IPL 2025: രാജസ്ഥാന്‍ റോയല്‍സിന്റേത് മികച്ച ടീം; കണ്ണ് വയ്ക്കുന്നത് ഭാവിയിലേക്ക്; രാഹുല്‍ ദ്രാവിഡ് പറയുന്നു
Rahul Dravid: മികച്ച പ്രകടനം കാഴ്ചവയ്ക്കാന്‍ പര്യാപ്തമായ ടീമായിരുന്നു ഉണ്ടായിരുന്നത്. ഈ വര്‍ഷം മികച്ച പ്രകടനം നടത്താത്ത് ദീര്‍ഘകാലാടിസ്ഥാനത്തിലേക്ക് ചിന്തിക്കുന്നതുകൊണ്ടാണെന്ന ഒഴിവുകഴിവ് പറയാന്‍ ആഗ്രഹിക്കുന്നില്ലെന്നും ദ്രാവിഡ്

രാജസ്ഥാന്‍ റോയല്‍സിന് ഈ വര്‍ഷവും ജയിക്കാന്‍ പറ്റിയ ടീമുണ്ടായിരുന്നുവെന്നാണ് വിശ്വസിക്കുന്നതെന്ന് പരിശീലകന്‍ രാഹുല്‍ ദ്രാവിഡ്. പ്രതീക്ഷിച്ചതുപോലെ ഫലമുണ്ടായില്ല. ദീര്‍ഘകാലാടിസ്ഥാനത്തിലേക്ക് മാത്രമല്ല ശ്രദ്ധ കേന്ദ്രീകരിക്കുന്നതെന്നും ദ്രാവിഡ് പറഞ്ഞു (Image Credits: PTI)

എന്നാല്‍ ദീര്‍ഘകാലാടിസ്ഥാനത്തിലേക്കും കണ്ണ് വയ്‌ക്കേണ്ടതുണ്ട്. നമ്മള്‍ നിലനിര്‍ത്തിയവരില്‍ ചില താരങ്ങള്‍ താരതമ്യേന പ്രായം കുറഞ്ഞ ഇന്ത്യന്‍ താരങ്ങളാണെന്ന് തിരിച്ചറിയേണ്ടതുണ്ടെന്നും ദ്രാവിഡ് വ്യക്തമാക്കി.

മികച്ച പ്രകടനം കാഴ്ചവയ്ക്കാന്‍ പര്യാപ്തമായ ടീമായിരുന്നു ഉണ്ടായിരുന്നത്. ഈ വര്‍ഷം മികച്ച പ്രകടനം നടത്താത്ത് ദീര്‍ഘകാലാടിസ്ഥാനത്തിലേക്ക് ചിന്തിക്കുന്നതുകൊണ്ടാണെന്ന ഒഴിവുകഴിവ് പറയാന്‍ ആഗ്രഹിക്കുന്നില്ലെന്നും ദ്രാവിഡ് വ്യക്തമാക്കി.

ഇന്ന് നിര്‍ണായക മത്സരത്തില്‍ രാജസ്ഥാന്‍ റോയല്‍സ് മുംബൈ ഇന്ത്യന്‍സിനെ നേരിടും. ഇന്ന് തോറ്റാല്‍ റോയല്‍സ് പുറത്താകും. പോയിന്റ് പട്ടികയില്‍ നിലവില്‍ എട്ടാമതാണ് രാജസ്ഥാന്‍ റോയല്‍സ്.

10 മത്സരങ്ങളില്‍ മൂന്നെണ്ണം ജയിച്ചു. ഏഴെണ്ണം തോറ്റു. നിസാരമായി ജയിക്കാവുന്ന രണ്ട് മത്സരങ്ങളും ഇതില്‍ ഉള്‍പ്പെടുന്നു. ഇനി എല്ലാ മത്സരങ്ങളിലും റോയല്‍സിന് ജയിക്കേണ്ടതുണ്ട്. ഒപ്പം മറ്റ് ടീമുകളുടെ ജയപരാജയങ്ങള്‍ കൂടി ആശ്രയിച്ചാകും മുന്നോട്ടുപോക്ക്.