കശ്മീരിലേക്ക് യാത്ര പോകുമ്പോള്‍ ഈ സ്ഥലങ്ങള്‍ ഒരിക്കലും മിസ്സ് ചെയ്യരുത്‌ | Jammu and Kashmir must visit places that you should not miss while traveling there Malayalam news - Malayalam Tv9

Tourist Places In Kashmir: കശ്മീരിലേക്ക് യാത്ര പോകുമ്പോള്‍ ഈ സ്ഥലങ്ങള്‍ ഒരിക്കലും മിസ്സ് ചെയ്യരുത്‌

Published: 

23 Apr 2025 21:45 PM

Places To Visit In Kashmir: ഭൂമിയിലൊരു സ്വര്‍ഗമുണ്ടെങ്കില്‍ അത് ഇതാണ് ഇതാണ് ഇതാണ്, അതെ അത് കശ്മീരാണ്. ഇന്ത്യയുടെ തലപ്പത്ത് നെടുനീളെ കിടക്കുന്ന കശ്മീര്‍ സഞ്ചാരികളെ കാത്തിരിക്കുന്നു. വെറുതെ ഒരു യാത്രയായിരിക്കരുത് ഒരിക്കലും കശ്മീരിലേക്ക് അവിടെ കണ്ടിരിക്കേണ്ട ഒട്ടനവധി സ്ഥലങ്ങളുണ്ട്. അവ ഓരോന്നായി പരിശോധിക്കാം.

1 / 5ബൈസരണ്‍- ഇന്ത്യയിലെ മിനി സ്വിറ്റ്‌സര്‍ലന്‍ഡ് എന്നറിയപ്പെടുന്ന സ്ഥലമാണ് ബൈസരണ്‍. പ്രകൃതി സൗന്ദര്യം തന്നെയാണ് ഇവിടേക്ക് ആളുകളെ ആകര്‍ഷിക്കുന്നത്. ഉല്ലാസവും സാഹസികതയും ആഗ്രഹിക്കുന്നവര്‍ക്കും തീര്‍ച്ചയായും ബൈസരണ്‍ പുത്തന്‍ അനുഭവമായിരിക്കും. (Image Credits: Social Media)

ബൈസരണ്‍- ഇന്ത്യയിലെ മിനി സ്വിറ്റ്‌സര്‍ലന്‍ഡ് എന്നറിയപ്പെടുന്ന സ്ഥലമാണ് ബൈസരണ്‍. പ്രകൃതി സൗന്ദര്യം തന്നെയാണ് ഇവിടേക്ക് ആളുകളെ ആകര്‍ഷിക്കുന്നത്. ഉല്ലാസവും സാഹസികതയും ആഗ്രഹിക്കുന്നവര്‍ക്കും തീര്‍ച്ചയായും ബൈസരണ്‍ പുത്തന്‍ അനുഭവമായിരിക്കും. (Image Credits: Social Media)

2 / 5

പഹല്‍ഗാം- ആടുകളുടെ വാസസ്ഥലമെന്ന് അര്‍ത്ഥം വരുന്ന പഹല്‍ഗാം സമുദ്രനിരപ്പില്‍ നിന്നും 2,200 മീറ്റര്‍ ഉയരത്തില്‍ ലിഡര്‍ നദിയുടെ തീരത്തായി സ്ഥിതി ചെയ്യുന്ന ഹിമാലയന്‍ ഹില്‍ സ്റ്റേഷനാണ്.

3 / 5

ഗുല്‍മാര്‍ഗ്- പൂക്കളുടെ പുല്‍മേട് എന്നാണ് ഗുല്‍മാര്‍ഗിന് അര്‍ത്ഥം. ഹിമാലയത്തിന്റെ പശ്ചാത്തലത്തില്‍ പൂക്കള്‍ വിരിഞ്ഞിരിക്കുന്ന മേഖല.

4 / 5

ദാല്‍ തടാകം- ജമ്മു കശ്മീരിന്റെ തലസ്ഥാനമായ ശ്രീനഗറിലാണ് ദാല്‍ തടാകം സ്ഥിതി ചെയ്യുന്നത്. ഇവിടുത്തെ പ്രത്യേകത കശ്മീരിന്റെ രത്‌നം എന്നറിയപ്പെടുന്ന ഹൗസ് ബോട്ടുകളാണ്.

5 / 5

സോനാമാര്‍ഗ്- സ്വര്‍ണ പുല്‍മേടാണ് സോനാമാര്‍ഗ്. പര്‍വതങ്ങളുടെയും വെള്ളച്ചാട്ടങ്ങളുടെയം മനോഹരമായ കാഴ്ച ഇവിടെ ആസ്വദിക്കാം.

തണുപ്പുകാലത്ത് വാഴപ്പഴം കഴിക്കാമോ?
പുഴുങ്ങിയ മുട്ടയോ ഓംലെറ്റോ? ഹൃദയാരോഗ്യത്തിന് നല്ലത്
രാവിലെ അരി അരച്ച് ഇഡ്ഡലിയുണ്ടാക്കാം
ഓട്‌സ് കഴിക്കുമ്പോള്‍ ഇങ്ങനെ തോന്നാറുണ്ടോ? സൂക്ഷിക്കാം
തെയ്യത്തിൻ്റെ അടിയേറ്റ് യുവാവിൻ്റെ ബോധം പോയി
സ്കൂട്ടർ യാത്രികനെ ആക്രമിച്ച് പോത്ത്
ക്ലാസിൽ ഇരിക്കെ പെൺകുട്ടിക്ക് ഹൃദയാഘാതം
തോൽവിക്ക് പിന്നാലെ സിപിഎം ബിജെപി സംഘർഷം