Shubhanshu Shukla: ബഹിരാകാശത്തെ കപ്പേളയിലൂടെ നോക്കുമ്പോൾ…ഭാരതം ഭവ്യമായി തോന്നുന്നു…
Indian Astronaut Shubhanshu Shukla Inside Iconic Cupola : 1984-ൽ രാകേഷ് ശർമ്മ "സാരേ ജഹാൻ സെ അച്ഛാ" എന്ന് പറഞ്ഞത് പോലെ, ശുഭാംഷുവിന്റെ "ഭാരത് ഭവ്യമായി തോന്നുന്നു" എന്ന വാക്കുകൾ ഓരോ ഇന്ത്യക്കാരന്റെയും മനസ്സിൽ അഭിമാനം നിറക്കും ഉറപ്പ് .

ബഹിരാകാശത്ത് നിന്ന് ഭൂമിയെ കാണുമ്പോഴുള്ള അനുഭവം പങ്ക് വെച്ചിരിക്കുകയാണ് ഗ്രൂപ്പ് ക്യാപ്റ്റൻ ശുഭാൻശു ശുക്ല. ഭൂമി ഒന്നായി തോന്നുന്നുവെന്നും, ഇന്ത്യ ഭൂപടത്തിൽ കാണുന്നതിലും വലുതാണെന്നും അദ്ദേഹം പ്രധാനമന്ത്രിയുമായി നടത്തിയ സംഭാഷണത്തിൽ പറഞ്ഞു.

അന്താരാഷ്ട്ര ബഹിരാകാശ നിലയത്തിൽ നിന്നും ഗ്രൂപ്പ് ക്യാപ്റ്റൻ ശുഭാംഷു ശുക്ല പുഞ്ചിരിച്ചുകൊണ്ട് പുറത്തേക്ക് നോക്കി. താഴെ നീലയും വെളുപ്പും കലർന്ന ഭൂമി. അതിരുകളില്ലാത്ത ഒരു ലോകം! "ബഹിരാകാശത്ത് നിന്ന് അതിരുകൾ കാണുന്നില്ല. ഭൂമി ഒന്നായി തോന്നുന്നു," പ്രധാനമന്ത്രി മോദിയുമായുള്ള സംഭാഷണത്തിൽ അദ്ദേഹം പറഞ്ഞു. ഇന്ത്യ ഭൂപടത്തിൽ കാണുന്നതിലും വലുതായി കാണാമെന്ന അഭിപ്രായവും അദ്ദേഹം പങ്കുവെച്ചു.

ജൂൺ 26-ന് ബഹിരാകാശ നിലയത്തിൽ എത്തിയ ശുഭാൻശു, പേശികളുടെ ബലക്ഷയം, ബഹിരാകാശത്ത് സൂക്ഷ്മ ആൽഗകളുടെ വളർച്ച, വിളകളുടെ മുളയ്ക്കൽ തുടങ്ങിയ ശാസ്ത്രീയ പരീക്ഷണങ്ങളിൽ മുഴുകിയിരിക്കുകയാണ്. ഓരോ ദിവസവും ബഹിരാകാശ പര്യവേഷണത്തിന്റെ ഭാവിയെ രൂപപ്പെടുത്തുന്ന കണ്ടെത്തലുകളിലേക്കാണ് അദ്ദേഹം നീങ്ങുന്നത്.

തിരുവനന്തപുരത്തും ബെംഗളൂരുവിലുമുള്ള വിദ്യാർത്ഥികളുമായും ലഖ്‌നൗവിലെ തന്റെ സ്കൂളിലെ കുട്ടികളുമായും അദ്ദേഹം സംവദിച്ചു. ഈ ഹൃദയസ്പർശിയായ നിമിഷങ്ങളുടെ വീഡിയോകൾ പുറത്തുവരാനായി രാജ്യം ആകാംഷയോടെ കാത്തിരിക്കുകയാണ്. ആയിരക്കണക്കിന് യുവമനസ്സുകളെ ഭാവിയിലെ ഗഗൻയാത്രികരാകാൻ പ്രചോദിപ്പിക്കാൻ ഈ ദൃശ്യങ്ങൾക്ക് കഴിയുമെന്നുറപ്പ്.

1984-ൽ രാകേഷ് ശർമ്മ "സാരേ ജഹാൻ സെ അച്ഛാ" എന്ന് പറഞ്ഞത് പോലെ, ശുഭാംഷുവിന്റെ "ഭാരത് ഭവ്യമായി തോന്നുന്നു" എന്ന വാക്കുകൾ ഓരോ ഇന്ത്യക്കാരന്റെയും മനസ്സിൽ അഭിമാനം നിറക്കും ഉറപ്പ് .