സഞ്ജുവിനും സംഘത്തിനും ഹോം മത്സരങ്ങള്‍ നടക്കുന്നത് രണ്ട് വേദിയില്‍ | IPL 2025, Rajasthan Royals, Punjab Kings and Delhi Capitals to host in 2 venues, Know details Malayalam news - Malayalam Tv9

IPL 2025: സഞ്ജുവിനും സംഘത്തിനും ഹോം മത്സരങ്ങള്‍ നടക്കുന്നത് രണ്ട് വേദിയില്‍

Published: 

18 Feb 2025 17:08 PM

IPL 2025 3 teams to host in 2 venues: ഐപിഎല്‍ 2025 സീസണിന്റെ ഷെഡ്യൂള്‍ കഴിഞ്ഞ ദിവസം പുറത്തു വന്നിരുന്നു. മാര്‍ച്ച് 22നാണ് തുടങ്ങുന്നത്. ആദ്യ മത്സരത്തില്‍ കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്‌സ് റോയല്‍ ചലഞ്ചേഴ്‌സ് ബെംഗളൂരുവുമായി ഏറ്റുമുട്ടും. മൂന്ന് ടീമുകള്‍ക്ക് രണ്ട് സ്‌റ്റേഡിയങ്ങളിലായി ഹോം മത്സരങ്ങള്‍ നടക്കും

1 / 5ഇന്ത്യന്‍ പ്രീമിയര്‍ ലീഗ് 2025 സീസണിന്റെ ഷെഡ്യൂള്‍ കഴിഞ്ഞ ദിവസം പുറത്തു വന്നിരുന്നു. മാര്‍ച്ച് 22നാണ് ടൂര്‍ണമെന്റ് തുടങ്ങുന്നത് (Image Credits: Social Media)

ഇന്ത്യന്‍ പ്രീമിയര്‍ ലീഗ് 2025 സീസണിന്റെ ഷെഡ്യൂള്‍ കഴിഞ്ഞ ദിവസം പുറത്തു വന്നിരുന്നു. മാര്‍ച്ച് 22നാണ് ടൂര്‍ണമെന്റ് തുടങ്ങുന്നത് (Image Credits: Social Media)

2 / 5

ആദ്യ മത്സരത്തില്‍ നിലവിലെ ചാമ്പ്യന്‍മാരായ കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്‌സ് റോയല്‍ ചലഞ്ചേഴ്‌സ് ബെംഗളൂരുവുമായി ഏറ്റുമുട്ടും. കൊല്‍ക്കത്ത ഈഡന്‍ ഗാര്‍ഡനില്‍ വൈകിട്ട് 7.30നാണ് മത്സരം (Image Credits: Social Media)

3 / 5

ഇത്തവണ മൂന്ന് ടീമുകള്‍ക്ക് രണ്ട് സ്‌റ്റേഡിയങ്ങളിലായി ഹോം മത്സരങ്ങള്‍ നടക്കും. സഞ്ജു സാംസണിന്റെ രാജസ്ഥാന്‍ റോയല്‍സാണ് ഒരു ടീം. റോയല്‍സിന്റെ ഹോം മത്സരങ്ങള്‍ ജയ്പുരിലും ഗുവാഹത്തിയിലുമായി നടക്കും. രണ്ട് മത്സരങ്ങളാണ് ഗുവാഹത്തിയില്‍ നടക്കുന്നത് (Image Credits: PTI)

4 / 5

ഡല്‍ഹി ക്യാപിറ്റല്‍സിനും ഹോം മത്സരങ്ങള്‍ക്ക് രണ്ട് വേദികളിലുണ്ട്. ന്യൂഡല്‍ഹിയിലെ അരുണ്‍ ജെയ്റ്റ്‌ലി സ്‌റ്റേഡിയമാണ് പ്രധാന വേദി. ചില മത്സരങ്ങള്‍ വിശാഖപട്ടണത്തും നടക്കും (Image Credits: PTI)

5 / 5

ന്യൂ ചണ്ഡീഗഢിലെ ന്യൂ പിസിഎ സ്റ്റേഡിയം, ധര്‍മശാല എന്നിവിടങ്ങളിലാണ് പഞ്ചാബ് കിംഗ്‌സിന്റെ ഹോം മത്സരങ്ങള്‍ നടക്കുന്നത്. ചണ്ഡീഗഢാണ് പ്രധാന വേദി. ധര്‍മശാലയില്‍ മൂന്ന് മത്സരങ്ങള്‍ നടക്കും (Image Credits: PTI)

മെസി വന്നില്ലെങ്കിലെന്താ? ഈ ഇതിഹാസങ്ങള്‍ കേരളത്തില്‍ വന്നിട്ടുണ്ടല്ലോ
തണുപ്പുകാലത്ത് വാഴപ്പഴം കഴിക്കാമോ?
പുഴുങ്ങിയ മുട്ടയോ ഓംലെറ്റോ? ഹൃദയാരോഗ്യത്തിന് നല്ലത്
രാവിലെ അരി അരച്ച് ഇഡ്ഡലിയുണ്ടാക്കാം
തെയ്യത്തിൻ്റെ അടിയേറ്റ് യുവാവിൻ്റെ ബോധം പോയി
സ്കൂട്ടർ യാത്രികനെ ആക്രമിച്ച് പോത്ത്
ക്ലാസിൽ ഇരിക്കെ പെൺകുട്ടിക്ക് ഹൃദയാഘാതം
തോൽവിക്ക് പിന്നാലെ സിപിഎം ബിജെപി സംഘർഷം