Apple Juice: ആപ്പിളോ ആപ്പിൾ ജ്യൂസോ: ഏതാണ് ആരോഗ്യത്തിന് ഏറ്റവും നല്ലത്
Apple or Apple Juice Is Better: ആപ്പിളിൽ ഇരുമ്പ് ധാരാളം അടങ്ങിയിട്ടുള്ളതിനാൽ ഇത് രക്തത്തിലെ ഹീമോഗ്ലോബിന്റെ അളവ് നിലനിർത്താൻ സഹായിക്കുന്നു. ദിവസവും ഒരു ചുവപ്പോ പച്ചയോ ആയ അപ്പിൾ കഴിക്കുന്നത് പ്രതിരോധ ശേഷി വർദ്ധിപ്പിക്കും.

ഒരു ദിവസം ഒരു ആപ്പിൾ കഴിക്കുന്നത് പല ആസുഖങ്ങളെയും മാറ്റി നിർത്തുമെന്നാണ് ആരോഗ്യ വിദഗ്ധർ പറയുന്നത്. എന്നാൽ ആപ്പിൾ എങ്ങനെ കഴിക്കണമെന്നത് ഒരു സംശയമാണ്. മുഴുവനായും കഴിക്കണോ അതോ ജ്യൂസായി കുടിക്കണോ എന്നതാണ് പലരുടേയും സംശയം.

എന്നാൽ ജ്യൂസിനേക്കാൾ ഗുണം ചെയ്യുന്നത് ആപ്പിൾ മുഴുവനായും കഴിക്കുന്നതാണെന്നാണ് വിദഗ്ദ്ധർ പറയുന്നു. ആപ്പിൾ മുഴുവനായി കഴിക്കുന്നതിലൂടെ നാരുകൾ, വിറ്റാമിനുകൾ, ധാതുക്കൾ എന്നിവ നിങ്ങൾക്ക് ലഭിക്കുന്നു. ജ്യൂസ് ഉണ്ടാക്കുമ്പോൾ, ഇത് പഞ്ചസാരയുടെയും കലോറിയുടെയും അളവ് ഗണ്യമായി വർദ്ധിപ്പിക്കുന്നു, ഇത് ആരോഗ്യത്തിന് അത്ര നല്ലതല്ല.

കൂടാതെ ആപ്പിൾ ജ്യൂസാക്കുമ്പോൾ അവയിൽ അടങ്ങിയിരിക്കുന്ന നാരുകൾ നമുക്ക് നഷ്ടമാകുന്നു. ആപ്പിളിൽ ഇരുമ്പ് ധാരാളം അടങ്ങിയിട്ടുള്ളതിനാൽ ഇത് രക്തത്തിലെ ഹീമോഗ്ലോബിന്റെ അളവ് നിലനിർത്താൻ സഹായിക്കുന്നു. ദിവസവും ഒരു ചുവപ്പോ പച്ചയോ ആയ അപ്പിൾ കഴിക്കുന്നത് പ്രതിരോധ ശേഷി വർദ്ധിപ്പിക്കും.

ആപ്പിൾ തൊലിയിൽ അടങ്ങിയിരിക്കുന്ന പെട്രിൻ, മറ്റ് ദഹന എൻസൈമുകൾ എന്നിവ ദഹനത്തെ സഹായിക്കുകയും മലബന്ധം, ഗ്യാസ് തുടങ്ങിയ പ്രശ്നങ്ങൾ തടയുകയും ചെയ്യുന്നു. ആപ്പിൾ ജ്യൂസ് കഴിക്കുന്നത് രക്തത്തിലെ പഞ്ചസാരയുടെ അളവ് വർദ്ധിപ്പിച്ച് കരളിൽ സമ്മർദ്ദം ചെലുത്തുന്നതിനും കാരണമാകുന്നു.

അതുകൊണ്ട്, ആപ്പിൾ ജ്യൂസ് കുടിക്കുന്നതിന്റെ ഗുണങ്ങളെക്കാൾ വളരെ കൂടുതലാണ് ആപ്പിളായി കഴിക്കുന്നതാണ്. അതിനാൽ, എപ്പോഴും ആപ്പിൾ മുഴുവനായി കഴിക്കുന്നതാണ് നല്ലത്. ഇത് നിങ്ങളുടെ ആരോഗ്യം കൂടുതൽ മെച്ചപ്പെടുത്താൻ സഹായിക്കും.