IPL 2025: ‘ബിഗ് ബൈ’ പറഞ്ഞ് ടീം ക്യാംപ് വിട്ട് സഞ്ജു സാംസണ്‍; രാജസ്ഥാന്‍ റോയല്‍സ് വിടുന്നതിന്റെ സൂചനയോ?
Sanju Samson: വീഡിയോയില്‍ അവസാനം സഞ്ജു 'ബിഗ് ബൈ' എന്ന് പറയുന്നുണ്ട്. അടുത്ത സീസണില്‍ സഞ്ജു രാജസ്ഥാന്‍ റോയല്‍സ് വിട്ട് മറ്റേതെങ്കിലും ഫ്രാഞ്ചെസിയുടെ ഭാഗമാകുന്നതിന്റെ സൂചനയാണോ ഇതെന്നാണ് ആരാധകരുടെ സംശയം

അങ്ങനെ നിരാശജനകമായ ഐപിഎല്‍ സീസണ്‍ പരിസമാപ്തി കുറിച്ച് രാജസ്ഥാന്‍ റോയല്‍സ് ക്യാപ്റ്റന്‍ സഞ്ജു സാംസണ്‍ ടീം ക്യാപ് വിട്ടു. സഞ്ജു ടീം ക്യാപ് വിടുന്നതിന്റെ ദൃശ്യങ്ങള്‍ രാജസ്ഥാന്‍ റോയല്‍സ് പങ്കുവച്ചു (Image Credits: pti, x.com/rajasthanroyals)

എന്നാല്‍ ഈ വീഡിയോ ആരാധകരില്‍ ആശയക്കുഴപ്പമുണ്ടാക്കുകയാണ്. വീഡിയോയില്‍ അവസാനം സഞ്ജു 'ബിഗ് ബൈ' എന്ന് പറയുന്നുണ്ട്. അടുത്ത സീസണില്‍ സഞ്ജു രാജസ്ഥാന്‍ റോയല്‍സ് വിട്ട് മറ്റേതെങ്കിലും ഫ്രാഞ്ചെസിയുടെ ഭാഗമാകുന്നതിന്റെ സൂചനയാണോ ഇതെന്നാണ് ആരാധകരുടെ സംശയം.

അടുത്ത തവണ സഞ്ജു ചെന്നൈ സൂപ്പര്‍ കിങ്‌സിലെത്തിയേക്കുമെന്ന് അഭ്യൂഹങ്ങള്‍ അടുത്ത നാളുകളില്‍ ശക്തമായിരുന്നു. എന്നാല്‍ സഞ്ജു റോയല്‍സ് വിടില്ലെന്നും, 'ബിഗ് ബൈ'യില്‍ മറ്റ് അര്‍ത്ഥങ്ങള്‍ കണ്ടെത്തേണ്ടതില്ലെന്നുമാണ് ഒരു വാദം.

ഇത്തവണത്തേത് സഞ്ജുവിനെ പരിക്കുകള്‍ അലട്ടിയ സീസണായിരുന്നു. ഒമ്പത് മത്സരങ്ങളില്‍ മാത്രമാണ് കളിക്കാനായത്. ഒരു അര്‍ധ സെഞ്ചുറി മാത്രമാണ് നേടിയത്.

എങ്കിലും തരക്കേടില്ലാത്ത ആവറേജ് (35.63) നിലനിര്‍ത്താന്‍ സഞ്ജുവിനായി. ഒമ്പത് മത്സരങ്ങളില്‍ നിന്ന് 285 റണ്‍സാണ് നേടിയത്. നിലവില്‍ ഓറഞ്ച് ക്യാപ് പോരാട്ടത്തില്‍ 25-ാമതാണ് താരം.