Harshit Rana: ഹര്‍ഷിത് റാണയെ ഒഴിവാക്കിയതിന് പിന്നില്‍ ആ ‘ശുഭസൂചന’, വെളിപ്പെടുത്തല്‍
India vs England Second Test: ആദ്യ ടെസ്റ്റില്‍ ഹര്‍ഷിത് റാണയെ 'ബാക്ക് അപ്പ്' താരമായി ടീമിലുള്‍പ്പെടുത്തിയതിന് പിന്നിലെ കാരണം വ്യക്തമാക്കി ബന്ധപ്പെട്ട വൃത്തങ്ങള്‍

ഇംഗ്ലണ്ടിനെതിരായ ആദ്യ ടെസ്റ്റില്‍ ഹര്‍ഷിത് റാണയെ 'ബാക്ക് അപ്പ്' താരമായി ടീമിലുള്‍പ്പെടുത്തിയതിന് പിന്നിലെ കാരണം വ്യക്തമാക്കി ബന്ധപ്പെട്ട വൃത്തങ്ങള്‍. രണ്ടാം ടെസ്റ്റില്‍ നിന്നു താരത്തെ ഒഴിവാക്കിയതിന്റെ കാരണവും പുറത്തുവന്നു (Image Credits: PTI)

റാണ ലീഡ്‌സില്‍ നിന്ന് ഇന്ത്യയിലേക്ക് മടങ്ങുമെന്ന് ബന്ധപ്പെട്ട വൃത്തങ്ങള്‍ വാര്‍ത്താ ഏജന്‍സിയായ ഐഎഎന്‍എസിനോട് പ്രതികരിച്ചു. ടീമിലെ ഒരു പ്രധാന പേസര്‍ക്ക് നേരിയ പരിക്കുണ്ടായിരുന്നതിനാലാണ് റാണയെ ബാക്ക് അപ്പായി തിരഞ്ഞെടുത്തത്.

കൃത്യമായി ബൗണ്‍സര്‍ പ്രയോഗിക്കാന്‍ കഴിയുന്ന ഒരു ബൗളറെ ബാക്കപ്പായി ഉള്‍പ്പെടുത്താന്‍ തീരുമാനിച്ചിരുന്നു. റാണയായിരുന്നു അനുയോജ്യനെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു.

എന്നാല്‍ ഇപ്പോള്‍ കാര്യങ്ങളെല്ലാം ശരിയായി. അതുകൊണ്ടാണ് റാണയെ ഒഴിവാക്കിയതെന്നും ടീമില്‍ പറയുന്നു. ടീമിലെ പ്രധാന പേസറുടെ പരിക്ക് മാറിയെന്ന ശുഭസൂചനയാണ് ഈ റിപ്പോര്‍ട്ടിലൂടെ വ്യക്തമാകുന്നത്.

ജസ്പ്രീത് ബുംറയാണ് ആ പ്രധാന പേസറെന്നാണ് അനുമാനം. എന്നാല്‍ താരം രണ്ടാം ടെസ്റ്റില്‍ കളിച്ചേക്കില്ലെന്ന തരത്തില്‍ സ്ഥിരീകരിക്കാത്ത റിപ്പോര്‍ട്ടുകളും പുറത്തുവരുന്നുണ്ട്.