IPL 2025: രോഹിതിനെ എങ്ങനെ പുറത്താക്കാനാകുമെന്ന് കുട്ടി ആരാധകന്‍; താരത്തിന്റെ മറുപടി വൈറല്‍
Rohit Sharma: സീസണിൽ മുംബൈയ്ക്കായി ഏറ്റവും കൂടുതൽ റൺസ് നേടിയ രണ്ടാമത്തെ താരമാണ് രോഹിത്. 14 ഇന്നിംഗ്‌സുകളിൽ നിന്ന് 31.53 ശരാശരിയിലും 150.18 സ്ട്രൈക്ക് റേറ്റിലും നാല് അർദ്ധസെഞ്ച്വറികളോടെ രോഹിത് 410 റൺസ് നേടി

ഐപിഎല്‍ 2025 സീസണില്‍ തുടക്കത്തില്‍ നിരാശജനകമായ പ്രകടനമാണ് പുറത്തെടുത്തതെങ്കിലും ടൂര്‍ണമെന്റിന്റെ നിര്‍ണായക ഘട്ടത്തില്‍ ഫോമില്‍ എത്തിയിരിക്കുകയാണ് രോഹിത് ശര്‍മ. ഗുജറാത്ത് ടൈറ്റന്‍സിനെതിരായ എലിമിനേറ്റര്‍ മത്സരത്തില്‍ മുംബൈയ്ക്ക് കരുത്തായതും രോഹിതിന്റെ ബാറ്റിങായിരുന്നു (Image Credits: PTI)

50 പന്തില്‍ 81 റണ്‍സാണ് മുംബൈയുടെ മുന്‍ ക്യാപ്റ്റന്‍ നേടിയത്. അടുത്തിടെ കുട്ടി ആരാധകരുമായി രോഹിത് സംസാരിക്കുന്ന വീഡിയോ സോഷ്യല്‍ മീഡിയയില്‍ വൈറലാണ്.

രോഹിതിന്റെ ബാറ്റിങിലെ ദൗര്‍ബല്യത്തെക്കുറിച്ചായിരുന്നു ഒരു കുട്ടി ആരാധകന്റെ ചോദ്യം. ഇതിന് രോഹിത് നല്‍കിയ മറുപടി രസകരമാണ്.

'സര്‍, നിങ്ങളെ എങ്ങനെ പുറത്താക്കാനാകു'മെന്ന് ആരാധകന്‍ ചോദിച്ചു. 'അത് സാധ്യമല്ല' എന്നായിരുന്നു രോഹിതിന്റെ മറുപടി. ഈ ദൃശ്യങ്ങള്‍ സോഷ്യല്‍ മീഡിയയില്‍ വ്യാപകമായി പ്രചരിക്കുന്നുണ്ട്.

ഈ സീസണിൽ മുംബൈയ്ക്കായി ഏറ്റവും കൂടുതൽ റൺസ് നേടിയ രണ്ടാമത്തെ താരമാണ് രോഹിത്. 14 ഇന്നിംഗ്‌സുകളിൽ നിന്ന് 31.53 ശരാശരിയിലും 150.18 സ്ട്രൈക്ക് റേറ്റിലും നാല് അർദ്ധസെഞ്ച്വറികളോടെ രോഹിത് 410 റൺസ് നേടി