ള ഭക്ഷണം എന്നിവയാണ്.

1 / 5മഴതുടങ്ങിയാൽ പിന്നെ രോ​ഗങ്ങളും വന്നുചേരും. അതിൽ ഏറ്റവും കൂടുതൽ അണുബാധയുണ്ടാവുക വയറിനാണ്. കാരണം നമ്മൾ കഴിക്കുന്ന ഭക്ഷണം തന്നെയാണ്. കുട്ടികൾ, പ്രായമായവർ, ഗർഭിണികൾ എന്നിവരാണ് വയറ്റിൽ അസ്വസ്ഥകൾ ഉണ്ടാകുന്നതിനൽ ഏറ്റവും ദുർബലരായ വിഭാഗം.  ആരോഗ്യ വിദഗ്ധരുടെ അഭിപ്രായത്തിൽ, മഴക്കാലത്തെ വയറ്റിലെ അണുബാധകൾക്ക് കാരണം മലിനമായ വെള്ളം, മോശം ശുചിത്വം, പുറത്ത് നിന്നുള്ള ഭക്ഷണം എന്നിവയാണ്. (Image Credits: Getty Images)

മഴതുടങ്ങിയാൽ പിന്നെ രോ​ഗങ്ങളും വന്നുചേരും. അതിൽ ഏറ്റവും കൂടുതൽ അണുബാധയുണ്ടാവുക വയറിനാണ്. കാരണം നമ്മൾ കഴിക്കുന്ന ഭക്ഷണം തന്നെയാണ്. കുട്ടികൾ, പ്രായമായവർ, ഗർഭിണികൾ എന്നിവരാണ് വയറ്റിൽ അസ്വസ്ഥകൾ ഉണ്ടാകുന്നതിനൽ ഏറ്റവും ദുർബലരായ വിഭാഗം. ആരോഗ്യ വിദഗ്ധരുടെ അഭിപ്രായത്തിൽ, മഴക്കാലത്തെ വയറ്റിലെ അണുബാധകൾക്ക് കാരണം മലിനമായ വെള്ളം, മോശം ശുചിത്വം, പുറത്ത് നിന്നുള്ള ഭക്ഷണം എന്നിവയാണ്. (Image Credits: Getty Images)

2 / 5

വയറ്റിലെ അണുബാധയുടെ സാധാരണ ലക്ഷണങ്ങൾ വയറിളക്കം ഛർദ്ദി, വയറുവേദന, ബലഹീനത ക്ഷീണം, പനി നിർജ്ജലീകരണം എന്നിവയാണ്. നിർജലീകരണം, പ്രത്യേകിച്ച് കുട്ടികളിൽ, ഗുരുതരമായ ഒരു പ്രശ്നമാണ്. അതിനാൽ മഴക്കാലമായാലും ധാരാളം വെള്ളം കുടിക്കുക. തിളപ്പിച്ച് ആറിയ വെള്ളം കുടിക്കാൻ പ്രത്യേകം ശ്രദ്ധിക്കുകയും വേണം.

3 / 5

മഴക്കാലമായാൽ പല്ല് തേക്കാൻ പോലും വെള്ളം തിളപ്പിക്കുകയോ ഫിൽട്ടർ ചെയ്യുകയോ ചെയ്യുന്നത് പല അണുബാധകളിൽ നിന്നും രക്ഷനേടാൻ സഹായിക്കും. കൂടാതെ വഴിയോര കച്ചവടക്കാരിൽ നിന്നുള്ള വേവിക്കാത്ത ഭക്ഷണം കഴിവതും ഒഴിവാക്കുക. ഭക്ഷണത്തിന് മുമ്പും ശുചിമുറി ഉപയോഗിച്ചതിനുശേഷവും കൈകൾ നന്നായി കഴുകാൻ ശ്രദ്ധിക്കുക.

4 / 5

കുട്ടികൾ, മുതിർന്നവർ, ഗർഭിണികൾ എന്നിവർ വീട്ടിൽ പാകം ചെയ്ത ഭക്ഷണം മാത്രം കഴിക്കുക. വയറ്റിലെ ബുദ്ധിമുട്ടുകളും ലക്ഷണങ്ങളും നേരത്തെ നിരീക്ഷിക്കുകയും പ്രശ്നത്തിന്റെ ആദ്യ സൂചനയിൽ തന്നെ ഡോക്ടറെ സമീപിക്കുകയും ചെയ്യുക. ഗർഭിണികൾ പ്രത്യേകം ശ്രദ്ധിക്കണം, കാരണം ചെറിയ ദഹനനാള അസ്വസ്ഥതകൾ പോലും അമ്മയുടെയും കുഞ്ഞിൻ്റെയും ആരോഗ്യത്തെ ബാധിക്കും.

5 / 5

മഴക്കാല രോഗങ്ങൾ വർദ്ധിക്കുമ്പോൾ, ശുചിത്വത്തിലും ഭക്ഷ്യരീതിയിലുമുള്ള ചെറിയ മാറ്റങ്ങൾ പോലും നിങ്ങളുടെ കുടുംബത്തിന്റെ ആരോഗ്യം സംരക്ഷിക്കുന്നതിൽ വളരെയധികം സഹായിക്കും. പ്രതിരോധം, ജാഗ്രത, ആവശ്യമായ പരിചരണം എന്നിവ എപ്പോഴും പ്രധാനമാണ്.

മഞ്ഞള്‍പ്പൊടിയിലെ മായം കണ്ടെത്താന്‍ ഒരു ഗ്ലാസ് വെള്ളം മതി
ആപ്പിൾ ഇങ്ങനെ കഴിച്ചാൽ മരണം! ഉള്ളിലുള്ളത് സയനൈഡ്
കാർത്തിക ദീപ ശോഭയിൽ തിളങ്ങി ആദിയോഗി
കളങ്കാവലിലെ മമ്മൂട്ടിയുടെ ആ 22 നായികമാർ ആരൊക്കെ?
എവിഎം ശരവണന് അന്ത്യാഞ്ജലി അർപ്പിച്ച് രജിനികാന്ത്
പുട്ടിനെ ആലിംഗനം ചെയ്ത് സ്വീകരിച്ച് മോദി
പനമരത്ത് നിന്നും പിടികൂടിയ പെരുമ്പാമ്പ്
ഷൂ ശ്രദ്ധിച്ചില്ലെങ്കിൽ പണി പാളും