AQI
5
Latest newsKeralaIndiaEntertainmentBusinessEducationSportsLifestyleWorldTechnologyReligionWeb StoryPhoto

IPL 2025: ഐപിഎല്‍ വീണ്ടും തുടങ്ങുന്നു; ഓസീസ് താരങ്ങളുടെ മടങ്ങിവരവ് അനിശ്ചിതത്വത്തില്‍

IPL 2025 Prepares For Resumption: ഓസ്‌ട്രേലിയന്‍ താരങ്ങളുടെ മടങ്ങിവരവ് അനിശ്ചിതത്വത്തിലെന്ന് റിപ്പോര്‍ട്ട്. ഓസീസ് താരങ്ങള്‍ തിരിച്ചെത്തിയേക്കില്ലെന്ന് 'വെസ്റ്റ് ഓസ്‌ട്രേലിയന്‍' റിപ്പോര്‍ട്ട് ചെയ്തു. മിച്ചല്‍ സ്റ്റാര്‍ക്ക് മടങ്ങിവന്നേക്കില്ലെന്ന് അദ്ദേഹത്തിന്റെ മാനേജര്‍ പിന്നീട് ഓസ്‌ട്രേലിയയുടെ നയൻ ന്യൂസിനോട് പറഞ്ഞു

jayadevan-am
Jayadevan AM | Published: 12 May 2025 07:44 AM
ഐപിഎല്‍ പുനഃരാരംഭിക്കാന്‍ ഒരുങ്ങുമ്പോഴും ഓസ്‌ട്രേലിയന്‍ താരങ്ങളുടെ മടങ്ങിവരവ് അനിശ്ചിതത്വത്തിലെന്ന് റിപ്പോര്‍ട്ട്. ഓസീസ് താരങ്ങള്‍ തിരിച്ചെത്തിയേക്കില്ലെന്ന് 'വെസ്റ്റ് ഓസ്‌ട്രേലിയന്‍' റിപ്പോര്‍ട്ട് ചെയ്തു. ടൂര്‍ണമെന്റ് നിര്‍ത്തിവച്ചതോടെ മിക്ക വിദേശ താരങ്ങളും അവരവരുടെ നാടുകളിലേക്ക് മടങ്ങിപോയിരുന്നു (Image Credits: PTI)

1 / 5
സണ്‍റൈസേഴ്‌സ് ഹൈദരാബാദ്, രാജസ്ഥാന്‍ റോയല്‍സ്, ചെന്നൈ സൂപ്പര്‍ കിങ്‌സ് എന്നീ ടീമുകള്‍ ഇതിനകം പ്ലേ ഓഫ് കാണാതെ പുറത്തുപോയതിനാല്‍ ഈ ടീമുകളിലെ വിദേശ താരങ്ങളെ തിരികെയെത്തിക്കാന്‍ ഫ്രാഞ്ചെസികള്‍ ശ്രമിച്ചേക്കില്ല. എന്നാല്‍ മറ്റ് ടീമുകള്‍ക്ക് വിദേശതാരങ്ങളുടെ സേവനം അനിവാര്യമാണ്.

2 / 5
താരങ്ങളുടെ സുരക്ഷയ്ക്കാണ് മുന്‍ഗണനയെന്നും ബിസിസിഐയുടെ തീരുമാനത്തെ പിന്തുണയ്ക്കുന്നുവെന്നും ടൂര്‍ണമെന്റ് നിര്‍ത്തിവച്ചതിനെക്കുറിച്ച് പ്രതികരിക്കുന്നതിനിടെ ക്രിക്കറ്റ് ഓസ്‌ട്രേലിയ സിഇഒ ടോഡ് ഗ്രീന്‍ബെര്‍ഗ് പറഞ്ഞിരുന്നു

3 / 5
പാറ്റ് കമ്മിൻസ്, ജോഷ് ഹേസൽവുഡ്, മിച്ചൽ സ്റ്റാർക്ക്, ട്രാവിസ് ഹെഡ്, മാർക്കസ് സ്റ്റോയിനിസ്, ജോഷ് ഇംഗ്ലിസ്, മിച്ചൽ മാർഷ്, നഥാൻ എല്ലിസ്, ആരോൺ ഹാർഡി, സേവ്യർ ബാർട്ട്ലെറ്റ് തുടങ്ങിയ ഓസീസ് താരങ്ങളാണ് ഐപിഎല്‍ കളിക്കുന്നത്. ഇതില്‍ ഹേസല്‍വുഡ് പരിക്കിന്റെ പിടിയിലാണ്‌

4 / 5
ഞായറാഴ്ച സിഡ്‌നിയിലെത്തിയ മിച്ചല്‍ സ്റ്റാര്‍ക്ക് മാധ്യമങ്ങളോട് പ്രതികരിക്കാന്‍ തയ്യാറായില്ല. എന്നാല്‍ താരം ഐപിഎല്ലിലേക്ക് മടങ്ങിവന്നേക്കില്ലെന്ന് അദ്ദേഹത്തിന്റെ മാനേജര്‍ പിന്നീട് ഓസ്‌ട്രേലിയയുടെ നയൻ ന്യൂസിനോട് പറഞ്ഞു

5 / 5