ഇത്തവണയും അത് തന്നെ സംഭവിക്കും; ഇന്ത്യ-ഓസ്‌ട്രേലിയ സെമി പോരാട്ടത്തിന് മുമ്പ് ഡിവില്ലിയേഴ്‌സ് പറയുന്നു | ICC Champions Trophy 2025, AB de Villiers believes India and South Africa will meet in the final Malayalam news - Malayalam Tv9

AB de Villiers: ഇത്തവണയും അത് തന്നെ സംഭവിക്കും; ഇന്ത്യ-ഓസ്‌ട്രേലിയ സെമി പോരാട്ടത്തിന് മുമ്പ് ഡിവില്ലിയേഴ്‌സ് പറയുന്നു

Published: 

04 Mar 2025 12:06 PM

ICC Champions Trophy 2025: സെമി ഫൈനല്‍ മത്സരങ്ങള്‍ക്ക് ഇന്ന് തുടക്കം. ഇന്ന് ആദ്യ സെമിയില്‍ ഇന്ത്യ ഓസ്‌ട്രേലിയയെ നേരിടും. നാളെ ന്യൂസിലന്‍ഡ്-ദക്ഷിണാഫ്രിക്ക പോരാട്ടം. ഫൈനല്‍ ടി20 ലോകകപ്പിന് സമാനമായിരിക്കുമെന്ന് ഡിവില്ലിയേഴ്‌സ്. താരം പറയുന്നത്‌

1 / 5ചാമ്പ്യന്‍സ് ട്രോഫിയിലെ സെമി ഫൈനല്‍ മത്സരങ്ങള്‍ക്ക് ഇന്ന് തുടക്കം. ഇന്ന് നടക്കുന്ന ആദ്യ സെമിയില്‍ ഇന്ത്യ ഓസ്‌ട്രേലിയയെ നേരിടും. നാളെയാണ് ന്യൂസിലന്‍ഡ്-ദക്ഷിണാഫ്രിക്ക പോരാട്ടം (Image Credits: PTI)

ചാമ്പ്യന്‍സ് ട്രോഫിയിലെ സെമി ഫൈനല്‍ മത്സരങ്ങള്‍ക്ക് ഇന്ന് തുടക്കം. ഇന്ന് നടക്കുന്ന ആദ്യ സെമിയില്‍ ഇന്ത്യ ഓസ്‌ട്രേലിയയെ നേരിടും. നാളെയാണ് ന്യൂസിലന്‍ഡ്-ദക്ഷിണാഫ്രിക്ക പോരാട്ടം (Image Credits: PTI)

2 / 5

ചാമ്പ്യന്‍സ് ട്രോഫി ഫൈനല്‍ ടി20 ലോകകപ്പിന് സമാനമായിരിക്കുമെന്നാണ് ദക്ഷിണാഫ്രിക്കന്‍ മുന്‍താരം എബി ഡിവില്ലിയേഴ്‌സിന്റെ അഭിപ്രായം. ടി20 ലോകകപ്പ് ഫൈനലില്‍ ഇന്ത്യയും ദക്ഷിണാഫ്രിക്കയുമാണ് ഏറ്റുമുട്ടിയത്. ചാമ്പ്യന്‍സ് ട്രോഫി ഫൈനലിലും അത് തന്നെ സംഭവിക്കുമെന്ന് ഡിവില്ലിയേഴ്‌സ് വിശ്വസിക്കുന്നു (Image Credits: Social Media)

3 / 5

ഇംഗ്ലണ്ടിനെതിരായ വിജയം ദക്ഷിണാഫ്രിക്കയ്ക്ക് കൂടുതല്‍ ആത്മവിശ്വാസം നല്‍കിയിട്ടുണ്ടെന്നും താരം പറഞ്ഞു. യൂട്യൂബ് ചാനലിലൂടെയായിരുന്നു ഡിവില്ലിയേഴ്‌സിന്റെ പ്രതികരണം. ഇന്ത്യയെ പോലെ അപരാജിതരായാണ് ദക്ഷിണാഫ്രിക്കയും സെമിയിലെത്തിയത് (Image Credits: PTI)

4 / 5

ഗ്രൂപ്പ് ഘട്ടത്തിലെ ആദ്യ മത്സരത്തില്‍ അഫ്ഗാനിസ്ഥാനെ 107 റണ്‍സിന് ദക്ഷിണാഫ്രിക്ക തോല്‍പിച്ചു. ഓസ്‌ട്രേലിയക്കെതിരായ രണ്ടാം മത്സരം മഴ മൂലം ഉപേക്ഷിച്ചു. മൂന്നാം മത്സരത്തില്‍ ഇംഗ്ലണ്ടിനെ ഏഴ് വിക്കറ്റിന് തകര്‍ത്തു (Image Credits: PTI)

5 / 5

മറുവശത്ത്, ഇന്ത്യയാകട്ടെ മൂന്ന് മത്സരങ്ങളും വിജയിച്ചു. ബംഗ്ലാദേശ്, പാകിസ്ഥാന്‍, ന്യൂസിലന്‍ഡ് ടീമുകളെയാണ് ഇന്ത്യ തോല്‍പിച്ചത്. ഡിവില്ലിയേഴ്‌സ് പറഞ്ഞതുപോലെ സംഭവിക്കുമോയെന്ന് കാത്തിരുന്ന് കാണാം. ടി20 ലോകകപ്പ് ഫൈനലില്‍ ദക്ഷിണാഫ്രിക്കയെ കീഴടക്കി ഇന്ത്യ കിരീടം ചൂടിയിരുന്നു (Image Credits: PTI)

ഈന്തപ്പഴം നെയ് പുരട്ടി കഴിക്കൂ; പൊളിയാണ്, ഗുണങ്ങളും ഏറെ
കളങ്കാവലിനായി മമ്മൂട്ടി വാങ്ങിയ പ്രതിഫലം?
മഞ്ഞള്‍പ്പൊടിയിലെ മായം കണ്ടെത്താന്‍ ഒരു ഗ്ലാസ് വെള്ളം മതി
ആപ്പിൾ ഇങ്ങനെ കഴിച്ചാൽ മരണം! ഉള്ളിലുള്ളത് സയനൈഡ്
ശബരിമലയിൽ സുരക്ഷ ശക്തമാക്കുന്നു
ബൈക്കിൽ പോകുന്നയാളുടെ കയ്യിൽ
അമ്മ ഗൊറില്ലയും, കുഞ്ഞും
എവിഎം ശരവണന് അന്ത്യാഞ്ജലി അർപ്പിച്ച് രജിനികാന്ത്