തുടര്‍ച്ചയായ രണ്ടാം മത്സരത്തിലും തകര്‍പ്പനടി; 17കാരന്‍ ആയുഷ് മാത്രെയെ വാഴ്ത്തി 'ചിന്ന തല' | IPL 2025, Suresh Raina praises 17 year old Ayush Mhatre for his consistent batting for Chennai Super Kings Malayalam news - Malayalam Tv9

IPL 2025: തുടര്‍ച്ചയായ രണ്ടാം മത്സരത്തിലും തകര്‍പ്പനടി; 17കാരന്‍ ആയുഷ് മാത്രെയെ വാഴ്ത്തി ‘ചിന്ന തല’

Published: 

26 Apr 2025 07:58 AM

Ayush Mhatre: റുതുരാജ് ഗെയ്ക്വാദിന് പകരമാണ് മാത്രെയെ ചെന്നൈ ടീമിലുള്‍പ്പെടുത്തിയത്. മുംബൈ ഇന്ത്യന്‍സിനെതിരെ നടന്ന മത്സരത്തില്‍ മോശം ഫോമിലുള്ള രാഹുല്‍ ത്രിപാഠിക്ക് പകരം മാത്രെ പ്ലേയിങ് ഇലവനിലുമെത്തി

1 / 5ഐപിഎല്‍ 2025 സീസണില്‍ നിരാശജകമായ പ്രകടനമാണ് ചെന്നൈ സൂപ്പര്‍ കിങ്‌സ് തുടരുന്നത്. ഒടുവില്‍ നടന്ന മത്സരത്തില്‍ സണ്‍റൈസേഴ്‌സ് ഹൈദരാബാദിനോടും തോറ്റു. ടീമിന്റെ മോശം പ്രകടനങ്ങള്‍ക്കിടയിലും 17കാരന്‍ ആയുഷ് മാത്രെ ചെന്നൈയ്ക്കായി മികച്ച ബാറ്റിങ്‌ കാഴ്ചവയ്ക്കുന്നു (Image Credits: PTI)

ഐപിഎല്‍ 2025 സീസണില്‍ നിരാശജകമായ പ്രകടനമാണ് ചെന്നൈ സൂപ്പര്‍ കിങ്‌സ് തുടരുന്നത്. ഒടുവില്‍ നടന്ന മത്സരത്തില്‍ സണ്‍റൈസേഴ്‌സ് ഹൈദരാബാദിനോടും തോറ്റു. ടീമിന്റെ മോശം പ്രകടനങ്ങള്‍ക്കിടയിലും 17കാരന്‍ ആയുഷ് മാത്രെ ചെന്നൈയ്ക്കായി മികച്ച ബാറ്റിങ്‌ കാഴ്ചവയ്ക്കുന്നു (Image Credits: PTI)

2 / 5

പരിക്കേറ്റ ക്യാപ്റ്റന്‍ റുതുരാജ് ഗെയ്ക്വാദിന് പകരമാണ് മാത്രെയെ ചെന്നൈ ടീമിലുള്‍പ്പെടുത്തിയത്. മുംബൈ ഇന്ത്യന്‍സിനെതിരെ നടന്ന മത്സരത്തില്‍ മോശം ഫോമിലുള്ള രാഹുല്‍ ത്രിപാഠിക്ക് പകരം മാത്രെ പ്ലേയിങ് ഇലവനിലുമെത്തി.

3 / 5

കന്നി മത്സരത്തില്‍ തന്നെ ഈ 17കാരന്‍ തിളങ്ങി. 15 പന്തില്‍ 32 റണ്‍സാണ് മുംബൈയ്‌ക്കെതിരെ നേടിയത്. നാല് ഫോറും, രണ്ട് സിക്‌സറും പായിച്ചു. കഴിഞ്ഞ ദിവസം നടന്ന മത്സരത്തില്‍ സണ്‍റൈസേഴ്‌സിനെതിരെയും മാത്രെ പുറത്തെടുത്തത് മികച്ച പ്രകടനം. 19 പന്തില്‍ 30 റണ്‍സെടുത്തു.

4 / 5

മാത്രെയുടെ പ്രകടനത്തില്‍ താരത്തെ പ്രശംസിച്ച് സിഎസ്‌കെയുടെ മുന്‍താരം സുരേഷ് റെയ്‌ന രംഗത്തെത്തി. മാത്രെയുടെ പ്രകടനം വീരേന്ദര്‍ സെവാഗിന്റെ ബാറ്റിങ് ഓര്‍മപ്പെടുത്തിയെന്നായിരുന്നു റെയ്‌നയുടെ പ്രശംസ.

5 / 5

മാത്രെ സിഎസ്‌കെയ്ക്കായി കുറഞ്ഞത് 10 വര്‍ഷമെങ്കിലും കളിക്കുമെന്നും റെയ്‌ന പറഞ്ഞുതന്നു. കഴിഞ്ഞ മത്സരത്തിലും അദ്ദേഹം മികച്ച പ്രകടനം പുറത്തെടുത്തു. മാത്രെയെ കളിപ്പിച്ചാല്‍ മികച്ച ബാറ്റിങ് ലഭിക്കുമെന്നും റെയ്‌ന കൂട്ടിച്ചേര്‍ത്തു

മഞ്ഞള്‍പ്പൊടിയിലെ മായം കണ്ടെത്താന്‍ ഒരു ഗ്ലാസ് വെള്ളം മതി
ആപ്പിൾ ഇങ്ങനെ കഴിച്ചാൽ മരണം! ഉള്ളിലുള്ളത് സയനൈഡ്
കാർത്തിക ദീപ ശോഭയിൽ തിളങ്ങി ആദിയോഗി
കളങ്കാവലിലെ മമ്മൂട്ടിയുടെ ആ 22 നായികമാർ ആരൊക്കെ?
എവിഎം ശരവണന് അന്ത്യാഞ്ജലി അർപ്പിച്ച് രജിനികാന്ത്
പുട്ടിനെ ആലിംഗനം ചെയ്ത് സ്വീകരിച്ച് മോദി
പനമരത്ത് നിന്നും പിടികൂടിയ പെരുമ്പാമ്പ്
ഷൂ ശ്രദ്ധിച്ചില്ലെങ്കിൽ പണി പാളും