അഞ്ച് അൺകാപ്പ്ഡ് താരങ്ങളുടെ പ്രകടനങ്ങൾ; മാന്ത്രികവടിയുള്ള ക്യാപ്റ്റൻ: പഞ്ചാബിനും നൽകാം കയ്യടി | IPL 2025 Final RCB vs PBKS Punjab Kings And Shreyas Iyer Deserve Appreciation And Respect For Becoming Runners Up Malayalam news - Malayalam Tv9

IPL 2025: അഞ്ച് അൺകാപ്പ്ഡ് താരങ്ങളുടെ പ്രകടനങ്ങൾ; മാന്ത്രികവടിയുള്ള ക്യാപ്റ്റൻ: പഞ്ചാബിനും നൽകാം കയ്യടി

Updated On: 

04 Jun 2025 | 01:06 PM

Punjab Kings And Shreyas Iyer Deserve Appreciation: ഐപിഎൽ ഫൈനലിൽ റോയൽ ചലഞ്ചേഴ്സ് ബെംഗളൂരുവിനെതിരെ പരാജയപ്പെട്ടെങ്കിലും പഞ്ചാബ് കിംഗ്സിനും നൽകണം കയ്യടി. അഞ്ച് അൺകാപ്പ്ഡ് താരങ്ങളുമായാണ് പഞ്ചാബ് ഫൈനൽ കളിച്ചത്.

1 / 5
ഐപിഎൽ ഫൈനലിൽ പഞ്ചാബ് കിംഗ്സിനെ തോല്പിച്ച് റോയൽ ചലഞ്ചേഴ്സ് ബെംഗളൂരു കന്നിക്കിരീടം നേടിയതോടെ വാർത്തകളിൽ കോലിയും സംഘവുമാണ് നിറഞ്ഞുനിൽക്കുന്നത്. ആ ആരവത്തിൻ്റെ, ആഘോഷത്തിൻ്റെ എതിർവശത്ത് നിൽക്കുന്ന പഞ്ചാബ് കിംഗ്സിനും നൽകണം കയ്യടി. (Image Credits - PTI)

2 / 5
അഞ്ച് അൺകാപ്പ്ഡ് താരങ്ങളാണ് പഞ്ചാബ് കിംഗ്സിനായി നിറഞ്ഞുകളിച്ചത്. മറ്റെല്ലാ ടീമുകളെക്കാളും കൂടുതൽ. ഓപ്പണർമാരായ പ്രഭ്സിമ്രാൻ സിംഗ്, പ്രിയാൻഷ് ആര്യ എന്നിവർ മുതൽ ഹർപ്രീത് ബ്രാർ, നേഹൽ വധേര, ശശാങ്ക് സിംഗ് എന്നിങ്ങനെ ടീമിൻ്റെ പ്രകടനങ്ങളിൽ നിർണായക സ്ഥാനം വഹിച്ചവർ.

3 / 5
കയ്യിൽ മാന്ത്രികവടിയുള്ള ക്യാപ്റ്റൻ ശ്രേയാസ് അയ്യർ താൻ നയിച്ച മൂന്നാമത്തെ ടീമിനെ പ്ലേ ഓഫിലും രണ്ടാമത്തെ ടീമിനെ ഫൈനലിലും എത്തിച്ചു. അവസാന കാൽവെപ്പിൽ പിഴവ് പറ്റിയെങ്കിലും ക്യാപ്റ്റനെന്ന നിലയിൽ ശ്രേയാസ് അയ്യർ വീണ്ടും ക്രിക്കറ്റ് ലോകത്തിൻ്റെ ശ്രദ്ധ തന്നിലേക്ക് തിരിച്ചിരിക്കുകയാണ്.

4 / 5
മിഡ് ടേബിൾ ടീം എന്ന പ്രഹസനങ്ങളുടെ നടുവിലേക്കാണ് ഇക്കൊല്ലവും പഞ്ചാബ് ലേല മുറിയിൽ നിന്ന് പുറത്തുവന്നത്. രണ്ട് അൺകാപ്പ്ഡ് താരങ്ങളെ മാത്രം നിലനിർത്തി പതിവ് പോലെ ഒന്നുമുതൽ ടീം കെട്ടിപ്പടുത്ത പഞ്ചാബ് കിംഗ്സ് ഇത്തവണയും രക്ഷപ്പെടില്ലെന്നായിരുന്നു നിരീക്ഷണങ്ങൾ.

5 / 5
ഓസീസ് താരങ്ങളെ കുത്തിനിറച്ച, പക്ഷപാദിത്വം കാണിച്ച പരിശീലകനെന്ന വിമർശനം റിക്കി പോണ്ടിങ് നേരിട്ടു. പക്ഷപാദിത്വം ഒരു പരിധിവരെ ശരിയാണെങ്കിലും ടീമിനെ ഫൈനലിൽ എത്തിക്കാനും അഞ്ച് ഇന്ത്യൻ അൺകാപ്പ്ഡ് താരങ്ങൾക്ക് ടീമിൽ ഇടം കൊടുക്കാനും പോണ്ടിങിന് സാധിച്ചു.

ഗ്രീൻ ടീയിൽ നാരങ്ങ ചേർത്താൽ മരുന്നാകുമോ?
പ്രഭാതഭക്ഷണത്തിനുമുണ്ട് ഒരു പ്രത്യേക സമയം
ഒരു ദിവസം എത്ര മുട്ട കഴിക്കാം?
ചെമ്മീന്‍ കഴിച്ചാല്‍  ഈ പ്രശ്‌നമുണ്ടോ? പണിപാളി കേട്ടോ!
തടാകത്തിലേക്ക് വീണ പാരാഗ്ലൈഡേഴ്‌സിനെ എസ്ഡിആര്‍എഫ് രക്ഷിക്കുന്നു; ഉത്തരാഖണ്ഡില്‍ സംഭവിച്ചത്‌
റോഡിലെ മഞ്ഞുനീക്കുന്നത് കണ്ടോ? ഹിമാചലിലെ ദൃശ്യങ്ങള്‍
പട്ടിക്കുട്ടനൊപ്പം ഉറങ്ങുന്ന രണ്ട് സുഹൃത്തുക്കൾ
9,500 അടി ഉയരത്തിൽ തീയണക്കാൻ എയർഫോഴ്സ്