Jio Offers: ജിയോക്ക് നല്ല ബുദ്ധി തോന്നിയോ ഗയ്സ്….ആകെ 200 ജിബി ഡാറ്റ, അതും ഇത്ര കുറഞ്ഞ നിരക്കില്‍
Jio Recharge Plans: താരിഫ് നിരക്ക് ഉയര്‍ത്തിയതോടെ ജിയോയുടെ പല ഉപഭോക്താക്കളും ബുദ്ധിമുട്ടിലാണ്. സാധാരണക്കാരന് താങ്ങാവുന്ന പ്രീപെയ്ഡ് പ്ലാനുകളായിരുന്നു നേരത്തെ ജിയോയുടെ കൈവശമുണ്ടായിരുന്നത്. എന്നാല്‍ പിന്നീട് നിരക്ക് ഉയര്‍ത്തിയതോടെ ഉപഭോക്താക്കള്‍ നിരാശയിലായി. എന്നാല്‍ സന്തോഷിക്കാനുള്ള വകയുമായിട്ടാണ് ജിയോ എത്തിയിക്കുന്നത്.

മൂന്ന് മാസത്തേക്ക് റീചാര്‍ജ് ചെയ്യുന്നവര്‍ക്കായി മികച്ച രണ്ട് പ്ലാനുകളാണ് ജിയോയുടെ കൈവശമുള്ളത്. 999, 899 എന്നീ നിരക്കുകളിലാണ് ഈ പ്ലാനുകള്‍ ലഭ്യമാവുക. ഈ രണ്ട് പ്ലാനുകളും ഉപഭോക്താക്കള്‍ക്ക് ഏറെ ഗുണം ചെയ്യുമെന്നാണ് ജിയോ പറയുന്നത്. (Omar Marques/SOPA Images/LightRocket via Getty Images)

999 രൂപയുടെ പ്ലാനിന് മൂന്ന് മാസത്തിലേറെ കാലാവധിയുണ്ട്. 98 ദിവസമാണ് ഈ പ്ലാനിന്റെ ആകെ കാലാവധി. പ്രതിദിനം രണ്ട് ജിബി ഡാറ്റയാണ് ഈ പ്ലാനില്‍ ലഭിക്കുക. കൂടാതെ 100 എസ്എംഎസുകളും പ്രതിദിനം ലഭിക്കുന്നുണ്ട്. (Omar Marques/SOPA Images/LightRocket via Getty Images)

മാത്രമല്ല, അണ്‍ലിമിറ്റഡ് 5 ജി ഡാറ്റയും ഈ പ്ലാന്‍ മുന്നോട്ടുവെക്കുന്നുണ്ട്. ജിയോ 5ജി നെറ്റ്വര്‍ക്ക് ഉണ്ടെങ്കില്‍ നിങ്ങള്‍ക്ക് അതിവേഗ ഡാറ്റ ഉപയോഗിക്കാവുന്നതാണ്. (Indranil Aditya/NurPhoto via Getty Images)

899 രൂപയുടെ പ്ലാനിനാണ് ആവശ്യക്കാര്‍ ഏറെയുള്ളത്. 90 ദിവസമാണ് ഈ പ്ലാനിന്റെ വാലിഡിറ്റി. പ്രതിദിനം രണ്ട് ജിബി ഡാറ്റ ലഭിക്കും. അണ്‍ലിമിറ്റഡ് കോളിങും പ്രതിദിനം 100 എസ്എംഎസുകളും ഈ പ്ലാനിന്റെ ഭാഗമായി ലഭിക്കുന്നതാണ്. (Avishek Das/SOPA Images/LightRocket via Getty Images)

കൂടാതെ 20 ജിബി ബോണസ് ഡാറ്റയും ഈ പ്ലാനില്‍ ലഭിക്കും. 5 ജി ഡാറ്റ സൗജന്യമാണ്. ആകെ 200 ജിബി ഡാറ്റയാണ് ഈ പ്ലാനിലുള്ളത്. (Pavlo Gonchar/SOPA Images/LightRocket via Getty Images)