India vs England Test Series: രോഹിതിന് പകരം ഇന്ത്യയുടെ ഓപ്പണറാകുന്നത് ഈ താരം? സൂചന പുറത്ത്
Sai Sudharsan likely to replace Rohit Sharma as India opener in Test series against England: ഐപിഎല്ലില്‍ മികച്ച ഫോമിലാണ് സായ്. 11 മത്സരങ്ങളില്‍ നിന്ന് 509 റണ്‍സ് നേടി. നിലവില്‍ ഓറഞ്ച് ക്യാപിനുള്ള പോരാട്ടത്തില്‍ രണ്ടാമതാണ്. 29 ഫസ്റ്റ് ക്ലാസ് മത്സരങ്ങള്‍ കളിച്ചിട്ടുണ്ട്. ഏഴ് സെഞ്ചുറിയും, അഞ്ച് അര്‍ധ ശതകവും നേടി. 1957 റണ്‍സ് സ്വന്തമാക്കി. ശരാശരി 39.93

വലിയൊരു ശൂന്യത ബാക്കിയാക്കിയാണ് രോഹിത് ശര്‍മയും, വിരാട് കോഹ്ലിയും ടെസ്റ്റ് ഫോര്‍മാറ്റില്‍ നിന്ന് വിരമിച്ചത്. ഇംഗ്ലണ്ടിനെതിരായ ടെസ്റ്റ് പരമ്പര ആരംഭിക്കുന്നതിന് മുമ്പ് ഉചിതമായ പകരക്കാരെ ബിസിസിഐക്ക് കണ്ടെത്തേണ്ടതുണ്ട് (Image Credits: PTI)

ആഭ്യന്തര ക്രിക്കറ്റില്‍ തമിഴ്‌നാടിനെ പ്രതിനിധീകരിക്കുന്ന സായ് സുദര്‍ശനെ ഇംഗ്ലണ്ടിനെതിരായ പര്യടനത്തില്‍ പരിഗണിച്ചേക്കുമെന്നാണ് സൂചന. ആഭ്യന്തര ക്രിക്കറ്റിലും, ഐപിഎല്ലിലും മികച്ച ഫോമിലാണ് സായ്.

ഓപ്പണറാണെന്നതും താരത്തിന് അനുകൂല ഘടകമാണ്. യശ്വസി ജയ്‌സ്വാളാണ് മറ്റൊരു ഓപ്പണര്‍. ഇരുവരും ലെഫ്റ്റ് ഹാന്‍ഡര്‍മാരാണ്. ഓപ്പണിങില്‍ ഇടത്-വലത് കോമ്പിനേഷന്‍ നിലനിര്‍ത്താന്‍ ടീം മാനേജ്‌മെന്റ് തീരുമാനിച്ചാല്‍ അത് സായിക്ക് തിരിച്ചടിയായേക്കാം.

ഐപിഎല്ലില്‍ മികച്ച ഫോമിലാണ് ഈ 23കാരന്‍. 11 മത്സരങ്ങളില്‍ നിന്ന് 509 റണ്‍സ് നേടിയ താരം നിലവില്‍ ഓറഞ്ച് ക്യാപിനുള്ള പോരാട്ടത്തില്‍ രണ്ടാമതാണ്.

29 ഫസ്റ്റ് ക്ലാസ് മത്സരങ്ങള്‍ കളിച്ചിട്ടുണ്ട്. ഏഴ് സെഞ്ചുറിയും, അഞ്ച് അര്‍ധ ശതകവും നേടി. 1957 റണ്‍സ് സ്വന്തമാക്കിയിട്ടുണ്ട്. 39.93 ആണ് ശരാശരി.