IPL 2025: ഋഷഭ് പന്തിന് ഇത് കഷ്ടകാലം തന്നെ; ബാറ്റിങിലെ നിരാശയ്ക്ക് പിന്നാലെ, അടുത്ത ദുഃഖവാര്‍ത്ത
Rishabh Pant: ഋഷഭ് പന്തിന്റെ പ്രകടനം അങ്ങേയറ്റം ദയനീയമാണ്. മുംബൈ ഇന്ത്യന്‍സിനെതിരായ മത്സരത്തിലും താരം നിരാശപ്പെടുത്തി. രണ്ട് പന്തില്‍ നാല് റണ്‍സെടുത്താണ് ഈ മത്സരത്തില്‍ ഔട്ടായത്

ഐപിഎല്‍ 2025 സീസണില്‍ ലഖ്‌നൗ സൂപ്പര്‍ ജയന്റ്‌സ് ക്യാപ്റ്റന്‍ ഋഷഭ് പന്തിന്റെ പ്രകടനം അങ്ങേയറ്റം ദയനീയമാണ്. മുംബൈ ഇന്ത്യന്‍സിനെതിരായ മത്സരത്തിലും താരം നിരാശപ്പെടുത്തി. രണ്ട് പന്തില്‍ നാല് റണ്‍സെടുത്താണ് ഈ മത്സരത്തില്‍ ഔട്ടായത്. വില്‍ ജാക്ക്‌സിന്റെ പന്തില്‍ കാണ്‍ ശര്‍മ ക്യാച്ചെടുക്കുകയായിരുന്നു (Image Credits: PTI)

10 മത്സരങ്ങളിൽ പന്ത് 12.22 ശരാശരിയിലും 98.21 സ്ട്രൈക്ക് റേറ്റിലും 110 റൺസ് മാത്രമാണ് നേടിയത്. 0, 15, 2, 2, 21, 63, 3, 0, 4 എന്നിങ്ങനെയായിരുന്നു അദ്ദേഹത്തിന്റെ സ്കോറുകൾ.

താരലേലത്തില്‍ 27 കോടി രൂപയ്ക്കാണ് പന്തിനെ ലഖ്‌നൗ സ്വന്തമാക്കിയത്. എന്നിട്ടും ബാറ്റിങില്‍ കാര്യമായ സംഭാവന നല്‍കാന്‍ താരത്തിന് സാധിച്ചിട്ടില്ല. ഒരേയൊരു മത്സരത്തിലാണ് അര്‍ധ സെഞ്ചുറി നേടാനായത്.

മുംബൈ ഇന്ത്യന്‍സിനോടേറ്റ തോല്‍വി ലഖ്‌നൗവിന് തിരിച്ചടിയാണ്. 10 മത്സരങ്ങളില്‍ നിന്ന് അഞ്ച് വീതം ജയവും, തോല്‍വിയുമാണ് സമ്പാദ്യം. പോയിന്റ് പട്ടികയില്‍ ആറാമതാണ്. മുന്നോട്ടുപോക്കിന് ഇനിയുള്ള മത്സരങ്ങളില്‍ വിജയം അനിവാര്യമാണ്

അതിനിടെ, പന്തിനും ടീമിനും മറ്റൊരു തിരിച്ചടിയുമുണ്ടായി. മുംബൈയ്‌ക്കെതിരായ മത്സരത്തിലെ കുറഞ്ഞ ഓവര്‍ നിരക്കിന്റെ പേരില്‍ പന്തിന് 24 ലക്ഷം രൂപ പിഴ ചുമത്തി. സഹതാരങ്ങളില്‍ നിന്ന് ആറു ലക്ഷം രൂപയോ, മാച്ച് ഫീസിന്റെ 25 ശതമാനമോ (ഇതില്‍ കുറവുള്ള തുക) പിഴ ചുമത്തും