BTS J-Hope: ബിടിഎസ് ഉടൻ വേദിയിലെത്തും? സൂചന നൽകി ജെ-ഹോപ്പ്
BTS Reunion: സൈനിക സേവനം പൂർത്തിയാക്കി ഈ വർഷം ജൂണിലാണ് മുഴുവൻ ബിടിഎസ് അംഗങ്ങളും തിരികെ എത്തുന്നത്. തങ്ങൾ വളരെ ശക്തിയോടും ഊർജ്ജത്തോടെയും ഉടൻ മടങ്ങി വരുമെന്ന് വ്യക്തമാക്കി ജെ-ഹോപ്പ്.

ലോകം മുഴുവൻ ആരാധകരുള്ള കൊറിയൻ ബോയ് ബാൻഡാണ്, ഏഴ് അംഗങ്ങളുള്ള ബിടിഎസ്. ബിടിഎസ് ആരാധകർ ആർമി എന്ന പേരിലാണ് അറിയപ്പെടുന്നത്.

ബിടിഎസ് അംഗങ്ങൾ സൈനിക സേവനം പൂർത്തിയാക്കി തിരിച്ച് വരാൻ കാത്തിരിക്കുകയാണ് ആർമി. നിലവിൽ ജിന്നും ജെ ഹോപ്പും മാത്രമാണ് തിരികെ എത്തിയത്.

ഇപ്പോഴിതാ, ബിടിഎസിന്റെ മടങ്ങി വരവിനെ കുറിച്ച് സൂചന നൽകുകയാണ് ജെ-ഹോപ്പ്. വളരെ ശക്തിയോടെ ഊർജ്ജത്തോടെ മടങ്ങി വരുമെന്നാണ് ജെ-ഹോപ്പ് പറയുന്നത്.

'സോളോ പ്രോജക്റ്റുകൾ പുറത്തിറക്കിയും മറ്റ് കാര്യങ്ങൾ ചെയ്തും ഞങ്ങളുടെ ഐഡന്റിറ്റികൾ പരിഷ്കരിച്ചു, ഇത്തരത്തിൽ രൂപപ്പെട്ട നമ്മുടെ ഐഡന്റിറ്റികൾ ബിടിഎസായി ഒന്നിക്കുമ്പോൾ, എങ്ങനെയായിരിക്കുമെന്ന് കാണാൻ എനിക്ക് ആകാംക്ഷയുണ്ടെന്ന്' ജെ ഹോപ്പ് പറഞ്ഞു.

വലിയ ഊർജ്ജത്തോടെ ഞങ്ങൾ വീണ്ടും ഒത്ത് ചേരുമെന്നും ജെ-ഹോപ്പ് പറഞ്ഞു. ഈ വർഷം ജൂണിലാണ് മുഴുവൻ അംഗങ്ങളും തിരികെ എത്തുന്നത്.