ട്രാവിസ് ഹെഡിന് കൊവിഡ്; ലഖ്നൗവിനെതിരെ കളിക്കില്ല | IPL 2025 Travis Head Tests Positive For Covid Will Miss The Match Against LSG Malayalam news - Malayalam Tv9

IPL 2025: ട്രാവിസ് ഹെഡിന് കൊവിഡ്; ലഖ്നൗവിനെതിരെ കളിക്കില്ല

Published: 

19 May 2025 07:48 AM

Travis Head Tests Positive For Covid: സൺറൈസേഴ്സ് ഹൈദരാബാദ് ഓപ്പണർ ട്രാവിസ് ഹെഡിന് കൊവിഡ് ബാധ സ്ഥിരീകരിച്ചു. പരിശീലകൻ ഡാനിയൽ വെട്ടോറി തന്നെയാണ് ഇക്കാര്യം അറിയിച്ചത്.

1 / 5സൺറൈസേഴ്സിൻ്റെ ഓസ്ട്രേലിയൻ ഓപ്പണർ ട്രാവിസ് ഹെഡിന് കൊവിഡ് ബാധ സ്ഥിരീകരിച്ചു. ഇതോടെ താരം ഈ മാസം 19ന് രാത്രി ലഖ്നൗ സൂപ്പർ ജയൻ്റ്സിനെതിരെ നടക്കുന്ന മത്സരത്തിൽ കളിക്കില്ല. ഹൈദരാബാദ് ഇതിനകം പ്ലേ ഓഫ് യോഗ്യത നേടാതെ പുറത്തായിക്കഴിഞ്ഞു. (Image Credits - PTI)

സൺറൈസേഴ്സിൻ്റെ ഓസ്ട്രേലിയൻ ഓപ്പണർ ട്രാവിസ് ഹെഡിന് കൊവിഡ് ബാധ സ്ഥിരീകരിച്ചു. ഇതോടെ താരം ഈ മാസം 19ന് രാത്രി ലഖ്നൗ സൂപ്പർ ജയൻ്റ്സിനെതിരെ നടക്കുന്ന മത്സരത്തിൽ കളിക്കില്ല. ഹൈദരാബാദ് ഇതിനകം പ്ലേ ഓഫ് യോഗ്യത നേടാതെ പുറത്തായിക്കഴിഞ്ഞു. (Image Credits - PTI)

2 / 5

"ട്രാവിസ് നാളെ രാവിലെ വരും. വൈകിയാണ് വരുന്നത്. അദ്ദേഹത്തിന് കൊവിഡ് സ്ഥിരീകരിച്ചിരുന്നതിനാൽ യാത്ര ചെയ്യാൻ കഴിഞ്ഞില്ല. അതുകൊണ്ട് നാളെ രാവിലെ അദ്ദേഹം വരും. വന്നിട്ട് അദ്ദേഹത്തിൻ്റെ ആരോഗ്യം പരിശോധിച്ച് തീരുമാനമെടുക്കും."- ഹൈദരാബാദ് പരിശീലകൻ ഡാനിയൽ വെട്ടോറി പറഞ്ഞു.

3 / 5

11 മത്സരങ്ങളിൽ മൂന്ന് ജയം സഹിതം ആറ് പോയിൻ്റുമായി സൺറൈസേഴ്സ് ഹൈദരാബാദ് പോയിൻ്റ് പട്ടികയിൽ എട്ടാം സ്ഥാനത്താണ്. ലഖ്നൗ സൂപ്പർ ജയൻ്റ്സിന് ശേഷം റോയൽ ചലഞ്ചേഴ്സ് ബെംഗളൂരു, കൊൽക്കത്ത നൈറ്റ് റൈഡേഴ്സ് എന്നീ ടീമുകളുമായാണ് ഹൈദരാബാദിൻ്റെ മത്സരങ്ങൾ.

4 / 5

സീസണിൽ മോശം പ്രകടനം തുടരുന്ന സൺറൈസേഴ്സ് നിരയിൽ ട്രാവിസ് ഹെഡും അത്ര നല്ല ഫോമിലല്ല. കഴിഞ്ഞ സീസണിൽ അവരുടെ കുതിപ്പ് നയിച്ച ഓപ്പണർമാരാണ് ട്രാവിസ് ഹെഡും അഭിഷേക് ശർമ്മയും. എന്നാൽ, ഈ സീസണിൽ ഇരുവരും നിരാശപ്പെടുത്തുന്ന പ്രകടനങ്ങളാണ് നടത്തുന്നത്.

5 / 5

സീസണിൽ ഇതുവരെ മൂന്ന് ടീമുകളാണ് പ്ലേ ഓഫ് യോഗ്യത നേടിയത്. ഗുജറാത്ത് ടൈറ്റൻസ്, റോയൽ ചലഞ്ചേഴ്സ് ബെംഗളൂരു, പഞ്ചാബ് കിംഗ്സ്. സൺറൈസേഴ്സിനൊപ്പം രാജസ്ഥാൻ റോയൽസ്, ചെന്നൈ സൂപ്പർ കിംഗ്സ് എന്നീ ടീമുകളും ഇത്തവണ പ്ലേ ഓഫ് കളിക്കില്ല.

Related Photo Gallery
IPL Auction 2026: ഏറ്റവും കൂടുതല്‍ തുക കിട്ടേണ്ട താരം, മാനേജര്‍ പറ്റിച്ച പണിയില്‍ എല്ലാം നഷ്ടപ്പെട്ടേനെ; കാമറൂണ്‍ ഗ്രീനിന് സംഭവിച്ചത്‌
Curd: മീനിനൊപ്പം അബദ്ധത്തിൽപോലും ഇത് കഴിക്കല്ലേ, ജീവനെടുക്കും!
Navya Nair: അച്ഛൻ പോലും തെറ്റിദ്ധരിച്ചു..! തന്റെ മോർഫ് ചെയ്ത ചിത്രങ്ങൾ പ്രചരിപ്പിക്കുന്നതിനെതിരെ നവ്യ നായർ
T20 World Cup 2026: ‘ഞങ്ങളുടെ ക്യാപ്റ്റൻ എവിടെ?’; ഐസിസി പോസ്റ്ററിൽ സൽമാൻ അലി ആഘ ഇല്ലാത്തതിനെ ചോദ്യം ചെയ്ത് പിസിബി
Dandruff Treatment: താരൻ പോകത്താതിന് കാരണം ഇതെല്ലാം; പരിഹാരവും ഇവിടുണ്ട്
Suryakumar Yadav: ഗില്ലിനെ വിമര്‍ശിക്കുന്നതിനിടയില്‍ രക്ഷപ്പെട്ട് പോകുന്നയാള്‍; സൂര്യകുമാര്‍ യാദവിന് മുന്നറിയിപ്പ്‌
ക്രിസ്മസ് അപ്പുപ്പന് ആ തൊപ്പി കിട്ടിയതെങ്ങനെ?
കുക്കറിൽ ചായ ഉണ്ടാക്കിയാലോ ?
പ്രമേഹമുള്ളവര്‍ക്ക് ഉരുളക്കിഴങ്ങ് കഴിക്കാമോ?
ഇഞ്ചിയും വെളുത്തുള്ളിയും ഒരുമിച്ച് കഴിച്ചാൽ എന്താണ് പ്രശ്നം?
സ്കൂട്ടർ യാത്രികനെ ആക്രമിച്ച് പോത്ത്
ക്ലാസിൽ ഇരിക്കെ പെൺകുട്ടിക്ക് ഹൃദയാഘാതം
തോൽവിക്ക് പിന്നാലെ സിപിഎം ബിജെപി സംഘർഷം
സിപിഎം തോറ്റു, വടിവാളുമായി പ്രവർത്തകരുടെ ആക്രമണം