Onam 2024: ഓലൻ ഇത്ര വലിയ സംഭവമോ? ഓണത്തിന് ഇങ്ങനെ ഒരു പരീക്ഷിച്ചു നോക്കൂ..
ഓലൻ സാധാരണയായി നാളികേരം വറുത്തരച്ചും പച്ചക്ക് അരച്ചും വെക്കാറുണ്ട്. അതുകൊണ്ട് ഇത് വെളുത്ത നിറത്തിലും, തവിട്ട് നിറത്തിലും കാണാവുന്നത്.

ഓണസദ്യയിലെ പ്രധാന തൊടുകറികളിൽ ഒന്നാണ് ഓലൻ. സദ്യയിലെ രുചി വ്യത്യാസം കൊണ്ട് പെട്ടെന്ന് തിരിച്ചറിയപ്പെടുന്ന കറിയും ഇതു തന്നെ - ഫോട്ടോ - social media

തയ്യാറാക്കുന്ന വിധം - വൻപയർ ഉപ്പിട്ടു വേവിച്ച് മാറ്റി വെയ്ക്കുക. കഷണങ്ങളാക്കിയ കുമ്പളങ്ങയും മത്തങ്ങയും ബീൻസും പച്ചമുളകിട്ട് വേവിക്കുക. പയറും പച്ചക്കറിയും യോജിപ്പിക്കുക. ഫോട്ടോ - social media

കറിവേപ്പിലയും ഉപ്പും ഇടുക. തേങ്ങാപ്പാൽ ഒഴിക്കുക. നന്നായി ഇളക്കി തിളക്കുന്നതിനു മുമ്പ് ഇറക്കി വെയ്ക്കുക. അല്പം വെളിച്ചെണ്ണ ഒഴിച്ച് ഇളക്കി മൂടി വെയ്ക്കാം. ഫോട്ടോ - social media

ഓലൻ സാധാരണയായി നാളികേരം വറുത്തരച്ചും പച്ചക്ക് അരച്ചും വെക്കാറുണ്ട്. അതുകൊണ്ട് ഇത് വെളുത്ത നിറത്തിലും, തവിട്ട് നിറത്തിലും കാണാവുന്നത്. ഫോട്ടോ - social media

രണ്ടിന്റെയും രുചി അല്പം വ്യത്യസ്തമാണ്. തേങ്ങപ്പാൽ (വെള്ള ഓലൻ ), ഇഞ്ചി, പച്ചമുളക് എന്നിവയാണ് മറ്റ് ചേരുവകൾ. ഫോട്ടോ - social media