18 കാരറ്റ് സ്വര്‍ണമാണോ കയ്യിലുള്ളത്? ഇനിയും വാങ്ങിക്കൂട്ടുന്നത് നഷ്ടമാകുമോ? | Is 18 karat gold a good investment option check its advantages and disadvantages Malayalam news - Malayalam Tv9

Gold Investment: 18 കാരറ്റ് സ്വര്‍ണമാണോ കയ്യിലുള്ളത്? ഇനിയും വാങ്ങിക്കൂട്ടുന്നത് നഷ്ടമാകുമോ?

Published: 

26 Feb 2025 21:35 PM

18 Karat Gold Investment Option: സ്വര്‍ണത്തിന് എല്ലാവരോടും വലിയ താത്പര്യമാണ്. സ്വര്‍ണത്തെ വലിയ നിക്ഷേപമാക്കി മാറ്റുന്നവരും ധാരാളം. ദിനംപ്രതി സ്വര്‍ണവില ഉയരുകയാണ്. അതിനാല്‍ സ്വര്‍ണം വാങ്ങി സൂക്ഷിക്കുന്നവരുടെയും എണ്ണം വര്‍ധിക്കുന്നു. എന്നാല്‍ സ്വര്‍ണം മികച്ച നിക്ഷേപമാണോ?

1 / 5സ്വര്‍ണത്തിന് വിവിധ കാരറ്റുകളുണ്ട്. അതില്‍ 18 കാരറ്റ് സ്വര്‍ണത്തോട് ആളുകള്‍ക്ക് പ്രിയം വര്‍ധിച്ച് വരികയാണ്. എന്നാല്‍ 18 കാരറ്റ് സ്വര്‍ണം മികച്ചൊരു നിക്ഷേപമാണോ? 18 കാരറ്റ് സ്വര്‍ണത്തില്‍ 75 ശതമാനം ശുദ്ധസ്വര്‍ണവും 25 ശതമാനം മറ്റ് ലോഹങ്ങളുമാണ് അടങ്ങിയിരിക്കുന്നത്. (Image Credits: PTI)

സ്വര്‍ണത്തിന് വിവിധ കാരറ്റുകളുണ്ട്. അതില്‍ 18 കാരറ്റ് സ്വര്‍ണത്തോട് ആളുകള്‍ക്ക് പ്രിയം വര്‍ധിച്ച് വരികയാണ്. എന്നാല്‍ 18 കാരറ്റ് സ്വര്‍ണം മികച്ചൊരു നിക്ഷേപമാണോ? 18 കാരറ്റ് സ്വര്‍ണത്തില്‍ 75 ശതമാനം ശുദ്ധസ്വര്‍ണവും 25 ശതമാനം മറ്റ് ലോഹങ്ങളുമാണ് അടങ്ങിയിരിക്കുന്നത്. (Image Credits: PTI)

2 / 5

22 കാരറ്റിലും 24 കാരറ്റിലും ഉള്ളതിനേക്കാള്‍ കുറഞ്ഞ അളവിലാണ് 18 കാരറ്റില്‍ സ്വര്‍ണത്തിന്റെ അളവ് ഉള്ളത്. എന്നാല്‍ ഇവ രണ്ടിനെയും അപേക്ഷിച്ച് 18 കാരറ്റ് സ്വര്‍ണം ഏറെ ഉപയോഗിക്കാന്‍ സാധിക്കുന്നതാണ്. ദിവസേന ഉള്ള ഉപയോഗത്തിന് നല്ലത് 18 കാരറ്റ് സ്വര്‍ണമാണ്. (Image Credits: Deepak Sethi/E+/Getty Images)

3 / 5

കുറഞ്ഞ വില, ആധുനിക രൂപകല്‍പ്പന, ഉറപ്പുള്ള ഘടന എന്നിങ്ങനെയുള്ള കാര്യങ്ങളാണ് ആളുകളെ 18 കാരറ്റിലേക്ക് ആകര്‍ഷിക്കുന്നത്. (Image Credits: SarahB Photography/Moment/Getty Images)

4 / 5

മറ്റ് കാരറ്റുകളെ അപേക്ഷിച്ച് ഉറപ്പുള്ളതിനാല്‍ തന്നെ ദൈനംദിന ഉപയോഗങ്ങള്‍ക്ക് വളരെ മികച്ചതാണ്. മറ്റുള്ളവയെ പോലെ 18 കാരറ്റ് വാങ്ങിക്കാനായി വലിയ വില നല്‍കേണ്ടതായും വരുന്നില്ല. (Image Credits: PTI)

5 / 5

എന്നാല്‍ 18 കാരറ്റ് സ്വര്‍ണത്തിന് 22 കാരറ്റിനേക്കാളും 24 കാരറ്റിനേക്കാളും കുറഞ്ഞ റീസെയില്‍ വാല്യൂ ആണുള്ളത്. വാങ്ങിക്കുമ്പോഴും വില്‍ക്കുമ്പോഴും കുറഞ്ഞ തുക ഉണ്ടാകുകയുള്ളു. അതിനാല്‍ തന്നെ മികച്ചൊരു നിക്ഷേപ മാര്‍ഗമായി 18 കാരറ്റ് സ്വര്‍ണത്തെ പരിഗണിക്കാന്‍ സാധിക്കില്ല. (Image Credits: PTI)

മഞ്ഞള്‍പ്പൊടിയിലെ മായം കണ്ടെത്താന്‍ ഒരു ഗ്ലാസ് വെള്ളം മതി
ആപ്പിൾ ഇങ്ങനെ കഴിച്ചാൽ മരണം! ഉള്ളിലുള്ളത് സയനൈഡ്
കാർത്തിക ദീപ ശോഭയിൽ തിളങ്ങി ആദിയോഗി
കളങ്കാവലിലെ മമ്മൂട്ടിയുടെ ആ 22 നായികമാർ ആരൊക്കെ?
എവിഎം ശരവണന് അന്ത്യാഞ്ജലി അർപ്പിച്ച് രജിനികാന്ത്
പുട്ടിനെ ആലിംഗനം ചെയ്ത് സ്വീകരിച്ച് മോദി
പനമരത്ത് നിന്നും പിടികൂടിയ പെരുമ്പാമ്പ്
ഷൂ ശ്രദ്ധിച്ചില്ലെങ്കിൽ പണി പാളും