27 കോടി സ്വാഹ; 27 റണ്‍സ് പോലും നേടാനാകാതെ പന്ത്; അസ്വസ്ഥനായി ഗോയങ്ക | IPL 2025, Rishabh Pant continuing poor form, LSG captain gets trolled Malayalam news - Malayalam Tv9

IPL 2025: 27 കോടി സ്വാഹ; 27 റണ്‍സ് പോലും നേടാനാകാതെ പന്ത്; അസ്വസ്ഥനായി ഗോയങ്ക

Published: 

05 May 2025 08:05 AM

Rishabh Pant: 11 മത്സരങ്ങളില്‍ നിന്ന് 99.22 സ്‌ട്രൈക്ക് റേറ്റില്‍ 128 റണ്‍സാണ് ഋഷഭ് പന്ത് ഇതുവരെ നേടിയത്. താരത്തിനെതിരെ സോഷ്യല്‍ മീഡിയയില്‍ ട്രോളുകളും നിറയുകയാണ്. 27 കോടി രൂപയ്ക്കാണ് പന്ത് ലഖ്‌നൗവിലെത്തിയത്. എന്നാല്‍ മിക്ക മത്സരങ്ങളിലും 27 റണ്‍സ് പോലും കണ്ടെത്താന്‍ പാടുപെടുകയാണെന്ന് ആരാധകര്‍ പറയുന്നു

1 / 5പഞ്ചാബ് കിങ്‌സിനോടേറ്റ 37 റണ്‍സിന്റെ തോല്‍വി ലഖ്‌നൗ സൂപ്പര്‍ ജയന്റ്‌സിനെ പ്ലേ ഓഫ് പ്രതീക്ഷകള്‍ക്ക് മങ്ങലേല്‍പിച്ചിരിക്കുകയാണ്. തുടര്‍ച്ചയായ മൂന്നാം തോല്‍വിയാണ് ലഖ്‌നൗ വഴങ്ങുന്നത്. നായകന്‍ ഋഷഭ് പന്തിന്റെ പ്രകടനമാണ് ഏറ്റവും ദയനീയം (Image Credits: PTI)

പഞ്ചാബ് കിങ്‌സിനോടേറ്റ 37 റണ്‍സിന്റെ തോല്‍വി ലഖ്‌നൗ സൂപ്പര്‍ ജയന്റ്‌സിനെ പ്ലേ ഓഫ് പ്രതീക്ഷകള്‍ക്ക് മങ്ങലേല്‍പിച്ചിരിക്കുകയാണ്. തുടര്‍ച്ചയായ മൂന്നാം തോല്‍വിയാണ് ലഖ്‌നൗ വഴങ്ങുന്നത്. നായകന്‍ ഋഷഭ് പന്തിന്റെ പ്രകടനമാണ് ഏറ്റവും ദയനീയം (Image Credits: PTI)

2 / 5

പഞ്ചാബിനെതിരെ നടന്ന മത്സരത്തില്‍ 17 പന്തില്‍ 18 റണ്‍സാണ് താരം നേടിയത്. കൈയില്‍ നിന്ന് ബാറ്റ് വഴുതി തെറിച്ചുപോകുന്ന പന്തിന്റെ ശൈലി പഞ്ചാബിനെതിരായ മത്സരത്തിലും കണ്ടു. ബാറ്റ് മര്യാദയ്ക്ക് പിടിക്കാന്‍ പോലും പറ്റുന്നില്ലെന്നാണ് ആരാധകരുടെ പരിഹാസം.

3 / 5

പ്രകടനത്തില്‍ എല്‍എസ്ജി ടീം ഉടമ സഞ്ജീവ് ഗോയങ്ക അസ്വസ്ഥനായി ഇരിക്കുന്നതിന്റെ ദൃശ്യങ്ങളും പുറത്തുവന്നിട്ടുണ്ട്. 27 കോടി രൂപയ്ക്കാണ് പന്ത് ലഖ്‌നൗവിലെത്തിയത്. എന്നാല്‍ മിക്ക മത്സരങ്ങളിലും 27 റണ്‍സ് പോലും കണ്ടെത്താന്‍ പാടുപെടുകയാണെന്ന് ആരാധകര്‍ പറയുന്നു.

4 / 5

ഒരേയൊരു മത്സരത്തിലാണ് താരം തിളങ്ങിയത്. ചെന്നൈ സൂപ്പര്‍ കിങ്‌സിനെതിരെ 63 റണ്‍സാണ് സീസണിലെ ശ്രദ്ധേയമായ പ്രകടനം. മറ്റ് മത്സരങ്ങളിലെല്ലാം അമ്പേ പരാജയമായി.

5 / 5

11 മത്സരങ്ങളില്‍ നിന്ന് 99.22 സ്‌ട്രൈക്ക് റേറ്റില്‍ 128 റണ്‍സാണ് താരം ഇതുവരെ നേടിയത്. താരത്തിനെതിരെ സോഷ്യല്‍ മീഡിയയില്‍ ട്രോളുകളും നിറയുകയാണ്. പന്തിനെ ക്യാപ്റ്റന്‍ സ്ഥാനത്തുനിന്ന് മാറ്റുമോയെന്ന് ചോദ്യങ്ങളും ഉയരുന്നുണ്ട്‌

ഈന്തപ്പഴം നെയ് പുരട്ടി കഴിക്കൂ; പൊളിയാണ്, ഗുണങ്ങളും ഏറെ
കളങ്കാവലിനായി മമ്മൂട്ടി വാങ്ങിയ പ്രതിഫലം?
മഞ്ഞള്‍പ്പൊടിയിലെ മായം കണ്ടെത്താന്‍ ഒരു ഗ്ലാസ് വെള്ളം മതി
ആപ്പിൾ ഇങ്ങനെ കഴിച്ചാൽ മരണം! ഉള്ളിലുള്ളത് സയനൈഡ്
ശബരിമലയിൽ സുരക്ഷ ശക്തമാക്കുന്നു
ബൈക്കിൽ പോകുന്നയാളുടെ കയ്യിൽ
അമ്മ ഗൊറില്ലയും, കുഞ്ഞും
എവിഎം ശരവണന് അന്ത്യാഞ്ജലി അർപ്പിച്ച് രജിനികാന്ത്