ചെന്നൈക്കെതിരെ തോറ്റെങ്കിലും കൊൽക്കത്തയ്ക്ക് ഇനിയും പ്ലേഓഫിലെത്താം; സാധ്യതകൾ ഇങ്ങനെ | IPL 2025 How KKR Still Can Qualify For Playoffs Even After Defeat vs CSK Malayalam news - Malayalam Tv9

IPL 2025: ചെന്നൈക്കെതിരെ തോറ്റെങ്കിലും കൊൽക്കത്തയ്ക്ക് ഇനിയും പ്ലേഓഫിലെത്താം; സാധ്യതകൾ ഇങ്ങനെ

Published: 

08 May 2025 | 12:22 AM

KKR can Still Qualify: ചെന്നൈ സൂപ്പർ കിംഗ്സിനെതിരെ പരാജയപ്പെട്ടെങ്കിലും കൊൽക്കത്ത നൈറ്റ് റൈഡേഴ്സിന് ഇനിയും പ്ലേഓഫിലെത്താം. മറ്റ് ടീമുകളുടെ മത്സരഫലം കൂടി പരിഗണിച്ചാവും കൊൽക്കത്തയുടെ സാധ്യതകൾ.

1 / 5
ചെന്നൈ സൂപ്പർ കിംഗ്സിനെതിരെ പരാജയപ്പെട്ടെങ്കിലും കൊൽക്കത്ത നൈറ്റ് റൈഡേഴ്സിൻ്റെ സാധ്യതകൾ അവസാനിച്ചിട്ടില്ല. കാൽകുലേറ്റർ എടുക്കണമെങ്കിലും കൊൽക്കത്തയ്ക്ക് ഇനിയും പ്ലേഓഫിലെത്താം. മറ്റ് ടീമുകളുടെ മത്സരഫലങ്ങളും നെറ്റ് റൺ റേറ്റുമൊക്കെ ഇതിൽ നിർണായകമാവും. (Image Credits - PTI)

2 / 5
12 മത്സരങ്ങളിൽ 11 പോയിൻ്റുമായി കൊൽക്കത്ത നിലവിൽ ആറാം സ്ഥാനത്താണ്. ഇനി കൊൽക്കത്തയ്ക്കുള്ളത് രണ്ട് മത്സരങ്ങൾ. സൺറൈസേഴ്സ് ഹൈദരാബാദും റോയൽ ചലഞ്ചേഴ്സ് ബെംഗളൂരുവും. ഈ രണ്ട് മത്സരങ്ങളും കൊൽക്കത്തയ്ക്ക് നിർബന്ധമായി ജയിച്ചേ പറ്റൂ. അപ്പോൾ 15 പോയിൻ്റാവും.

3 / 5
11 മത്സരങ്ങളിൽ നിന്ന് 15 പോയിൻ്റുള്ള പഞ്ചാബും 12 മത്സരങ്ങളിൽ നിന്ന് 14 പോയിൻ്റുള്ള മുംബൈയുമാണ് കൊൽക്കത്തയുടെ ലക്ഷ്യം. ഈ ടീമുകൾ ബാക്കിയുള്ളതിൽ ഒരു മത്സരമെങ്കിലും ജയിച്ചാൽ കൊൽക്കത്തയ്ക്ക് പ്ലേ ഓഫ് നഷ്ടമാവും. പഞ്ചാബും മുംബൈയും പരസ്പരം കളിക്കാനുമുണ്ട്. അതടക്കം എല്ലാ മത്സരങ്ങളും ഒരു ടീം തോൽക്കണം.

4 / 5
ഈ സാഹചര്യത്തിൽ ആദ്യ രണ്ട് സ്ഥാനങ്ങൾ ഗുജറാത്തും ബെംഗളൂരുവും. പിന്നീടുള്ള രണ്ട് സ്ഥാനങ്ങളിൽ പഞ്ചാബിനോ മുംബൈക്കോ പകരം കൊൽക്കത്ത എത്തും. കൊൽക്കത്തയ്ക്ക് പരമാവധി നേടാനാവുന്നത് 15 പോയിൻ്റാണ്. പഞ്ചാബ് ഇപ്പോൾ തന്നെ 15 പോയിൻ്റുണ്ട്. മൂന്ന് കളിയും ബാക്കിയുണ്ട്. മുംബൈക്ക് ഇപ്പോൾ 14 പോയിൻ്റ്. രണ്ട് കളി ബാക്കി.

5 / 5
ഇനി മറ്റൊന്ന് കൂടിയുണ്ട്. ഡൽഹി ക്യാപിറ്റൽസിന് 11 മത്സരങ്ങളിൽ നിന്ന് 13 പോയിൻ്റുണ്ട്. ലഖ്നൗ സൂപ്പർ ജയൻ്റ്സിന് ഇത്ര മത്സരങ്ങളിൽ നിന്ന് 10 പോയിൻ്റ്. ഇരു ടീമുകൾക്കും മൂന്ന് കളി വീതം. ഈ ടീമുകളിലാരെങ്കിലും 15 പോയിൻ്റിലധികം നേടിയാൽ കൊൽക്കത്തയ്ക്ക് പ്ലേ ഓഫ് നഷ്ടമാവും.

പ്രഭാതഭക്ഷണത്തിനുമുണ്ട് ഒരു പ്രത്യേക സമയം
ഒരു ദിവസം എത്ര മുട്ട കഴിക്കാം?
ചെമ്മീന്‍ കഴിച്ചാല്‍  ഈ പ്രശ്‌നമുണ്ടോ? പണിപാളി കേട്ടോ!
തണ്ണിമത്തന് മധുരമുണ്ടോ? ഈ സൂത്രവിദ്യ പരീക്ഷിക്കൂ
കുട്ടികൾ കളിക്കുന്നതിന് ആരുമായെന്ന് നോക്കിക്കേ
അയാളെ കാറിൽ നിന്നും തൂക്കിയെടുത്ത് പോലീസ്
ചേട്ടന് വഴി കൊടുക്കൂ! സഞ്ജുവിന് വഴി ഒരുക്കി സൂര്യകുമാർ യാദവ്
ഹെലികോപ്റ്ററിൽ പറന്നിറങ്ങി മോഹൻലാൽ