Ind vs Eng: ഇംഗ്ലണ്ടില്‍ ഇന്ത്യയ്ക്ക് വേണ്ടി കുല്‍ദീപ് യാദവ് തിളങ്ങും; മാത്യു ഹെയ്ഡന്‍ പറയുന്നു
Matthew Hayden about Kuldeep Yadav: ഇംഗ്ലണ്ടിലെ അഞ്ച് മത്സരങ്ങളുടെ പരമ്പരയില്‍ ഇന്ത്യയുടെ പ്രകടനം എങ്ങനെയായിരിക്കുമെന്ന് കാണാന്‍ തനിക്ക് ആകാംക്ഷയുണ്ടെന്ന് ഹെയ്ഡന്‍

ഇംഗ്ലണ്ടില്‍ നടക്കുന്ന ടെസ്റ്റ് പരമ്പരയില്‍ ഇന്ത്യയ്ക്കായി കുല്‍ദീപ് യാദവ് മികച്ച പ്രകടനം കാഴ്ചവയ്ക്കുമെന്ന പ്രതീക്ഷ പ്രകടിപ്പിച്ച് ഓസീസ് മുന്‍താരം മാത്യു ഹെയ്ഡന്‍. ഇതുവരെ 13 ടെസ്റ്റുകള്‍ മാത്രമാണ് കുല്‍ദീപ് കളിച്ചിട്ടുള്ളത്. 56 വിക്കറ്റുകള്‍ വീഴ്ത്തി (Image Credits: PTI)

ഇംഗ്ലണ്ടിനെതിരായ പരമ്പരയിലെ പ്ലേയിങ് ഇലവനില്‍ കുല്‍ദീപ് ഉണ്ടാകുമെന്ന് ഏറെക്കുറെ ഉറപ്പാണ്. ഇംഗ്ലണ്ടിലെ അഞ്ച് മത്സരങ്ങളുടെ പരമ്പരയില്‍ ഇന്ത്യയുടെ പ്രകടനം എങ്ങനെയായിരിക്കുമെന്ന് കാണാന്‍ തനിക്ക് ആകാംക്ഷയുണ്ടെന്ന് ഹെയ്ഡന്‍ പറഞ്ഞു.

കുല്‍ദീപിനെ പോലൊരു ബൗളര്‍ക്ക് പരമ്പരയില്‍ 20 വിക്കറ്റുകള്‍ വീഴ്ത്താനാകുമെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു. നഥാന്‍ ലിയോണ്‍ കളിക്കുമ്പോള്‍ ഓസ്‌ട്രേലിയയ്ക്ക് ഗുണം ചെയ്തിരുന്നു. എന്നാല്‍ കഴിഞ്ഞ ആഷസില്‍ അദ്ദേഹത്തിന്റെ അഭാവം പ്രതിഫലിച്ചുവെന്നും ഹെയ്ഡന്‍ വ്യക്തമാക്കി.

ന്യൂസിലന്‍ഡിനെതിരായ പരമ്പരയ്ക്ക് ശേഷം ഇതാദ്യമായാണ് കുല്‍ദീപ് ടെസ്റ്റിലേക്ക് തിരിച്ചെത്തുന്നത്. പരിക്ക് മൂലം ബോര്‍ഡര്‍-ഗവാസ്‌കര്‍ ട്രോഫിയില്‍ കളിക്കാന്‍ സാധിച്ചിരുന്നില്ല.

കഴിഞ്ഞ വർഷം ഇംഗ്ലണ്ടിന്റെ ഇന്ത്യാ പര്യടനത്തിൽ കുല്‍ദീപ് മികച്ച പ്രകടനം പുറത്തെടുത്തിരുന്നു. 20.16 ശരാശരിയിൽ 19 വിക്കറ്റുകൾ വീഴ്ത്തി.