സച്ചിൻ തെണ്ടുൽക്കറിൻ്റെ 15 വർഷം പഴക്കമുള്ള റെക്കോർഡ് തിരുത്തിയെഴുതി സൂര്യകുമാർ; നേട്ടം പഞ്ചാബിനെതിരായ മത്സരത്തിൽ | IPL 2025 PBKS vs MI Suryakumar Yadav Surpasses Sachin Tendulkars 15 Year Old Record Malayalam news - Malayalam Tv9

IPL 2025: സച്ചിൻ തെണ്ടുൽക്കറിൻ്റെ 15 വർഷം പഴക്കമുള്ള റെക്കോർഡ് തിരുത്തിയെഴുതി സൂര്യകുമാർ; നേട്ടം പഞ്ചാബിനെതിരായ മത്സരത്തിൽ

Published: 

27 May 2025 08:09 AM

Suryakumar Yadav Surpasses Sachin Tendulkars Record: സച്ചിൻ തെണ്ടുൽക്കറിൻ്റെ റെക്കോർഡ് പഴങ്കഥയാക്കി സൂര്യകുമാർ യാദവ്. സച്ചിൻ്റെ ഒന്നര പതിറ്റാണ്ട് പഴക്കമുള്ള റെക്കോർഡാണ് സൂര്യ തിരുത്തി എഴുതിയത്.

1 / 5സച്ചിൻ തെണ്ടുൽക്കറിൻ്റെ 15 വർഷം പഴക്കമുള്ള റെക്കോർഡ് തകർത്ത് സൂര്യകുമാർ യാദവ്. പഞ്ചാബ് കിംഗ്സിനെതിരായ കഴിഞ്ഞ മത്സരത്തിൽ അർദ്ധസെഞ്ചുറി നേടിയതോടെയാണ് സൂര്യകുമാർ മാസ്റ്റർ ബ്ലാസ്റ്ററിൻ്റെ റെക്കോർഡ് തകർത്തത്. മത്സരത്തിൽ മുംബൈ പരാജയപ്പെട്ടിരുന്നു. (Image Credits - PTI)

സച്ചിൻ തെണ്ടുൽക്കറിൻ്റെ 15 വർഷം പഴക്കമുള്ള റെക്കോർഡ് തകർത്ത് സൂര്യകുമാർ യാദവ്. പഞ്ചാബ് കിംഗ്സിനെതിരായ കഴിഞ്ഞ മത്സരത്തിൽ അർദ്ധസെഞ്ചുറി നേടിയതോടെയാണ് സൂര്യകുമാർ മാസ്റ്റർ ബ്ലാസ്റ്ററിൻ്റെ റെക്കോർഡ് തകർത്തത്. മത്സരത്തിൽ മുംബൈ പരാജയപ്പെട്ടിരുന്നു. (Image Credits - PTI)

2 / 5

ഒരു ഐപിഎൽ സീസണിൽ മുംബൈ ഇന്ത്യൻസിനായി ഏറ്റവുമധികം റൺസ് നേടുന്ന താരമെന്ന റെക്കോർഡാണ് സൂര്യകുമാർ സ്വന്തം പേരിലാക്കിയത്. സീസണിൽ ഇനി പ്ലേ ഓഫ് മത്സരങ്ങൾ ബാക്കിയുള്ള സൂര്യകുമാർ യാദവ് ഇതുവരെ മുംബൈക്കായി 628 റൺസാണ് നേടിയത്.

3 / 5

2010 സീസണിൽ സച്ചിൻ തെണ്ടുൽക്കർ നേടിയ 218 റൺസാണ് സൂര്യകുമാർ യാദവിൻ്റെ പ്രകടനത്തോടെ പഴങ്കഥയായത്. 2010 സീസൺ ഫൈനലിൽ മുംബൈ ഇന്ത്യൻസിനെ തോല്പിച്ച് ചെന്നൈ സൂപ്പർ കിംഗ്സ് തങ്ങളുടെ പ്രഥമ കിരീടം നേടി. സീസണിൽ മുംബൈ ആയിരുന്നു പോയിൻ്റ് പട്ടികയിൽ ഒന്നാമത്.

4 / 5

പഞ്ചാബ് കിംഗ്സിനെതിരെ സൂര്യ ഫിഫ്റ്റിയടിച്ചെങ്കിലും മുംബൈക്ക് വിജയിക്കാനായില്ല. മുംബൈ മുന്നോട്ടുവച്ച 185 റൺസ് വിജയലക്ഷ്യം മൂന്ന് വിക്കറ്റ് മാത്രം നഷ്ടപ്പെടുത്തി 9 പന്തുകൾ ബാക്കിനിൽക്കെ പഞ്ചാബ് മറികടന്നു. ഇതോടെ പോയിൻ്റ് പട്ടികയിൽ പഞ്ചാബ് ആദ്യ രണ്ട് സ്ഥാനം ഉറപ്പിച്ചു.

5 / 5

പരാജയത്തോടെ 14 മത്സരങ്ങളിൽ എട്ട് ജയം സഹിതം 16 പോയിൻ്റുമായി മുംബൈ ഇന്ത്യൻസ് നാലാം സ്ഥാനം ഉറപ്പിച്ചു. ഇന്ന് ലഖ്നൗ സൂപ്പർ ജയൻ്റ്സിനെതിരായ മത്സരത്തിൽ വിജയിച്ചാൽ ബെംഗളൂരു രണ്ടാമതെത്തും. തോറ്റാൽ ഗുജറാത്ത് രണ്ടാമതും ബെംഗളൂരു മൂന്നാം സ്ഥാനത്തുമാവും.

മഞ്ഞള്‍പ്പൊടിയിലെ മായം കണ്ടെത്താന്‍ ഒരു ഗ്ലാസ് വെള്ളം മതി
ആപ്പിൾ ഇങ്ങനെ കഴിച്ചാൽ മരണം! ഉള്ളിലുള്ളത് സയനൈഡ്
കാർത്തിക ദീപ ശോഭയിൽ തിളങ്ങി ആദിയോഗി
കളങ്കാവലിലെ മമ്മൂട്ടിയുടെ ആ 22 നായികമാർ ആരൊക്കെ?
എവിഎം ശരവണന് അന്ത്യാഞ്ജലി അർപ്പിച്ച് രജിനികാന്ത്
പുട്ടിനെ ആലിംഗനം ചെയ്ത് സ്വീകരിച്ച് മോദി
പനമരത്ത് നിന്നും പിടികൂടിയ പെരുമ്പാമ്പ്
ഷൂ ശ്രദ്ധിച്ചില്ലെങ്കിൽ പണി പാളും