സംഘര്‍ഷം എത്രയും വേഗം കുറയ്ക്കൂ; ഇന്ത്യയോടും പാകിസ്ഥാനോടും ഡൊണാള്‍ഡ് ട്രംപ്‌ | India Pakistan Conflict, Donald Trump urges De escalation, White house responds Malayalam news - Malayalam Tv9

India Pakistan Conflict: സംഘര്‍ഷം എത്രയും വേഗം കുറയ്ക്കൂ; ഇന്ത്യയോടും പാകിസ്ഥാനോടും ഡൊണാള്‍ഡ് ട്രംപ്‌

Published: 

10 May 2025 | 09:52 AM

Donald Trump Urges Quick De Escalation: സംഘർഷം 'എത്രയും വേഗം കുറയ്ക്കണമെന്ന്' യുഎസ് പ്രസിഡന്റ് ഡൊണാൾഡ് ട്രംപ് ആഗ്രഹിക്കുന്നു എന്ന് വൈറ്റ് ഹൗസ്. വൈറ്റ് ഹൗസ് പ്രസ് സെക്രട്ടറി കരോലിൻ ലീവിറ്റാണ് ഇക്കാര്യം പറഞ്ഞത്

1 / 5
ഇന്ത്യയും പാകിസ്ഥാനും തമ്മിലുള്ള സംഘർഷം 'എത്രയും വേഗം കുറയ്ക്കണമെന്ന്' യുഎസ് പ്രസിഡന്റ് ഡൊണാൾഡ് ട്രംപ് ആഗ്രഹിക്കുന്നു എന്ന് വൈറ്റ് ഹൗസ്. വൈറ്റ് ഹൗസ് പ്രസ് സെക്രട്ടറി കരോലിൻ ലീവിറ്റാണ് ഇക്കാര്യം പറഞ്ഞത്. ഈ സംഘർഷാവസ്ഥ എത്രയും വേഗം കുറയണമെന്ന് ട്രംപ് ആഗ്രഹിക്കുന്നു. പതിറ്റാണ്ടുകളായി പരസ്പരം പോരടിക്കുന്ന രണ്ട് രാജ്യങ്ങളാണിതെന്ന് ട്രംപ് മനസിലാക്കുന്നുവെന്നും ലീവിറ്റ് പറഞ്ഞു (Image Credits: PTI)

2 / 5
സ്റ്റേറ്റ് സെക്രട്ടറിയും ദേശീയ സുരക്ഷാ ഉപദേഷ്ടാവുമായ മാർക്കോ റൂബിയോ ഈ വിഷയത്തില്‍ ഇടപെട്ടിട്ടുണ്ടെന്നും ലീവിറ്റ് കൂട്ടിച്ചേർത്തു. സംഘർഷത്തിൽ മധ്യസ്ഥത വഹിക്കാനോ സ്വാധീനം ചെലുത്താനോ ഉള്ള യുഎസ് ശ്രമങ്ങളെക്കുറിച്ചുള്ള ചോദ്യങ്ങളോട് പ്രതികരിക്കുകയായിരുന്നു അവര്‍

3 / 5
ട്രംപിന് ഇരു രാജ്യങ്ങളിലെയും നേതാക്കളുമായി നല്ല ബന്ധമുണ്ട്. റൂബിയോ ഇരു രാജ്യങ്ങളിലെയും നേതാക്കളുമായി നിരന്തരം ആശയവിനിമയം നടത്തി. സംഘർഷം അവസാനിപ്പിക്കാനാണ് ശ്രമമെന്നും  ലീവിറ്റ് വ്യക്തമാക്കി.

4 / 5
നേരത്തെ ഇരുരാജ്യങ്ങളും തമ്മിലുള്ള സംഘര്‍ഷം തങ്ങളുടെ വിഷയമല്ലെന്ന് യുഎസ് പ്രസിഡന്റ് ജെഡി വാന്‍സ് പറഞ്ഞു. ഫോക്സ് ന്യൂസിന് നൽകിയ അഭിമുഖത്തിലാണ് അദ്ദേഹം ഇക്കാര്യം പറഞ്ഞത്.

5 / 5
ഇന്ത്യയെയും പാകിസ്ഥാനെയും നിയന്ത്രിക്കാനാകില്ലെന്നും, പ്രശ്‌നങ്ങള്‍ കുറയ്ക്കാന്‍ പ്രോത്സാഹിപ്പിക്കുക എന്നത് മാത്രമാണ് ചെയ്യാനാകുന്നതെന്നും വാന്‍സ് പറഞ്ഞു. നേരത്തെ മാര്‍ക്കോ റൂബിയോ ഇന്ത്യന്‍ വിദേശകാര്യമന്ത്രി എസ്. ജയശങ്കറുമായി സംസാരിച്ചിരുന്നു

പ്രഭാതഭക്ഷണത്തിനുമുണ്ട് ഒരു പ്രത്യേക സമയം
ഒരു ദിവസം എത്ര മുട്ട കഴിക്കാം?
ചെമ്മീന്‍ കഴിച്ചാല്‍  ഈ പ്രശ്‌നമുണ്ടോ? പണിപാളി കേട്ടോ!
തണ്ണിമത്തന് മധുരമുണ്ടോ? ഈ സൂത്രവിദ്യ പരീക്ഷിക്കൂ
കുട്ടികൾ കളിക്കുന്നതിന് ആരുമായെന്ന് നോക്കിക്കേ
അയാളെ കാറിൽ നിന്നും തൂക്കിയെടുത്ത് പോലീസ്
ചേട്ടന് വഴി കൊടുക്കൂ! സഞ്ജുവിന് വഴി ഒരുക്കി സൂര്യകുമാർ യാദവ്
ഹെലികോപ്റ്ററിൽ പറന്നിറങ്ങി മോഹൻലാൽ