ഹേസൽവുഡ് തിരികെയെത്തുന്നു; ആർസിബി ആരാധകർക്ക് ആശ്വസിക്കാം | IPL 2025 RCB Pacer Josh Hazlewood To Return Soon He Will Play Remaining Matches Says Report Malayalam news - Malayalam Tv9

IPL 2025: ഹേസൽവുഡ് തിരികെയെത്തുന്നു; ആർസിബി ആരാധകർക്ക് ആശ്വസിക്കാം

Published: 

15 May 2025 15:25 PM

Josh Hazlewood To Return Soon: ആർസിബിയുടെ പ്രമുഖ താരം ജോഷ് ഹേസൽവുഡ് ഐപിഎൽ കളിക്കാനായി തിരികെ എത്തുമെന്ന് റിപ്പോർട്ട്. തോളിന് പരിക്കേറ്റ് ഓസ്ട്രേലിയയിലേക്ക് മടങ്ങിപ്പോയിരുന്ന താരം എന്ന് വരുമെന്ന് വ്യക്തമല്ല.

1 / 5ഓസ്ട്രേലിയൻ പേസർ ജോഷ് ഹേസൽവുഡ് ഐപിഎലിലേക്ക് തിരികെയെത്തുന്നു. തോളിന് പരിക്കേറ്റ് സീസൺ നഷ്ടമായേക്കുമെന്ന് കരുതിയിരുന്ന ഹേസൽവുഡ് ആർസിബിയ്ക്കായി ബാക്കി മത്സരങ്ങൾ കളിക്കുമെന്ന് ഹിന്ദുസ്ഥാൻ ടൈംസ് ആണ് റിപ്പോർട്ട് ചെയ്തത്. (Image Credits - PTI)

ഓസ്ട്രേലിയൻ പേസർ ജോഷ് ഹേസൽവുഡ് ഐപിഎലിലേക്ക് തിരികെയെത്തുന്നു. തോളിന് പരിക്കേറ്റ് സീസൺ നഷ്ടമായേക്കുമെന്ന് കരുതിയിരുന്ന ഹേസൽവുഡ് ആർസിബിയ്ക്കായി ബാക്കി മത്സരങ്ങൾ കളിക്കുമെന്ന് ഹിന്ദുസ്ഥാൻ ടൈംസ് ആണ് റിപ്പോർട്ട് ചെയ്തത്. (Image Credits - PTI)

2 / 5

താരം എന്ന് തിരികെവരുമെന്ന് വ്യക്തമല്ല. തീയതി വ്യക്തമല്ല. മെയ് 17 മുതലാണ് ഐപിഎൽ പുനരാരംഭിക്കുക. 17ന് തന്നെയാണ് ബെംഗളൂരുവിൻ്റെ അടുത്ത മത്സരം. സ്വന്തം തട്ടകമായ എം ചിന്നസ്വാമി സ്റ്റേഡിയത്തിൽ കൊൽക്കത്ത നൈറ്റ് റൈഡേഴ്സിനെയാണ് ആർസിബി 17ന് നേരിടുക.

3 / 5

മെയ് മൂന്നിന് ചെന്നൈ സൂപ്പർ കിംഗ്സിനെതിരെ നടന്ന മത്സരത്തിൽ ഹേസൽവുഡ് കളിച്ചിരുന്നില്ല. തോളിന് പരിക്കേറ്റ താരം ഓസ്ട്രേലിയയിലേക്ക് മടങ്ങിപ്പോയിരുന്നു. ഇതിന് പിന്നാലെ പാകിസ്താനുമായുള്ള സംഘർഷത്തെ തുടർന്ന് ഐപിഎൽ നിർത്തിവെക്കുകയും ചെയ്തു.

4 / 5

ഇതോടെ താരത്തിന് സീസൺ നഷ്ടമാവുമെന്നും ബാക്കിയുള്ള മത്സരങ്ങൾ കളിക്കാൻ കഴിയില്ലെന്നുമായിരുന്നു സൂചനകൾ. എന്നാൽ, പുതിയ റിപ്പോർട്ടുകൾ പ്രകാരം ഹേസൽവുഡ് ഏറെ വൈകാതെ തന്നെ ഇന്ത്യയിലെത്തും. 10 മത്സരങ്ങളിൽ 18 വിക്കറ്റെടുത്ത താരം തകർപ്പൻ ഫോമിലാണ്.

5 / 5

ഏറെക്കുറെ പ്ലേ ഓഫ് ഉറപ്പിച്ച ആർസിബിയ്ക്കായി മികച്ച പ്രകടനങ്ങളാണ് ഹേസൽവുഡ് നടത്തുന്നത്. 11 മത്സരങ്ങളിൽ എട്ടിലും വിജയിച്ച് 16 പോയിൻ്റുമായി നിലവിൽ രണ്ടാം സ്ഥാനത്താണ് ആർസിബി. കൊൽക്കത്തയ്ക്കെതിരായ മത്സരം കൂടി വിജയിച്ചാൽ ടീം പ്ലേ ഓഫ് ഉറപ്പിക്കും.

മഞ്ഞള്‍പ്പൊടിയിലെ മായം കണ്ടെത്താന്‍ ഒരു ഗ്ലാസ് വെള്ളം മതി
ആപ്പിൾ ഇങ്ങനെ കഴിച്ചാൽ മരണം! ഉള്ളിലുള്ളത് സയനൈഡ്
കാർത്തിക ദീപ ശോഭയിൽ തിളങ്ങി ആദിയോഗി
കളങ്കാവലിലെ മമ്മൂട്ടിയുടെ ആ 22 നായികമാർ ആരൊക്കെ?
എവിഎം ശരവണന് അന്ത്യാഞ്ജലി അർപ്പിച്ച് രജിനികാന്ത്
പുട്ടിനെ ആലിംഗനം ചെയ്ത് സ്വീകരിച്ച് മോദി
പനമരത്ത് നിന്നും പിടികൂടിയ പെരുമ്പാമ്പ്
ഷൂ ശ്രദ്ധിച്ചില്ലെങ്കിൽ പണി പാളും