'ഹോം ഗെയിമാണ്; പക്ഷേ, ക്യുറേറ്റര്‍ പഞ്ചാബിന്റേതാണെന്ന് തോന്നുന്നു', ലഖ്‌നൗവിന്റെ തോല്‍വിയില്‍ വിമര്‍ശിച്ച് സഹീര്‍ ഖാന്‍ | IPL 2025, LSG mentor Zaheer Khan criticizes pitch curator after Lucknow Super Giants' home loss to Punjab Kings Malayalam news - Malayalam Tv9

IPL 2025: ‘ഹോം ഗെയിമാണ്; പക്ഷേ, ക്യുറേറ്റര്‍ പഞ്ചാബിന്റേതാണെന്ന് തോന്നുന്നു’, ലഖ്‌നൗവിന്റെ തോല്‍വിയില്‍ വിമര്‍ശിച്ച് സഹീര്‍ ഖാന്‍

Published: 

02 Apr 2025 14:15 PM

Zaheer Khan: ആദ്യ മത്സരത്തില്‍ ഡല്‍ഹി ക്യാപിറ്റല്‍സിനോട് തോറ്റ, ലഖ്‌നൗ രണ്ടാമത്തെ പോരാട്ടത്തില്‍ സണ്‍റൈസേഴ്‌സിനെ തോല്‍പിച്ചിരുന്നു. മൂന്നാം മത്സരത്തില്‍ പഞ്ചാബ് കിങ്‌സിനോട് തോറ്റു

1 / 5ഐപിഎല്ലില്‍ പഞ്ചാബ് കിങ്‌സിനോട് ലഖ്‌നൗ തോറ്റതില്‍ ക്യുറേറ്ററെ വിമര്‍ശിച്ച് ടീം മെന്റര്‍ സഹീര്‍ ഖാന്‍. ഹോം ഗ്രൗണ്ടില്‍ നിരാശയുണ്ടെന്ന് താരം വ്യക്തമാക്കി (Image Credits: PTI)

ഐപിഎല്ലില്‍ പഞ്ചാബ് കിങ്‌സിനോട് ലഖ്‌നൗ തോറ്റതില്‍ ക്യുറേറ്ററെ വിമര്‍ശിച്ച് ടീം മെന്റര്‍ സഹീര്‍ ഖാന്‍. ഹോം ഗ്രൗണ്ടില്‍ നിരാശയുണ്ടെന്ന് താരം വ്യക്തമാക്കി (Image Credits: PTI)

2 / 5

ഹോം ഗ്രൗണ്ടില്‍ ടീമുകള്‍ക്ക് നേട്ടമുണ്ടാകാറുണ്ട്. പക്ഷേ, ക്യുറേറ്റര്‍ ഇത് ഹോം ഗ്രൗണ്ടായി കാണുന്നില്ലെന്ന് തോന്നുന്നു. ക്യുറേറ്റര്‍ പഞ്ചാബിന്റേതാണെന്ന് തോന്നുന്നുവെന്നും സഹീര്‍ പരിഹസിച്ചു

3 / 5

ലഖ്‌നൗ ആരാധകരും നിരാശയിലാണ്. ഹോം മത്സരങ്ങള്‍ വിജയിക്കുമെന്ന പ്രതീക്ഷയിലാണ് അവരെത്തിയതെന്നും സഹീര്‍ വ്യക്തമാക്കി

4 / 5

ടീമെന്ന നിലയില്‍ ആത്മവിശ്വാസമുണ്ട്. തോറ്റത് അംഗീകരിക്കുന്നു. ഹോം ഗ്രൗണ്ടില്‍ ആറു മത്സരങ്ങള്‍ ബാക്കിയുണ്ടെന്നും എല്‍എസ്ജി മെന്റര്‍ പറഞ്ഞു

5 / 5

ആദ്യ മത്സരത്തില്‍ ഡല്‍ഹി ക്യാപിറ്റല്‍സിനോട് തോറ്റ, ലഖ്‌നൗ രണ്ടാമത്തെ പോരാട്ടത്തില്‍ സണ്‍റൈസേഴ്‌സിനെ തോല്‍പിച്ചിരുന്നു. മൂന്നാം മത്സരത്തില്‍ പഞ്ചാബ് കിങ്‌സിനോട് തോറ്റു

മഞ്ഞള്‍പ്പൊടിയിലെ മായം കണ്ടെത്താന്‍ ഒരു ഗ്ലാസ് വെള്ളം മതി
ആപ്പിൾ ഇങ്ങനെ കഴിച്ചാൽ മരണം! ഉള്ളിലുള്ളത് സയനൈഡ്
കാർത്തിക ദീപ ശോഭയിൽ തിളങ്ങി ആദിയോഗി
കളങ്കാവലിലെ മമ്മൂട്ടിയുടെ ആ 22 നായികമാർ ആരൊക്കെ?
എവിഎം ശരവണന് അന്ത്യാഞ്ജലി അർപ്പിച്ച് രജിനികാന്ത്
പുട്ടിനെ ആലിംഗനം ചെയ്ത് സ്വീകരിച്ച് മോദി
പനമരത്ത് നിന്നും പിടികൂടിയ പെരുമ്പാമ്പ്
ഷൂ ശ്രദ്ധിച്ചില്ലെങ്കിൽ പണി പാളും