പ്രമേഹ രോ​ഗികൾ ചോളം കഴിക്കുന്നത് നല്ലതോ ചീത്തയോ? വിദഗ്ദ്ധർ പറയുന്നത് ഇങ്ങനെ | Is Corn Good Or Bad For Diabetes, Check Here Is What Health Expert Says About This Malayalam news - Malayalam Tv9

Corn For Diabetes: പ്രമേഹ രോ​ഗികൾ ചോളം കഴിക്കുന്നത് നല്ലതോ ചീത്തയോ? വിദഗ്ദ്ധർ പറയുന്നത് ഇങ്ങനെ

Published: 

12 Jul 2025 | 11:03 AM

Corn Good For Diabetes: സൂപ്പുകളോ സ്റ്റ്യൂകളോ ഉണ്ടാക്കാൻ ചോളം വളരെ നല്ലതാണ്. പച്ചക്കറികൾ, ബീൻസ്, ലീൻ പ്രോട്ടീനുകൾ എന്നിവയുമായി ഇത് സംയോജിപ്പിമ്പോൾ മികച്ച പോഷകമായി മാറുന്നു. ഇത് വളരെ ആരോഗ്യകരമാണ്. നാരുകൾ, അവശ്യ വിറ്റാമിനുകൾ, ധാതുക്കൾ, ആന്റിഓക്‌സിഡന്റുകൾ എന്നിവയുടെ നല്ല ഉറവിടമാണ് ചോളം.

1 / 5
മിക്ക ആളുകളും കഴിക്കുന്ന ഒന്നാണ് ചോളം. വേവിച്ചും സാലഡുകളായും പല രീതിയിൽ ചോളം കഴിക്കാറുണ്ട്. എന്നാൽ നിങ്ങൾ ഒരു പ്രമേഹ രോ​ഗിയാണെങ്കിൽ, ചോളം കഴിക്കുന്നത് സുരക്ഷിതമാണോ എന്ന് ചിന്തിച്ചിട്ടുണ്ടോ? കൂടാതെ അത് നിങ്ങളുടെ രക്തത്തിലെ പഞ്ചസാരയുടെ അളവിനെ എങ്ങനെ ബാധിക്കുമെന്നും അറിഞ്ഞിരിക്കേണ്ടത് പ്രധാനമാണ്. (Image Credits: GettyImages/PTI)

2 / 5
പോഷകാഹാര വിദഗ്ദ്ധയായ ദീപാലി അറോറയുടെ അഭിപ്രായത്തിൽ, പ്രമേഹരോഗികൾക്ക് ചോളം കഴിക്കുന്നതുകൊണ്ട് കുഴപ്പമില്ല. എന്നാൽ, മിതമായും ശരിയായ രൂപത്തിലും കഴിക്കണമെന്ന് മാത്രം. അങ്ങനെയെങ്കിൽ പ്രമേഹ രോ​ഗികൾക്ക് അനുയോജ്യമായ ഭക്ഷണക്രമമായി ഇത് മാറുന്നു.  നാരുകൾ, അവശ്യ വിറ്റാമിനുകൾ, ധാതുക്കൾ, ആന്റിഓക്‌സിഡന്റുകൾ എന്നിവയുടെ നല്ല ഉറവിടമാണ് ചോളം. (Image Credits: GettyImages/PTI)

3 / 5
പ്രമേഹരോഗികളുടെ ഭക്ഷണത്തിൽ പോഷകസമൃദ്ധമായ കൂട്ടിച്ചേർക്കലാണ് ചോളം. പക്ഷേ, സംസ്കരിച്ച ചോളം ഉൽപ്പന്നങ്ങളോ മധുരമുള്ളവയോ കഴിക്കരുത്. നിങ്ങൾക്ക് കോൺ ഗ്രിൽ ചെയ്തോ വേവിച്ചോ കഴിക്കാം. സലാഡുകളിലും പച്ചക്കറികളോടൊപ്പം സ്റ്റിർ-ഫ്രൈകളിലും ചേർത്ത് സമീകൃതവും ആരോഗ്യകരവുമായ ഭക്ഷണം തയ്യാറാക്കാവുന്നതാണ്.(Image Credits: GettyImages/PTI)

4 / 5
പ്രമേഹമുള്ളവർക്ക് ചോർ കഴിക്കുന്നതിനേക്കാൾ ചോളമാണ് നല്ലത്, കാരണം അതിൽ നാരുകളുടെ അളവ് കൂടുതലാണ്, കൂടാതെ രക്തത്തിലെ പഞ്ചസാരയുടെ അളവ് മന്ദഗതിയിലാക്കുന്നു. കാർബോഹൈഡ്രേറ്റുകളുടെ ദഹനവും ആഗിരണവും മന്ദഗതിയിലാക്കാൻ ഫൈബർ സഹായിക്കുമെന്നും ഇത് രക്തത്തിലെ പഞ്ചസാരയുടെ അളവ് നിയന്ത്രിക്കുകയും ചെയ്യുന്നു. (Image Credits: GettyImages/PTI)

5 / 5
സൂപ്പുകളോ സ്റ്റ്യൂകളോ ഉണ്ടാക്കാൻ ചോളം വളരെ നല്ലതാണ്. പച്ചക്കറികൾ, ബീൻസ്, ലീൻ പ്രോട്ടീനുകൾ എന്നിവയുമായി ഇത് സംയോജിപ്പിമ്പോൾ മികച്ച പോഷകമായി മാറുന്നു. ഇത് വളരെ ആരോഗ്യകരമാണ്.  സലാഡുകൾ, സ്റ്റിർ-ഫ്രൈകൾ അല്ലെങ്കിൽ ചിക്കൻ, മത്സ്യം പോലുള്ള പ്രോട്ടീനുകളോടൊപ്പവും ചോളം ചേർക്കാവുന്നതാണ്. (Image Credits: GettyImages/PTI)

പ്രഭാതഭക്ഷണത്തിനുമുണ്ട് ഒരു പ്രത്യേക സമയം
ഒരു ദിവസം എത്ര മുട്ട കഴിക്കാം?
ചെമ്മീന്‍ കഴിച്ചാല്‍  ഈ പ്രശ്‌നമുണ്ടോ? പണിപാളി കേട്ടോ!
തണ്ണിമത്തന് മധുരമുണ്ടോ? ഈ സൂത്രവിദ്യ പരീക്ഷിക്കൂ
കുട്ടികൾ കളിക്കുന്നതിന് ആരുമായെന്ന് നോക്കിക്കേ
അയാളെ കാറിൽ നിന്നും തൂക്കിയെടുത്ത് പോലീസ്
ചേട്ടന് വഴി കൊടുക്കൂ! സഞ്ജുവിന് വഴി ഒരുക്കി സൂര്യകുമാർ യാദവ്
ഹെലികോപ്റ്ററിൽ പറന്നിറങ്ങി മോഹൻലാൽ