India vs England: നന്നായി കളിച്ചത് ചെന്നൈ താരം; ഗംഭീർ തിരഞ്ഞെടുത്ത് കൊൽക്കത്ത താരത്തെ: വിമർശനം ശക്തം
Harshit Rana Over Anshul Kamboj Controversy: ഹർഷിത് റാണയോട് ഇന്ത്യൻ ടീമിനൊപ്പം ഇംഗ്ലണ്ടിൽ തുടരാൻ ആവശ്യപ്പെട്ടതിനെതിരെ ഗൗതം ഗംഭീറിന് വിമർശനം. ഗംഭീറിനെതിരെ സമൂഹമാധ്യമങ്ങളിൽ വിമർശനം ശക്തമാണ്.

ഇന്ത്യയും ഇംഗ്ലണ്ടും തമ്മിലുള്ള ടെസ്റ്റ് പരമ്പര ആരംഭിക്കാൻ ദിവസങ്ങൾ മാത്രം ശേഷിക്കെ എ ടീമിലുണ്ടായിരുന്ന ഫാസ്റ്റ് ബൗളർ ഹർഷിത് റാണയോട് മെയിൻ ടീമിനൊപ്പം തുടരാൻ ആവശ്യപ്പെട്ടിരിക്കുകയാണ്. ഇതേച്ചൊല്ലി ഗംഭീറിനെതിരെ ആരാധകരുടെ വിമർശനം ശക്തമാണ്. (Image Credits- Getty Images)

കൊൽക്കത്ത നൈറ്റ് റൈഡേഴ്സ് താരങ്ങളോട് ടീമിൻ്റെ മുൻ ക്യാപ്റ്റനും ഉപദേശകനുമായ ഗൗതം ഗംഭീറിന് ചായ്വുണ്ടെന്ന ആരോപണം നേരത്തെ ശക്തമാണ്. ഇന്ത്യൻ പരിശീലകനായപ്പോൾ ഹർഷിത് റാണയ്ക്ക് മൂന്ന് ഫോർമാറ്റിലും അവസരം നൽകിയത് വിമർശനങ്ങൾക്കിടയാക്കിയിരുന്നു.

ഇന്ത്യ എ ടീമിലുണ്ടായിരുന്ന ചെന്നൈ സൂപ്പർ കിംഗ്സ് താരം അൻഷുൽ കാംബോജ് ഇംഗ്ലണ്ട് ലയൺസിനെതിരെ മികച്ച പ്രകടനം നടത്തിയിരുന്നു. ഇംഗ്ലണ്ട് ലയൺസിനെതിരെ രണ്ട് മത്സരങ്ങളിൽ നിന്ന് കാംബോജ് അഞ്ച് വിക്കറ്റ് വീഴ്ത്തിയപ്പോൾ റാണ ഒരു കളിയിൽ നിന്നെടുത്തത് ഒരു വിക്കറ്റ്.

ഇതാണ് ആരാധകർ ചൂണ്ടിക്കാണിക്കുന്നത്. അൻഷുൽ കാംബോജ് നന്നായി കളിച്ചെങ്കിലും ഹർഷിത് റാണയോട് ടീമിനൊപ്പം തുടരാൻ ആവശ്യപ്പെട്ടത് ഗംഭീറിൻ്റെ കൊൽക്കത്ത സ്നേഹം ആണെന്നാണ് ആരോപണം. റാണയെ ബാക്കപ്പ് താരമായാണ് നിലവിൽ ഉൾപ്പെടുത്തിയിരിക്കുന്നത്.

ഈ മാസം 20നാണ് ഈ മാസം 20നാണ് ഇന്ത്യയും ഇംഗ്ലണ്ടും തമ്മിലുള്ള ടെസ്റ്റ് പരമ്പര ആരംഭിക്കുക. അഞ്ച് മത്സരങ്ങളടങ്ങിയ പരമ്പര ഓഗസ്റ്റ് നാലിന് അവസാനിക്കും. പുതിയ ലോക ടെസ്റ്റ് ചാമ്പ്യൻഷിപ്പ് സൈക്കിളിൽ ഇന്ത്യയുടെ ആദ്യ പരമ്പരയാണ് ഇത്. ശുഭ്മൻ ഗിൽ ആണ് ക്യാപ്റ്റൻ.