വാവെയിൽ നിന്ന് അടുത്ത സൂപ്പർ സ്റ്റാർ; 100 വാട്ട് അതിവേഗ ചാർജിംഗ് അടക്കം വാവെയ് മേറ്റ് 70 വിപണിയിൽ | Huawei Mate 70 Series Launches In China With 100 Watt Fast Charging In Tuesday Malayalam news - Malayalam Tv9

Huawei Mate 70 : വാവെയിൽ നിന്ന് അടുത്ത സൂപ്പർ സ്റ്റാർ; 100 വാട്ട് അതിവേഗ ചാർജിംഗ് അടക്കം വാവെയ് മേറ്റ് 70 വിപണിയിൽ

Published: 

27 Nov 2024 09:16 AM

Huawei Mate 70 Series Launches In China : വാവെയ് ഫോണിൻ്റെ മേറ്റ് സീരീസ് പുറത്തിറങ്ങി. ചൈനീസ് മാർക്കറ്റിൽ ചൊവ്വാഴ്ചയാണ് ഫോൺ അവതരിപ്പിക്കപ്പെട്ടത്. നാല് മോഡലുകളാണ് ഈ സീരീസിൽ ഉള്ളത്.

1 / 5വാവെയ് മേറ്റ് സീരീസ് ചൈനയിൽ അവതരിപ്പിക്കപ്പെട്ടു. സീരീസിൽ നാല് മോഡലുകളാണുള്ളത്. വാവെയ് മേറ്റ് 70, വാവെയ് മേറ്റ് 70 പ്രോ, മേറ്റ് 70 പ്രോ+, മേറ്റ് 70 ആർഎസ് എന്നിങ്ങനെയാണ് ഈ നാല് മോഡലുകൾ. ഈ നാല് മോഡലുകളും ചൊവ്വാഴ്ചയാണ് ചൈനീസ് അവതരിപ്പിക്കപ്പെട്ടത്. (Image Courtesy - Social Media)

വാവെയ് മേറ്റ് സീരീസ് ചൈനയിൽ അവതരിപ്പിക്കപ്പെട്ടു. സീരീസിൽ നാല് മോഡലുകളാണുള്ളത്. വാവെയ് മേറ്റ് 70, വാവെയ് മേറ്റ് 70 പ്രോ, മേറ്റ് 70 പ്രോ+, മേറ്റ് 70 ആർഎസ് എന്നിങ്ങനെയാണ് ഈ നാല് മോഡലുകൾ. ഈ നാല് മോഡലുകളും ചൊവ്വാഴ്ചയാണ് ചൈനീസ് അവതരിപ്പിക്കപ്പെട്ടത്. (Image Courtesy - Social Media)

2 / 5

എല്ലാ മോഡലുകൾക്കും 6.9 ഇഞ്ച് ഒഎൽഇഡി ഡിസ്പ്ലേയാണുള്ളത്. വാവെയുടെ സ്വന്തം ഹാർമണി ഒഎസ് 4.3യിലാണ് ഫോൺ പ്രവർത്തിക്കുന്നത്. 5700 എംഎഎച്ച് ബാറ്ററിയും 100 വാട്ടിൻ്റെ അതിവേഗ ചാർജിംഗും അടക്കം വളരെ ഗംഭീര ഫീച്ചറുകളാണ് മോഡലിൽ ഉള്ളത്. (Image Courtesy - Social Media)

3 / 5

ട്രിപ്പിൾ ക്യാമറയാണ് പിൻവശത്തുള്ളത്. 50 മെഗാപിക്സൽ പ്രൈമറി ക്യാമറയ്ക്കൊപ്പം 40 മെഗാപിക്സൽ അൾട്രാവൈഡ് ക്യാമറയും 48 മെഗാപിക്സൽ ടെലിഫോട്ടോ ക്യാമറയും ഫോണിലുണ്ട്. ഡിസംബർ നാല് മുതൽ ചൈനീസ് മാർക്കറ്റിൽ ഫോൺ വില്പന ആരംഭിക്കും. (Image Courtesy - Social Media)

4 / 5

ഇന്ത്യൻ കറൻസി പരിഗണിക്കുമ്പോൾ വാവെയ് മേറ്റ് 70 മോഡലിൻ്റെ വില ആരംഭിക്കുന്നത് 64,100 രൂപയിലാണ്. 12 ജിബി റാമും 256 ജിബി മെമ്മറിയുമാണ് ബേസ് വേരിയൻ്റിൽ ഉള്ളത്. 512 ജിബി, 1 ടിബി വേരിയൻ്റിൻ്റെ വില യഥാക്രമം 69900, 81500 എന്നിങ്ങനെയാണ്. (Image Courtesy - Social Media)

5 / 5

70 പ്രോ പ്ലസ്, 70 ആർഎസ് എന്നീ മോഡലുകൾ 16 ജിബി + 512 ജിബിയിലാണ് ആരംഭിക്കുന്നത്. ഇന്ത്യൻ കറൻസിയിൽ ഏതാണ്ട് 99,000 രൂപയാണ് ഈ മോഡലിൻ്റെ വില. ഒന്നര ലക്ഷം രൂപയാണ് ഈ പരമ്പരയിലെ ഏറ്റവും ടോപ്പ് വേരിയൻ്റിൻ്റെ വില. ഇന്ത്യയിൽ എന്ന് റിലീസാവുമെന്ന് വ്യക്തമല്ല. (Image Courtesy - Social Media)

തണുപ്പുകാലത്ത് വാഴപ്പഴം കഴിക്കാമോ?
പുഴുങ്ങിയ മുട്ടയോ ഓംലെറ്റോ? ഹൃദയാരോഗ്യത്തിന് നല്ലത്
രാവിലെ അരി അരച്ച് ഇഡ്ഡലിയുണ്ടാക്കാം
ഓട്‌സ് കഴിക്കുമ്പോള്‍ ഇങ്ങനെ തോന്നാറുണ്ടോ? സൂക്ഷിക്കാം
തെയ്യത്തിൻ്റെ അടിയേറ്റ് യുവാവിൻ്റെ ബോധം പോയി
സ്കൂട്ടർ യാത്രികനെ ആക്രമിച്ച് പോത്ത്
ക്ലാസിൽ ഇരിക്കെ പെൺകുട്ടിക്ക് ഹൃദയാഘാതം
തോൽവിക്ക് പിന്നാലെ സിപിഎം ബിജെപി സംഘർഷം