Neehar Sachdeva: ‘മുടി ഇല്ലെങ്കിലും വിവാഹം ചെയ്യാം’; എന്നാല്‍ അതിന് പിന്നില്‍ ഒരു കാരണമുണ്ട്
Bald Bride: ഇന്ത്യക്കാരുടെ ജീവിതത്തില്‍ തലമുടിക്ക് വലിയ പ്രാധാന്യമുണ്ട്. തലയില്‍ മുടിയില്ലാത്തത് എന്തോ വലിയ കുറവായിട്ടാണ് അവര്‍ നോക്കിക്കാണുന്നത്. വിവാഹ ദിനത്തില്‍ വധുവിന് എത്ര മുടിയുണ്ട്, മുടിക്കെന്ത് കരുത്തുണ്ട് എന്ന് പരിശോധിക്കുന്നവരും നിരവധി.

എല്ലാ സൗന്ദര്യസങ്കല്‍പ്പങ്ങളെയും തകര്‍ത്തെറിഞ്ഞുകൊണ്ട് വിവാഹം ചെയ്തിരിക്കുകയാണ് അമേരിക്കന്‍ ഫാഷന്‍ ഇന്‍ഫ്‌ളുവന്‍സറായ നീഹാര്‍ സച്ച്‌ദേവ. നീഹാറിന്റെ പല പോസ്റ്റുകളും സൗന്ദര്യസങ്കല്‍പ്പങ്ങള്‍ക്ക് കനത്ത വെല്ലുവിളി സൃഷ്ടിച്ചുകൊണ്ടുള്ളതാകാറുണ്ട്. എന്നാല്‍ വിവാഹത്തിലും അക്കാര്യത്തില്‍ നിന്ന് നീഹാര്‍ പിന്നോട്ട് പോയില്ല. (Image Credits: Instagram)

തന്റെ വിവാഹ ലുക്ക് കൊണ്ടാണ് നീഹാര്‍ ആളുകളെ അമ്പരപ്പിക്കുന്നത്. വിവാഹത്തിന് മുടിയില്ലാതെയാണ് നീഹാര്‍ അണിഞ്ഞൊരുങ്ങിയിരിക്കുന്നത്. മുടിയില്ലാതെ അതിമനോഹരിയായി അണിഞ്ഞൊരുങ്ങിയതിന്റെ ചിത്രങ്ങള്‍ നീഹാര്‍ തന്നെയാണ് ഇന്‍സ്റ്റഗ്രാമിലൂടെ പങ്കുവെച്ചത്. (Image Credits: Instagram)

എന്നാല്‍ അത്തരത്തില്‍ പ്രത്യക്ഷപ്പെട്ടതിന് നീഹാറിന് ഒരു കാരണമുണ്ട്. അലോപേഷ്യയാണ് നീഹാറിന്. വെറും ആറ് മാസം പ്രായമുളളപ്പോഴാണ് നീഹാറിന് അസുഖം പിടിപെടുന്നത്. (Image Credits: Instagram)

കുറച്ചുനാളുകളായി മുടിയില്ലാതെയാണ് നീഹാര്‍ പ്രേക്ഷകര്‍ക്ക് മുന്നിലെത്തുന്നത്. അലോപേഷ്യ ബാധിച്ചവരെ സമൂഹം അവരായി തന്നെ അംഗീകരിക്കണമെന്നാണ് നീഹാര്‍ പറയുന്നത്. (Image Credits: Instagram)

നിരവധി പേരാണ് നീഹാറിന്റെ ചിത്രങ്ങള്‍ക്ക് താഴെ കമന്റ് ചെയ്തിരിക്കുന്നത്. ബോള്‍ഡ് ആന്റ് ബ്യൂട്ടിഫുള്‍ എന്നാണ് ആളുകള്‍ പറയുന്നത്. (Image Credits: Instagram)