കൊല്‍ക്കത്തയുടെ മോഹങ്ങള്‍ മഴയില്‍ ഒലിച്ചു; പ്ലേ ഓഫ് കാണാതെ നിലവിലെ ചാമ്പ്യന്‍മാര്‍ | IPL 2025, How rain ruined Kolkata Knight Riders' playoff chances Malayalam news - Malayalam Tv9

IPL 2025: കൊല്‍ക്കത്തയുടെ മോഹങ്ങള്‍ മഴയില്‍ ഒലിച്ചു; പ്ലേ ഓഫ് കാണാതെ നിലവിലെ ചാമ്പ്യന്‍മാര്‍

Published: 

18 May 2025 07:42 AM

Kolkata Knight Riders: പ്ലേ ഓഫ് സാധ്യതകള്‍ സജീവമാക്കാന്‍ കൊല്‍ക്കത്തയ്ക്ക് വിജയം അനിവാര്യമായിരുന്നു. എന്നാല്‍ മഴ കളി മുടക്കിയതോടെ കൊല്‍ക്കത്ത പുറത്തായി. മഴ ഇതാദ്യമായല്ല കൊല്‍ക്കത്തയെ ചതിക്കുന്നത്

1 / 5ചെറിയൊരു ഇടവേളയ്ക്ക് ശേഷം ഐപിഎല്‍ 2025 സീസണ്‍ പുനഃരാരംഭിച്ചെങ്കിലും ആദ്യ മത്സരത്തില്‍ ഒരു പന്ത് പോലും അറിയാന്‍ മഴ അനുവദിച്ചില്ല. ഫലമോ, നിലവിലെ ചാമ്പ്യന്‍മാരായ കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്‌സ് പ്ലേ ഓഫ് കാണാതെ പുറത്തായി (Image Credits: PTI).

ചെറിയൊരു ഇടവേളയ്ക്ക് ശേഷം ഐപിഎല്‍ 2025 സീസണ്‍ പുനഃരാരംഭിച്ചെങ്കിലും ആദ്യ മത്സരത്തില്‍ ഒരു പന്ത് പോലും അറിയാന്‍ മഴ അനുവദിച്ചില്ല. ഫലമോ, നിലവിലെ ചാമ്പ്യന്‍മാരായ കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്‌സ് പ്ലേ ഓഫ് കാണാതെ പുറത്തായി (Image Credits: PTI).

2 / 5

റോയല്‍ ചലഞ്ചേഴ്‌സ് ബെംഗളൂരു-കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്‌സ് മത്സരമാണ് ചിന്നസ്വാമി സ്‌റ്റേഡിയത്തില്‍ പെയ്ത തകര്‍ത്ത മഴയില്‍ ഉപേക്ഷിച്ചത്. ഇരുടീമുകള്‍ക്കും ഓരോ പോയിന്റ് വീതം ലഭിച്ചു.

3 / 5

പ്ലേ ഓഫ് സാധ്യതകള്‍ സജീവമാക്കാന്‍ കൊല്‍ക്കത്തയ്ക്ക് വിജയം അനിവാര്യമായിരുന്നു. എന്നാല്‍ മഴ കളി മുടക്കിയതോടെ കൊല്‍ക്കത്ത പുറത്തായി. മഴ ഇതാദ്യമായല്ല കൊല്‍ക്കത്തയെ ചതിക്കുന്നത്. നേരത്തെ പഞ്ചാബ് കിങ്‌സിനെതിരായ കൊല്‍ക്കത്തയുടെ മത്സരവും മഴ മൂലം ഉപേക്ഷിച്ചിരുന്നു.

4 / 5

നിലവില്‍ 13 മത്സരങ്ങളില്‍ നിന്ന് അഞ്ച് വിജയം കൊല്‍ക്കത്ത നേടി. 12 പോയിന്റുണ്ട്. പോയിന്റ് പട്ടികയില്‍ ആറാമതാണ്.

5 / 5

ഇനി മെയ് 25ന് നടക്കുന്ന സണ്‍റൈസേഴ്‌സ് ഹൈദരാബാദിനെതിരായ മത്സരം മാത്രമാണ് കൊല്‍ക്കത്തയ്ക്ക് അവശേഷിക്കുന്നത്. ഈ മത്സരത്തിലെ ജയപരാജയങ്ങള്‍ ഇനി കൊല്‍ക്കത്തയ്ക്ക് പ്രസക്തമല്ല.

മഞ്ഞള്‍പ്പൊടിയിലെ മായം കണ്ടെത്താന്‍ ഒരു ഗ്ലാസ് വെള്ളം മതി
ആപ്പിൾ ഇങ്ങനെ കഴിച്ചാൽ മരണം! ഉള്ളിലുള്ളത് സയനൈഡ്
കാർത്തിക ദീപ ശോഭയിൽ തിളങ്ങി ആദിയോഗി
കളങ്കാവലിലെ മമ്മൂട്ടിയുടെ ആ 22 നായികമാർ ആരൊക്കെ?
എവിഎം ശരവണന് അന്ത്യാഞ്ജലി അർപ്പിച്ച് രജിനികാന്ത്
പുട്ടിനെ ആലിംഗനം ചെയ്ത് സ്വീകരിച്ച് മോദി
പനമരത്ത് നിന്നും പിടികൂടിയ പെരുമ്പാമ്പ്
ഷൂ ശ്രദ്ധിച്ചില്ലെങ്കിൽ പണി പാളും