IPL 2025: ഐപിഎല്ലില്‍ ഇന്ന് ഡല്‍ഹി-കൊല്‍ക്കത്ത പോരാട്ടം; രഹാനെയ്ക്കും സംഘത്തിനും നിര്‍ണായകം-PG
IPL 2025 KKR vs DC match preview: ഇന്ന് നടക്കുന്ന മത്സരത്തില്‍ ഡല്‍ഹി ക്യാപിറ്റല്‍സും കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്‌സും ഏറ്റുമുട്ടും. വൈകിട്ട് 7.30ന് ഡല്‍ഹി അരുണ്‍ ജയ്റ്റ്‌ലി സ്റ്റേഡിയത്തിലാണ് മത്സരം

ഇന്ത്യന്‍ പ്രീമിയര്‍ ലീഗില്‍ ഇന്ന് നടക്കുന്ന മത്സരത്തില്‍ ഡല്‍ഹി ക്യാപിറ്റല്‍സും കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്‌സും ഏറ്റുമുട്ടും. വൈകിട്ട് 7.30ന് ഡല്‍ഹി അരുണ്‍ ജയ്റ്റ്‌ലി സ്റ്റേഡിയത്തിലാണ് മത്സരം (Image Credits: PTI)

ഒമ്പത് മത്സരങ്ങളില്‍ നിന്ന് ആറു ജയമാണ് ഡല്‍ഹി സ്വന്തമാക്കിയത്. മൂന്നെണ്ണം തോറ്റു. പോയിന്റ് പട്ടികയില്‍ നാലാമതാണ് സ്ഥാനം.

കൊല്‍ക്കത്തയ്ക്ക് 9 മത്സരങ്ങളില്‍ മൂന്ന് ജയം മാത്രമാണുള്ളത്. അഞ്ചിലും തോറ്റു. പോയിന്റ് പട്ടികയില്‍ ഏഴാമതാണ്.

പ്ലേ ഓഫ് സാധ്യതകള്‍ നിലനിര്‍ത്തണമെങ്കില്‍ ഇനിയുള്ള മത്സരങ്ങളില്‍ കൊല്‍ക്കത്തയ്ക്ക് വിജയം അനിവാര്യമാണ്. പഞ്ചാബിനെതിരായ മുന്‍മത്സരം മഴമൂലം ഉപേക്ഷിച്ചത് കൊല്‍ക്കത്തയ്ക്ക് തിരിച്ചടിയായിരുന്നു.

ഇന്ന് കൊല്‍ക്കത്തയെ തോല്‍പിച്ച് വിജയവഴിയില്‍ തിരിച്ചെത്താനാകും ഡല്‍ഹിയുടെ ശ്രമം. കഴിഞ്ഞ മത്സരത്തില്‍ ആര്‍സിബിയോട് തോറ്റിരുന്നു. മത്സരം ലൈവായി സ്റ്റാര്‍ സ്‌പോര്‍ട്‌സ് നെറ്റ്‌വര്‍ക്കില്‍ കാണാം. ജിയോഹോട്ട്‌സ്റ്റാറിലും കാണാം.